Slider

പതിനെട്ടുകാരിയും പന്ത്രണ്ട് യുവാക്കളും

0
Image may contain: Shoukath Maitheen, sitting and indoor
'' ഹാപ്പിയായി കടന്നു വന്ന പുതുവത്സരത്തെ സ്വാഗതം ചെയ്യാൻ ആയുസ് തന്ന ദൈവത്തെ സ്തുതിച്ചു കൊണ്ടണ് കട്ടിലിൽ നിന്നു ഞാനെഴുന്നേറ്റത്,
ഭിത്തിയിലെ കലണ്ടറിലേക്കു നോക്കി ,
ജനുവരി ഒന്ന് , സുന്ദരനായ ജനുവരി,
19 കാരിയുമായി ഹണിമൂൺ ആഘോഷിക്കാൻ നില്ക്കുന്ന ജനുവരി മാസം,!! ഈ ചെക്കനെ കണ്ടിട്ട് അസൂയ തോന്നണു,
ഓരോ കൊല്ലവും ഓരോ സുന്ദരികൾ
പതിനഞ്ച് പകലും,
പതിനഞ്ച് രാവും,
ഞാനിന്നും ഓർമ്മിക്കുന്നു,
അന്ന് .........2018 ജനുവരി.. ഒന്ന്,!!
ഒരു കിളുന്തു പെണ്ണായിരുന്നു ആ പതിനെട്ടുകാരി,
ഹണിമൂണിനായി അവര്‍ തിരഞ്ഞെടുത്തത് ഡല്‍ഹിയായിരുന്നു,
റിപ്പബ്ളിക്ക് ദിനാഘോഷവും കഴിഞ്ഞ്
വീട്ടിലു വന്ന പെണ്ണാ, ....
മുപ്പത്തി ഒന്നാം തിയതി രാത്രി അതി വിധഗ്ദമായി പാവം ,ജനുവരിയെ തേച്ചിട്ട് ,
ആ പതിനെട്ടുകാരി ,തൊട്ടയൽവാസിയും 28 കാരനുമായ 'ഫിബ്രുവരി'യുമായി കടന്നു കളഞ്ഞത്,....
ഞെട്ടിപ്പോയി സകലരും,.....
അവളുടെ ആദ്യത്തെ തേപ്പ്,!!
പക്ഷേ ആ ബന്ധം നീണ്ട് നിന്നില്ല,
നീണ്ട 28 ദിവസത്തെ ജീവിതം,
28=ം, നാൾ വീണ്ടും അവളുടെ തനി സ്വഭാവം പുറത്തെടുത്തു,!!....
കോളേജില്‍ വച്ച് ഒന്നിച്ചു പഠിച്ച പാര്‍ട്ടി ക്കാരന്‍ ''മാർച്ചി''നെ കാണുന്നു,
താമസിയാതെ അയാളുമായി സ്ഥലം വിടുന്നു ഈ പതിനെട്ടു' കാരി, !!
കഥ തീരുന്നില്ല,......
പിന്നീടെന്നോ ടൗണിൽ വിഡ്ഡിദിനം ആഘോഷിക്കാൻ പോയ മാർച്ചിന്റെ കണ്ണുവെട്ടിച്ച് ഈ പതിനെട്ടുകാരി , ''ഏപ്രിലെ''ന്ന സരസനായ യുവാവുമായി അടുപ്പത്തിലാകുന്നു, .....,
പാവം മാർച്ച്, ......
'ദുഃഖം താങ്ങാനാകാതെ തന്റെ ഭാര്യയെ കണ്ടെത്താൻ വേണ്ടി ,അന്നു മുതൽ നടത്തുന്ന ''മാർച്ച് '' ഇന്നും തുടരുന്നു, !!
സെക്രട്ടറിയേറ്റ് മാർച്ചായും പല മാർച്ചു പാസ്റ്റായും, !!
''വിഡ്ഡി മാസത്തിനോടൊപ്പം ചിരിച്ചുല്ലസിച്ച് കഴിഞ്ഞു ഈ പെൺകുട്ടി , സന്തോഷം നിറഞ്ഞ ലൈഫ്,!!
എന്നാൽ,
ഒരു മദ്ധ്യവേനലവധിയിൽ, തൊഴിലാളി വർഗത്തിന്റെ നേതാവും, ഏപ്രിലിന്റെ സ്നേഹിതനുമായ ''മെയ്'' യുമായി പ്രണയത്തിലായി അവള്‍.....
മെയ്യോട് മെയ്'' ചേർന്ന് ജീവിക്കാൻ ഇരുവരും തീരുമാനിക്കുന്നു,!!
പിന്നീടങ്ങോട്ട് മെയ് ദിനമായിരുന്നു അവർക്ക്,!!
വീണ്ടും തേപ്പിന്റെ വസന്ത കാലം,
ഈ സമയത്താണ് കാലവർഷമെന്ന ബിസിനസിനോടൊപ്പം തെക്ക് പഠിഞ്ഞാറ് നിന്നും '' കരഞ്ഞു കലങ്ങിയ മിഴികളുമായി ''ജൂൺ ' എന്ന വിരഹ നായകൻ വരുന്നത്,
'' മെയ് യുടെ 31 മത്തെ മകളേയും പ്രസവിച്ച് കിടക്കുന്ന സമയത്ത് പെട്ടന്ന് ഇടിയും,മഴയുമായി കാലവർഷം കടന്നു വന്നു,
ആ പെരുമഴക്കാലത്തിൽ മുങ്ങിപ്പോയ ''മെയ് ''യുടെ
മെയ്, .....കണ്ടെത്താനാകാതെ തകർന്നിരുന്ന
പാവം പെൺകുട്ടി യെ ''ജൂൺ'എന്ന അർദ്ധ കാലം ഏറ്റെടുത്തു , !!
ആ ബന്ധം അഞ്ചാഴ്ചകൾ മാത്രം,
ദുരിത പൂർണ്ണമായ ജീവിതമായിരുന്നു അത്,
എപ്പോഴും '' ഇടിയും ,മിന്നലു''മായി കയറി വരുന്ന ജൂണിനെ അവൾ വെറുത്തു തുടങ്ങി,
ഇയാളുടെ കൂടെ കരഞ്ഞും പിഴിഞ്ഞും തണുത്തും ജീവിക്കാന്‍ പറ്റില്ലെന്നു അവള്‍ പറഞ്ഞു,.....
''അതുകേട്ട് ജൂണ്‍ പൊട്ടിക്കരഞ്ഞപ്പോള്‍, ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു,
നാടെങ്ങും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, !!
അങ്ങനെ ഒരു പെണ്ണുകാരണം പ്രളയമുണ്ടായി, !!
പ്രളയത്തിലൊലിച്ചു പോയി ജൂണ്‍,!!
മത്സ്യത്തൊഴിലാളികളോടൊപ്പം വന്ന ജൂലൈ '' ദുരതാശ്വാസ ക്യാമ്പില്‍ വച്ച് പതിനെട്ടുകാരിയുമായി അടുക്കുന്നു, !!
പക്ഷേ ജൂലൈ യുടെ ''ന്യൂനമർദ്ദം ''സഹിക്കാവുന്നതിലപ്പുറമായിരുന്നു,...
രാത്രികാലങ്ങളില്‍ അയാളുടെ ന്യൂനമര്‍ദ്ദനം കൂടി വന്നു,....
സങ്കടപ്പെട്ട് പുറത്ത് പറയാനാകാതെ കിടക്കുന്ന
സമയത്താണ് ആവരുടെ ഇടയിലേക്ക് ഒരു ''ഗസ്റ്റ് '' കടന്നു വന്നത്
'സർവ്വ സ്വാതന്ത്രവുമായി ആ''ഗസ്റ്റിനോട് അവൾ ഇടപഴകുന്നത് കണ്ട് നെഞ്ചു തകർന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിനോട് ട്രാൻസ്ഫർ വാങ്ങി തന്റെ ന്യൂനമർദ്ദവുമായി ''ജൂലൈ '' ബംഗാൾ ഉൾക്കടലിലേക്ക് സ്ഥലം മാറി പോകുന്നു,!!
സ്വാതന്ത്ര ദിന ചടങ്ങുകൾ കഴിഞ്ഞിരിക്കുന്ന അവസരത്തിലാണ്
ധാരാളം ബംമ്പർ സമ്മാനവുമായി ''സെപ്തംമ്പർ നാട്ടിലെത്തുന്നത്,
ഒാണപ്പുടവ വാങ്ങി തരാമെന്നു പറഞ്ഞ് പെൺകുട്ടി യെ ആലപ്പുഴക്ക് കൊണ്ടു പോകുന്നു സെപ്തംമ്പർ ,!
വളളം കളിയും കണ്ട് രണ്ടു പേരും,
തിരികെ വരുന്ന വഴി പുലികളി കാണിച്ചു തരാമെന്നു പറഞ്ഞ് ഒരു കൂട്ടം ''ഗാന്ധി ജയന്തി 'ആഘോഷക്കാരുടെ ഇടയില്‍ വച്ച് പെണ്‍ക്കുട്ടിയെ ഉപേക്ഷിച്ച്
സെപ്തംമ്പർ അതി വിദഗ്ദമായി മുങ്ങി,
പാവം പെൺകുട്ടി , എന്തു ചെയ്യണമെന്നറിയാതെ ആലപ്പുഴ ബോട്ടുജെട്ടിയിൽ തനിച്ച് നിന്നപ്പോള്‍ ''ഒക്ടോബ''റെന്ന നേതാവിന്റെ നേത്യത്വത്തില്‍ റാലി വരുന്നു,
ഒക്ടോബര്‍ പെണ്‍ക്കുട്ടിയെ കാണുന്നു,.....
പെൺകുട്ടി യും റാലിയിൽ പങ്കെടുക്കുന്നു, .......
റാലി കഴിഞ്ഞ് ,ഗാന്ധിമാര്‍ഗത്തിന്റെ പ്രാധാന്യം പഠിപ്പിച്ച് തരാമെന്നും പറഞ്ഞ് ,
''ഒക്ടോബര്‍'' നേതാവ് , പെണ്‍ക്കുട്ടിയെ ആശ്രമത്തിലേക്ക് കൊണ്ടു പോയി,.......!!
''നേതാവിന്റെ ആ 'ശ്രമം' വിജയിച്ചു,....
പിന്നെ കാണുന്നത് ശിശുദിന റാലിയില്‍ തന്റെ ശിശുക്കളോടൊപ്പം
നില്ക്കുന്ന കാഴ്ചയാണ്,
''ശിശുക്കള്‍ക്ക് മുട്ടായി വാങ്ങിക്കൊണ്ടു വരാമെന്നും പറഞ്ഞ് ഒക്ടോബര്‍ മുങ്ങി, !!
പാവം പെണ്‍ക്കുട്ടി.....!!
അവളുടെ കഥ കേട്ട് ശിശുവിന്റെ ഹൃദയമുളള ''നവംമ്പറി''ന് സങ്കടമായി,...!
പിന്നെ വൈകിയില്ല,
അവളെ , നവംമ്പര്‍ സ്വീകരിച്ചു,....!!

അയാളോടൊപ്പം കേരളപ്പിറവിയും
സെറ്റു സാരിയും ധരിച്ച് നീണ്ട മുപ്പത് ദിവസം ജഗപൊക,......
ശേഷം, ഡിസംമ്പറിലെ തണുപ്പ് സഹിക്കവയ്യാതെ , നവംമ്പര്‍ മയ്യത്തായി, !
അപ്പോഴേക്കും പതിനെട്ടുകാരി അവശതയായി ,!!
കാലാകാലങ്ങളായി കൺമുന്നിൽ കാണുന്ന പ്രണയവും,തേപ്പും ഒളിച്ചോട്ടവും ,അവളെ അവശതയാക്കി, രോഗിയാക്കി,
ഒരു ഉയിർത്തെഴുന്നേല്പ്പിനായി അവൾ കൊതിച്ചു,
സാധിച്ചില്ല,
ഒരു നിയോഗം പോലെ,
'ശൈത്യകാലത്തെ മഞ്ഞുതുളളികൾ പോലെ അലിഞ്ഞു തീരുന്ന ഡിസംമ്പറിനെ പരിചയപ്പെട്ടത്,
രണ്ടു പേർക്കും പറയാനുളളത് അസ്തമയത്തെ കുറിച്ചായിരുന്നു,
ശൈത്യകാലത്തെ ഡിസംമ്പറിനോട് ഒട്ടിച്ചേർന്ന് കിടക്കുമ്പോൾ അവർക്ക് അസ്തമയത്തിന്റെ ഗന്ധമായിരുന്നു,
ഡിസംമ്പറിന്റെ മടിയിൽ തല വച്ച് അവൾ തന്റെ അസ്തമയം കണ്ടു,
ഡിസംമ്പറിന്റെ കണ്ണുകളിൽ നിന്നും മഞ്ഞുത്തുളളികൾ കണ്ണുനീരായി അവളുടെ മുഖത്തേക്ക് വീണു,!!
ഇന്ന് ഡിസംമ്പർ 28.
ചരിത്രത്തിന്റെ ഏടുകളിലേക്ക് ഒരു കരിന്തിരിയായി കത്തി തീരുന്ന 2018.
ഇനി,
ഏതാനും ദിവസങ്ങള്‍ മാത്രം, !!
അസ്തമയത്തെ പ്രണയിച്ച രണ്ടാത്മക്കളുടെ അസ്തമയമാണ്,....
.
2018 മും, .......ഡിസംമ്പറും,....!!
അസ്തമയത്തിന്റെ ആത്മാവിലലിഞ്ഞു ചേർന്ന ഈ ആണ്ടിന്റെ പ്രിയ പതിനെട്ടുകാരി,
നിനക്കു വിട, !!!
സ്നേഹപൂർവ്വം,
ഷൗക്കത്ത് മൈതീൻ,!!
കുവൈത്ത്,!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo