Slider

ഒഴുക്ക്

0
Image may contain: 1 person, beard, sky, cloud, ocean, outdoor, closeup and water
കഥയൊരു ജീവിതമായെഴുതിയ നേരം
ജീവിതമൊരു കഥയായൊഴുകി
അന്തിച്ചു നിൽക്കുന്ന കഥാപാത്രങ്ങളും
ചിന്തിച്ചു നിൽക്കുന്ന
കഥാകാരനും
കഥയുടെയിടവഴികളിലോ
ജീവിതത്തിൻ്റെ നടവഴികളിലോ തമ്മിൽ കണ്ടുമുട്ടിയൊരുരാവിൽ
തമ്മിലറിയാതെ തന്നത്താൻ
തിരിച്ചറിയാൻ ശ്രമിച്ചു പരാജയപ്പെട്ടു.
ബന്ധുക്കളാണെങ്കിലും
ബന്ധങ്ങൾ പറഞ്ഞറിയിക്കാനാവാത്ത
ബന്ധനങ്ങളിൽ,
പറഞ്ഞാലുമറിയാത്ത
ബന്ധങ്ങൾ,
ബന്ധങ്ങൾക്കെന്തു വില,
വിലനോക്കി തൂക്കി വിൽക്കുന്ന ബന്ധങ്ങൾ .
കഥജീവിതത്തിലേക്കൊഴുകി,
ജീവിതംകഥയിലേയ്ക്കും
കഥ തീരുന്നില്ല, ജീവിതവും
പരസ്പരമറിയാതുള്ള ഒഴുക്ക്.

പി.എസ്സ്.അനിൽകുമാർ,
ദേവിദിയ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo