Slider

ഇന്നായിരുന്നെങ്കിൽ

0
Image may contain: Giri B Warrier, closeup and outdoor

*************************
രചന : ഗിരി ബി. വാരിയർ
അന്ന് ...
ദരിദ്രനാം സുദാമൻ
മുഷിഞ്ഞ വസ്ത്രത്തിൽ
കക്ഷത്തിലൊരു പൊതി
അവിലുമായ് സതീർത്ഥ്യനാം
കണ്ണനെ കാണാൻ പോയി.
തിരികെ വന്നപ്പോൾ കണ്ടു
സർവ്വൈശ്വര്യങ്ങളും വീട്ടിൽ ...
ഇന്നായിരുന്നെങ്കിൽ...
കാലത്തെഴുന്നേറ്റ് സുദാമൻ
ഒരു OLA ബുക്ക് ചെയ്തേനേ...
പിന്നെ ZOMATO ആപ്പിൽ
അവിൽ ഓർഡർ ചെയ്തേനേ...
MYNTRA യിൽ നിന്നും ബ്രാൻഡഡ്
ഷർട്ട് വാങ്ങിയേനേ....
നരസിംഹം സ്റ്റൈലിൽ
കളർ മുണ്ടുടുത്തേനേ...
രാത്രി മുഴുവൻ മൊബൈൽ
ചാർജ്ജ് ചെയ്തേനേ...
ഒരുറപ്പിനായ് കൂടെ
പവർബാങ്ക് എടുത്തേനെ...
ഗൂഗിൾ ആപ് തുറന്ന്
ലൊക്കേഷൻ പരതിയേനേ...
ട്രാവലിങ്ങ് ടു ദ്വാരകയെന്ന്
ഫെയ്സ്ബുക്കിൽ ഇട്ടേനേ...
വഴിയിൽ കുടിക്കാൻ BISLERI
ബോട്ടിൽ വാങ്ങിയേനേ..
അവിടെയെത്തിയാൽ
"At Dwaraka' " യെന്ന് സ്റ്റാറ്റസ്
അപ്ടേറ്റ് ചെയ്തേനേ ...
സതീർത്ഥ്യനെക്കണ്ട സന്തോഷം
റെക്കോർഡ് ചെയ്തേനേ...
കൊട്ടാരത്തിലെ ശീതികരിച്ച
ഫൈവ്സ്റ്റാർ ഊണുമുറിയിൽ
ഇരുന്ന് ലഞ്ച് തട്ടിയേനേ...
അതു കഴിഞ്ഞ് മധുരമായ്
ഐസ്ക്രിം കഴിച്ചേനേ...
കണ്ണന്റെ കൂടെയിരുന്ന്
കുറേ സെൽഫിയെടുത്തേനേ...
പഴയ കൂട്ടുകാരെക്കുറിച്ച്
കുറ്റം പറഞ്ഞേനേ...
വാട്ട് സ്ലപ്പിൽ പുതിയ ഫ്രണ്ട്സ്
ഗ്രൂപ്പ് ഉണ്ടാക്കിയേനേ...
സമ്മാനമായ് കണ്ണൻ
കോർപ്പറേറ്റ് ക്രെഡിറ്റ്
കാർഡ് കൊടുത്തേനെ...
കൂടെ പുതിയൊരു ഐഫോൺ
സന്തോഷത്തൊടെ കൊടുത്തേനേ...
തിരികെ വരുമ്പോൾ
കണ്ണന്റെ മെർസിഡീസിൽ
ഗമയോടിരുന്നേനേ...
ഉറങ്ങും മുൻപേ ഫെയ്സ് ബുക്കിൽ
"ഹാഡ് എ വണ്ടർഫുൾ ഡേ
വിത്ത് മൈ ഡിയർ ഫ്രണ്ട് കണ്ണൻ"
എന്ന് അപ്ഡേറ്റ് ചെയ്തനേ....
വാട്സാപ്പിൽ ആരോ അയച്ച
ഗുഡ് നൈറ്റ് ഇമേജ് കണ്ണന്
ഫോർവേഡ് ചെയ്തേനേ ...
(അവസാനിച്ചു)
ഗിരി ബി. വാരിയർ
20 ഡിസംബർ 2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo