നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബലിക്കാക്കകൾ .( കവിത )


Image may contain: one or more people, sunglasses, selfie and closeup
*********
പറക്കാനാകാശമില്ലാത്ത
പറവകൾ.
പിറവിക്കു മുന്നേ പിഴുതെറിഞ്ഞ
ശിശുക്കൾ.
ഭ്രൂണഹത്യ പെരുകുന്ന ആതുരാലയത്തിന്റെ അകത്തളത്തിൽ
നെഞ്ചിൽ മുറിഞ്ഞൊരു
നിലവിളിയുമായൊരു കുഞ്ഞ്
ലോകത്തോട് അട്ടഹസിക്കുന്നു.!
" കന്യക "മാർ വലിച്ചെറിയുന്നു
റുമാലിൽ പൊതിഞ്ഞ് സ്വപ്നങ്ങൾ.!
മാഞ്ചോട്ടിൽ, മണൽകുന്നിനുമരികിൽ
പുൽത്തകിടിൽ,
ഭാവി" വര" നു മൊന്നിച്ചു കണ്ട സ്വപ്ങ്ങൾക്കു പലിശയായ്
"വരന്റെ "ഇരയായ് തീരവെ ,
അവൻ കടഞ്ഞ പാലമൃതിൽ
പുളിച്ചു തേട്ടൽ കിഴക്കേ തൊടിയിലെ
വാഴച്ചുവട്ടിൽ വളമാകവെ,
പ്ലാസ്റ്റിക്കു കവറിൽ ,
തെരുവിന്റെ മൂലയിൽ
വലിച്ചെറിഞ്ഞു പോകാൻ
റുമാലു തേടുന്ന യൗവനങ്ങളെ
മനസാക്ഷിയുടെ പ്രതിക്കുട്ടിൽ
നിങ്ങളെ ഞാൻ വധശിക്ഷക്കു
വിധിക്കുന്നു എന്നും.!
നിങ്ങളുടെ നിറം നഷ്ടപ്പെട്ട
കിനാക്കൾക്ക് ,
ജനിക്കാനുള്ള അവകാശം
നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ
എന്തു പിഴച്ചു ?
സദാചാരത്തിന്റെ ശിരോവസ്ത്രങ്ങൾ
കീറിയെറിഞ്ഞ്
ആത്മാവുകൾക്ക് രൂപം നല്കുന്ന
കാക്കകളാകുക ഇനി.
കറുത്ത ചിറകുമായ് ബലിച്ചോറിനായ്
കൈതട്ടുമ്പോഴൊക്കെ
പറന്നിറങ്ങുവാൻ എപ്പോഴും
നിങ്ങൾക്കാകട്ടെ മക്കളെ !
കാക്കകളുടെ ബലിപീഠത്തിൽ
കവിക്കെന്തു കാര്യം. ?!
**************
അസീസ് അറക്കൽ
ചാവക്കാട്
***********
@copy write protected.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot