
സത്യത്തിൽ അനിയത്തി വിവാഹം കഴിഞ്ഞു പോയതോടെ വീടുറങ്ങി .ഒരു വിളക്ക് കെട്ട പോലെ.
സന്ദീപിന്റെ വിവാഹാലോചന വന്നപ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും സന്തോഷം ആയിരുന്നു. കാണാൻ സുന്ദരൻ, ബാങ്കിൽ ജോലി. ജാതകം നല്ല ചേർച്ച. വിവാഹം നടത്തുമ്പോൾ അവരുടെ അന്തസ്സിനു വേണമെന്ന ഒരു നിബന്ധന മാത്രമേയുണ്ടായിരുന്നുള്ളൂ.
വിവാഹം കഴിഞ്ഞു നാലാം ദിവസം വിരുന്നിനു വന്നപ്പോൾആരും കണ്ടു പിടിക്കാത്ത ഒരു കാര്യം ഞാൻ കണ്ടു പിടിച്ചു അവളുട കണ്ണുകളിൽ ഒരു നീർതുള്ളി .എപ്പോളും നിറയാൻ ഭാവിക്കുന്ന രണ്ടു കണ്ണുകൾ .അവളെങ്ങനെ അല്ലായിരുന്നു .അത് കൊണ്ട് തന്നെ അതെനിക്കു വേഗം മനസിലായി .
"എന്താ മോളെ എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല ഏട്ടാ എന്ന് അവൾ എന്നോട് പറഞ്ഞു .വീണ്ടും വീണ്ടും ഞാൻ നിർബന്ധിച്ചപ്പോൾ അവൾ ഭർത്താവിന്റെചില മുന വെച്ച വർത്തമാനങ്ങളെ കുറിച്ചു പറഞ്ഞു ..സാമ്പത്തിക വ്യത്യാസങ്ങൾ, നിറക്കുറവ്, അങ്ങനെ ചില പരിഹാസങ്ങൾ.
എന്റെ രക്തം തിളയ്ക്കുന്നതു ഞാൻ അറിഞ്ഞു .വിവാഹം കഴിഞ്ഞു വെറും നാല് ദിവസം ആയതേയുള്ളു .ജീവിതകാലം മുഴുവൻ അവളിതെങ്ങനെ സഹിക്കും എന്ന് ഞാൻ ചിന്തിച്ചു .
"നമുക്കിത് വേണോ മോളെ "?എന്നുഞാൻ അവളോട് ചോദിച്ചു പോയി
"ഇഷ്ടം ആയില്ലെങ്കിൽ ഉപേക്ഷിച്ചു കളയാൻ ഇതൊരു കളിപ്പാട്ടമല്ലല്ലോ ഏട്ടാ "?അവൾ മെല്ലെ പറഞ്ഞു. ഞാൻ നിശബ്ദനായി
എന്റെ ഉറക്കം നഷ്ടമായി. എന്റെ നെഞ്ചിൽ വല്ലാത്ത വേദന നിറഞ്ഞു.
എന്റെ ഉറക്കം നഷ്ടമായി. എന്റെ നെഞ്ചിൽ വല്ലാത്ത വേദന നിറഞ്ഞു.
അങ്ങനെയിരിക്കെ ഞാൻ ഒരു ദിവസം നഗരത്തിലൂടെ വരുമ്പോൾ സന്ദീപ് ഒരു സ്ത്രീക്കൊപ്പം ബൈക്കിൽ കോഫീഷോപ്പിലേക്കു പോകുന്നതു ഞാൻ കണ്ടു .ആ സ്ത്രീയെ എനിക്കറിയാം .അവരെത്ര നല്ലവരൊന്നുമല്ല ..
അവർ കോഫീ കുടിച്ചു പോകും വരെ ഞാൻ കുറച്ചു ദൂരെ മാറി ഒരിടത്തിരുന്നു ,അവരാണ് ആദ്യം പോയത് .അവൻ ഒറ്റയ്ക്കായപ്പോൾ ഞാൻ അവിടേക്കു ചെന്നു. എന്നെ പെട്ടെന്ന് കണ്ടപ്പോൾ അവൻ ഒന്ന് പതറി .
അവർ കോഫീ കുടിച്ചു പോകും വരെ ഞാൻ കുറച്ചു ദൂരെ മാറി ഒരിടത്തിരുന്നു ,അവരാണ് ആദ്യം പോയത് .അവൻ ഒറ്റയ്ക്കായപ്പോൾ ഞാൻ അവിടേക്കു ചെന്നു. എന്നെ പെട്ടെന്ന് കണ്ടപ്പോൾ അവൻ ഒന്ന് പതറി .
അവന്റെ മുഖം വിളറി വെളുത്തു
"സത്യം മാത്രം പറയുക "ഞാൻ അവനോടു പറഞ്ഞു
അവൻ തലയാട്ടി
അവൻ തലയാട്ടി
" എത്ര നാളായി ഇത് തുടങ്ങിയിട്ട് ?"
" ഇന്ന് ആദ്യമാണ് അവരാണ് ഒരു കോഫീ കുടിക്കാൻ എന്നെ ..ദയവു ചെയ്തു ചിന്നു അറിയരുത് ..പ്ലീസ് "അവൻ വിക്കി
ഞാൻ അവനെ സൂക്ഷിച്ചു നോക്കി .
"ഞാൻ ഒരു കോഫീ..."
"മിണ്ടരുത് ..കോഫീ ആണ് തുടക്കം പിന്നീട് സൗകര്യം പോലെ വലിയ കാര്യങ്ങളൊക്കെ ...അങ്ങനെ അല്ലെ അതിന്റെ ഒരു രീതി .."അവൻ മുഖം താഴ്ത്തി
"ഇനി ഇങ്ങനെ ഒന്നുമുണ്ടാകില്ല "അയാൾ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു
പക്ഷെ ഞാൻ അത് വിശ്വസിച്ചില്ല കാരണം എന്തെന്നോ ഞാൻ ചില പുരുഷന്മാരെ കണ്ടിട്ടുണ്ട് .. ഭാര്യ എത്ര നന്നായിരുന്നാലും അവരെ എത്ര സ്നേഹിച്ചാലും അവർക്കു വേണ്ടി പ്രാണൻ പോലും കൊടുത്താലും അവളെ പരിഗണിക്കില്ല .അവളുടെ തിളക്കവും മൂല്യവും കാണാത്ത അവരുടെ കണ്ണുകൾ എപ്പോളും മറ്റു സ്ത്രീകളിലേക്കു തിരിഞ്ഞു പൊയ്ക്കൊണ്ടിരിക്കും .ഒന്നുകിൽ അങ്ങനെയുള്ളവരെ ഉപേക്ഷിക്കണം .അല്ലെങ്കിൽ അവർക്കൊരു കടിഞ്ഞാണിടണം .
വിവാഹമോചനമൊക്കെ സമൂഹത്തിന്റെ മേലെ തട്ടിലുള്ളവർക്കു എളുപ്പമാണെങ്കിലും ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് അത് അത്ര നിസാരമല്ല .
എന്റ്റെമുന്നിൽ വേറെ വഴിയുണ്ടായിരുന്നില്ല .അത്രയും നാളും ഞാൻ ഒരു പെണ്ണിനെയും പ്രേമിച്ചിരുന്നില്ല. /ആദ്യമായി ഞാൻ അതിനു തുനിഞ്ഞു .സന്ദീപിന്റെ അനിയത്തിയെ..
എനിക്ക് എന്റെ അനിയത്തി എത്ര പ്രിയമുളളതാണോ അത് പോലെ അവനും അവന്റ അനിയത്തി പ്രിയമുളളത് തന്നെ .അത് കൊണ്ട് തന്നെ എന്നെ വിവാഹം കഴിക്കണമെന്നുള്ള അവളുടെ വാശിക്ക് മുന്നിൽ അവൻ തോറ്റു.
അവളുടെ കഴുത്തിൽ താലി കെട്ടുമ്പോൾ ഞാൻ അവനെ ഒന്ന് നോക്കി .അതിലൊരു താക്കീതുണ്ടായിരുന്നു .ജീവിതം തീരും വരെയും എന്റെ അനിയത്തിയുടെ ജീവിതവും ഇത് പോലെ നിന്റെ കൈയിൽ സുരക്ഷിതമായിരിക്കണം എന്ന ഒരു താക്കീത്.
നിങ്ങൾ ചിന്തിക്കും ഇത് ബാലിശമല്ലേ ?ആ പെൺകുട്ടിയെ ഒരു വാശിയുടെ പേരിൽ കല്യാണം കഴിക്കാമോ എന്നൊക്കെ .ഇത് വാശിയല്ല.ജീവിതം എന്നെ കൊണ്ട് ചെയ്യിച്ചതാണ് ,എന്റെ കൂടപ്പിറപ്പിന്റെ ജീവിതം എനിക്കത്രമേൽ പ്രിയപ്പെട്ടതാണ് . എന്റെ ഭാര്യയെ ഞാൻ പൊന്നു പോലെ നോക്കും .. എങ്ങനെ ഒരു നല്ല ഭർത്താവു ആയിരിക്കാം എന്ന് ഞാൻ സന്ദീപിന് കാണിച്ചു കൊടുക്കും .ഞാൻ ആവട്ടെ അവന്റെ മാതൃക ഓരോരുത്തർക്കും അവനവന്റെ സ്വന്തമായതിനു എന്തെങ്കിലും സംഭവിക്കുമ്പോൾ മാത്രമാണ് പൊള്ളുക. അവൻ നേരെയാകും എനിക്ക് ഉറപ്പാണ്. .ജീവിതം ഒരാൾക്ക് പഠിപ്പിച്ചു കൊടുക്കാൻ വലിയ വിദ്യാഭ്യാസമോ ജോലിയോ ഒന്നും വേണ്ടെന്നേ...അതിനൊരു മനസ്സ് മതി .നിറയെ സ്നേഹമുള്ള ഒരു മനസ്സ്
By Ammu Santhosh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക