Slider

തോണ്ടിക്കൊണ്ടിരിക്കാം ഈ ജന്മം

1
Image may contain: Shoukath Maitheen, sitting and indoor
'അമ്മയുടെ മടിയിൽ കിടന്ന് അമ്മിഞ്ഞ പാൽ നുകർന്നപ്പോൾ അടുത്തിരുന്ന അച്ഛനെയാണ് ആദ്യം തോണ്ടിയത്,
അതും വലതു കൈവിരലിലെ ചൂണ്ടു വിരൽ കൊണ്ട്,
പിന്നീട് സംസാരിച്ചു തുടങ്ങുന്നതിനു മുമ്പ്, ഓരോ ആവശ്യങ്ങൾക്കും അമ്മയെ തോണ്ടുന്നത് ശീലമാക്കി,
അടുക്കളയിൽ ചമ്രം പഠിഞ്ഞ് കറിയില്ലാത്ത ചോറിനു മുന്നിലിരിക്കുമ്പോൾ
അമ്മ പറയും,
''തോണ്ടി കൊണ്ടിരിക്കാതെ കൈ നിറച്ച് വാരി തിന്നെടാ,
ക്ളാസിൽ,
ടീച്ചറിന്റെ ചോദ്യത്തിനു
ഉത്തരം പറയാനെഴുന്നേറ്റപ്പോൾ
ഉത്തരത്തിനു വേണ്ടി കൂട്ടുകാരന്റെ പളളയ്ക്ക് തോണ്ടിയതിനും,
ബുക്കിൽ തോണ്ടി തോണ്ടി എഴുതിയതിനുമുളള ,
ആദ്യ ശിക്ഷ ടീച്ചറാണ് തന്നത്,
കടലാസു കഷണങ്ങൾ രൂപയായി സങ്കല്പ്പിച്ച് തുപ്പലം നക്കി തോണ്ടി എണ്ണിയ നോട്ടുകളത്രയും ഇന്നാരും
എണ്ണിയിട്ടുണ്ടാവില്ല,
ടൂറിനു പോകുവാനും,
അമ്പലത്തിലെ ഉത്സവത്തിനും,
ഇടവക പെരുന്നാളിനും കൂട്ടുകാരൻ വന്ന് വിളിക്കുമ്പോൾ അമ്മയെ തോണ്ടിയാണ് അച്ഛനെ കൊണ്ട് സമ്മതിപ്പിച്ചിരുന്നത്,!
രാവിലെ പാല് വാങ്ങാൻ, ഉറക്കത്തിൽ നിന്ന് പെങ്ങളെ തോണ്ടി വിളിച്ചുണർത്തുവാനെത്ര പാട്പ്പെട്ടിരിക്കുന്നു,
ആ പെങ്ങളെ ബസ്സിലൊരുത്തൻ തോണ്ടിയെന്നും പറഞ്ഞ് കരഞ്ഞോണ്ട് വന്നപ്പോൾ, ആ തെണ്ടിയുടെ കിറിക്കിട്ട് തോണ്ടി പെങ്ങളുടെ കൂട്ടുകാരിയുടെ മനസിലെ ഹീറോയായി, !!
ചെവിയുടെ അകം കടിച്ചപ്പോൾ കോഴി തൂവൽ കൊണ്ട് അമ്മ തോണ്ടിയ സുഖമാണ് അനുഭവിച്ചതിൽ വച്ച് ഏറ്റവും വലിയ സുഖമെന്ന് കോഴി പപ്പിനെ നോക്കി പറഞ്ഞിട്ടുണ്ട്,
പെണ്ണുകെട്ടാൻ പറഞ്ഞപ്പോൾ,
അമ്മയെ തോണ്ടിയാണ് മനസിലെ പെണ്ണിനെ മതിയെന്നു സമ്മതിപ്പിച്ചത്,
അമ്മയും, ഭാര്യയും തമ്മിലടിച്ചപ്പോൾ അന്നാദ്യമായി ഭാര്യയെ തോണ്ടി പറഞ്ഞു,
അമ്മയല്ലേ നീ ക്ഷമിക്കെന്ന്,
ഇന്ന്,
വീട്ടിലാകെ തോണ്ടലാണ്,
പരസ്പരമല്ലെന്നു മാത്രം,
മൊബൈലിന്റെ പളളയിലാണ്
വിരലുകൾ കൊണ്ടുളള മത്സര തോണ്ടലുകൾ,
അവിടെ തോണ്ടിയാലേ കാര്യങ്ങൾ നടക്കു എന്നമട്ടായി ജീവിതം, !!
തോണ്ടലുകൾ ഏറ്റു വാങ്ങാൻ മൊബൈലിന്റെ ജീവിതം ഇനിയും ബാക്കി, !
==========
ഷൗക്കത്ത് മൈതീൻ,
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo