നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പൂതകാല ഓർമ്മകൾ(ഓർമ്മചിന്ത്‌)

Image may contain: 1 person

*റാംജി..
ഉത്തേശം ഇരുപതുകൊല്ലങ്ങൾക്കുമുൻപുള്ള ഒരു പ്ലാക്കാൻ വൈറ്റ്‌ ഓർമ്മ,
ഞാനന്ന് മധുരം കുറച്ചുകുറഞ്ഞ പത്തൊൻപത്‌, പത്തൊമ്പതേകാലിന്റെ നിറവിൽ നിൽക്കുന്ന സമയം.
ആളും അനക്കവും ഒന്നുമില്ലാത്ത ഒരു വൈകുന്നേരം ആയിരുന്നു അത്‌..
ചേട്ടൻ വീട്ടിൽ ഇല്ലാത്ത തക്കം നോക്കി, പുള്ളിയുടെ ബജാജ്‌ കബ്ബിൽ എഞ്ചിന്റെ പ്രവർത്തനതത്വങ്ങളും,പോളീടെക്നിക്കും പഠിക്കാമെന്നുള്ള കണക്കുകൂട്ടലിലും,പറ്റിയാൽ
കൂട്ടുകാരേയും നാട്ടുകാരേയും വണ്ടിപ്രകടനം കാഴ്ചവെച്ച്‌ കോരിത്തരിപ്പിക്കുക എന്ന ഉത്തേശവുമായി, കുതിരയെ ലായത്തിൽ നിന്ന് അഴിക്കുന്നതുപോലെ വാഹനം ഷെഡിൽ നിന്നിറക്കി..
വീടിന്റെ വാതിൽക്കൽ വച്ച്‌ തന്നെ സ്റ്റാർട്ടാക്കി ഒച്ചപ്പാടും തെളിവും കൊടുക്കാതിരിക്കാൻ, ഇന്ധനം തീർന്ന വാഹന ഉടമകളെപോലെ ഉന്തി തള്ളി ഒരുവിധം വീടിന്റെ അതിർത്തി കടത്തി റോഡുവരെ എത്തിച്ചു.
ഭാരിച്ച തള്ളൽ മൂലം സെരിക്കും സീണിച്ചു.
അങ്ങനെ ത്രാണി നഷ്ടപെട്ട ഞാൻ,അത്‌ സ്റ്റാന്റിൽ വെക്കുവാനായി കിണഞ്ഞ്‌ മുക്രയിടുകയായിരുന്നു,കാരണം.വണ്ടി അപ്പോൾ ഒന്ന് സ്റ്റാന്റിൽ വെച്ചില്ലെങ്കിൽ കബ്ബ്‌ റോഡിൽ സാഷ്ടാംഗം വീണ് തന്നാലാകുന്ന കുത്തിമറിയൽനടത്തി, ചേട്ടന് വിവരം കൊടുക്കും എന്നെനിക്ക്‌ മനസിലായിരുന്നു , അപ്പോഴാണ് ദൈവദൂതനെപോലെ എന്റെ ഒരു സുഹൃത്ത്‌ അങ്ങോട്ടേക്ക്‌ വരുന്നത്‌.
അവന് വണ്ടി ഓടിക്കാനറിയില്ലെങ്കിലും, സ്വൽപനേരം കബ്ബ്‌ പിടിച്ചുകൊണ്ട്‌ നിൽക്കുവാനുള്ള ആരോഗ്യമൊക്കെ ഉള്ളവനാണ്..
എന്റെ ദയനീയ അവസ്ഥ തിരിച്ചറിയാതിരിക്കാൻ,
ഭാവിയിൽ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയുംകൂടെ അഭിനയിച്ച്‌, ഭരത്‌ അവാർഡ്‌ അടിച്ചെടുക്കാൻ ഒളിപ്പിച്ചുവച്ചിരുന്ന അഭിനയം എടുത്ത്‌ വീശേണ്ടിവന്നു.
"നീ ഈ വണ്ടിയൊന്നുപിടിച്ചേ..
പാന്റ്സിന്റെ ബൽറ്റ്‌ ലൂസായിരിക്കുവാ അതൊന്നു ശരിയാക്കട്ടെ. "
ചങ്ങാതിയുടെ പാന്റൂരി താഴെവീഴാതിരിക്കാൻ അവൻ സ്വന്തം കൈലി തെറുത്തുകേറ്റി ചുമട്ട്‌ തൊഴിലാളിയേപ്പോലെ എന്റെകയ്യിൽനിന്ന് വണ്ടി ഏറ്റെടുത്തു..
പൂലോകം പിടിച്ചടക്കിയ തന്തോഷം എനിക്കും
വണ്ടിയിൽ പിടിക്കാൻ പറ്റി എന്നുള്ള തന്തോയം അവനിലും കാണാമായിരുന്നു.
അങ്ങനെ ഞാൻ സ്വതന്ത്രമായി.
അടൂരിന്റെ അവാർഡ്‌ പടം പോലെ വളരെ പതുക്കെ ബെൽറ്റിൽ പിടിക്കുകയും,
ശരിക്ക്‌ തന്നെയിരുന്ന ബെൽറ്റ്‌ മുറുക്കിയിടുന്നതായുമുള്ള പ്രകടനവും ,സ്ലോമോഷനിൽ കാഴ്ച വെച്ചു.
ഇനി അധികനേരം,
സ്ലോമോഷൻ കളിച്ചാൽ അവന്റെ കജ്ജിൽ നിന്നും വണ്ടി,കുരുത്തക്കേടൊപ്പിച്ച്‌ ചേട്ടന് തെളിവ്‌ കൊടുക്കും എന്നുള്ള അവന്റെ നില അറിയിച്ചതിനാൽ സാവധാനം വണ്ടി അവന്റെകയ്യിൽനിന്ന് വാങ്ങിയെടുത്തു.
കിക്കറിൽ ആഞ്ഞു ചവിട്ടി.നാണം കെടുത്താതെ ഒറ്റയടിക്ക്‌ തന്നെ വണ്ടി സ്റ്റാർട്ടായി.
വണ്ടിയുടെ ശബ്ദം കേട്ടതിനാൽ റോഡു സൈഡിൽ നിന്നവരും, താമസക്കാരുമൊക്കെ ഇറങ്ങിവന്നു.
ഒരു ബൈക്ക്‌ റൈഡറുടെ ആവേശത്തോടെയും,പ്രൗഡിയോടും കൂടിയും ഞാൻ
സീറ്റിൽ അമർന്നിരുന്നു.
ഗിയർ വീണു,
ക്ലച്ചിൽ നിന്ന് പിടിവിടാതെ ആക്സിലേറ്റർ തിരിച്ച്‌ ഇരപ്പിച്ച്‌ പുക പറത്തി, പിന്നെ ചെറുതായി അയച്ചുവിട്ടുകൊണ്ട്‌ ഈ അപിനയ ചക്രവർത്തി അവിടം കടന്നുപോയി.
എങ്ങനെയൊക്കെയോ മൂന്നുഗിയർ വലിച്ചിട്ടു.
എന്താണന്നറിയില്ല,
നാലാമത്തെ ഗിയറിടാനുള്ള ശ്രമങ്ങളെല്ലാം പാഴായി.
പക്ഷെ, അപ്പോഴേക്കും മൂന്നും കൂടിയഒരു ജംഷനിൽ എത്തിയിരുന്നു.
അപ്പുറവും,ഇപ്പുറവും ഒന്നും നോക്കിയില്ല,(അല്ല നോക്കാൻ പറ്റിയില്ലാ എന്നുപറയുന്നതാകും സെരി) വണ്ടി നേരെ തന്നെയെടുത്തു..
വിഘ്നങ്ങൾ വരുത്താൻ വാഹനങ്ങൾ ഇരുവശത്തുനിന്നും വരാഞ്ഞത്‌ മുജ്ജന്മസുകൃതം.
വാസ്തവത്തിൽ ഞാൻകയറിയത്‌ ഒരു വീട്ടിലേക്കുള്ള വഴിയാണ്.
അതിനു സൈഡിലായിതന്നെയാണ് ഈയുള്ളവൻ ലക്ഷ്യം വച്ചിരിക്കുന്ന കടയും.
അതായിരുന്നു എന്റെ ലക്ഷ്യം.
ഗതാഗതതടസം സൃഷ്ടിച്ചുകൊണ്ട്‌,ആ വീട്ടിലെ ഗേറ്റ്‌ നിൽക്കുന്നതിനാൽ അറിയാതെ ബ്രേക്കിൽ ചവിട്ടി.
ടാറും ടയറും ഉരഞ്ഞു,
കടയുടെ സൈഡിലും,ഗേറ്റിന് 2-3 മീറ്റർ ദൂരത്തും വണ്ടിനിന്നു.
കാണികളെപോലെ ജംഷനിൽ കൂടിയിരിക്ക്കുന്നവരെ കണ്ടപ്പോൾ അഡാർ മരണകിണർ അഭ്യാസിയേപോലെ ആക്സിലേറ്റർ കൂട്ടി ശബ്ദം ഉണ്ടാക്കി.തൈവതോഷം പറയരുതല്ലോ സത്യത്തിൽ ഞാനായി ഒച്ചയുണ്ടാക്കിയതല്ല..
എതാർത്തത്തിൽ ഓഫ്‌ ചെയ്യുന്ന സ്വിച്ച്‌ എവിടെയെന്ന് മറന്നുപോയിരുന്നു (പഴയ വാഹനങ്ങൾക്ക്‌ ഹോണിന്റെ സൈഡിലായി ഒരു സ്വിച്ചുണ്ട്‌.)
അതുകൊണ്ടുമാത്രം ക്ലച്ച്‌ പിടിച്ചുവെച്ച്‌ ഞാൻ വണ്ടിയിൽ നിന്നിറങ്ങി.
വല്ലചാദിലും എഞ്ചിൽ തുച്ച്‌ ഓപാക്കാം എന്നുകരുതിയിരിക്കുവാരുന്നു.
പക്ഷെ നിർഭാഗ്യവശാൽ കാലിന്റെ മുട്ട്‌ വലതുകയ്യിൽ മുട്ടി. സംഘോം സഭേമില്ലാതെ ആക്സിലേറ്റർ ഞെരിഞ്ഞമർന്നുശബ്ദമുണ്ടാക്കി.അതായിരുന്നു കത.
നോക്കണേ,
അതിനിടയിൽ
അറിയാതെ ക്ലച്ചിന്റെ പിടുത്തം അയ ഞ്ഞുതുടങ്ങിയിരുന്നു, ദേ വീണ്ടും വണ്ടി മുന്നോട്ട്‌ നീങ്ങി.
ഉടൻ തന്നെ,
ഫ്രണ്ടുബ്രേക്കും,ക്ലച്ചും,അമർത്തിപിടിച്ചെങ്കിലും,ആക്സിലേറ്റർ പിടി വിട്ടിരുന്നില്ല. അതുകൊണ്ട്‌ കബ്ബിന്റെ കർജ്ജനം അവിടെമാകെ പ്രതിധ്വനിച്ചു.
ഒപ്പം പടക്കശാല കത്തിപ്പടർന്നതുമാതിരിയുള്ള പുകയും വമിച്ചു.
ജംഷനിൽ കൂടിനിന്നവർ തൃശൂർപൂരത്തിന്റെ കരിമരുന്നു പ്രയോഗം കാണുന്നകണക്കേ നോക്കിനിൽക്കുകയാണ്.
ആരും അങ്ങോട്ടക്ക്‌ അടുക്കുന്നില്ല.
അധികനേരം ഇങ്ങനെതുടർന്നാൽ സൈഡ്‌ മിറർ,ഇന്റിക്കേറ്റർ ഉൾപ്പടെ ഉള്ളവക്ക്‌ ഒരു തീരുമാനം ആകുന്ന അവസ്ഥയിലെത്തി.
പുക കാരണം കുറേനേരം ചുറ്റുമുള്ളതൊന്നും എനിക്ക്‌ കാണാൻ വയ്യാരുന്നു സാറന്മാരേ..
മനുഷ്യത്വം ഉള്ള ഏതോ ഒരാൾവന്ന് വണ്ടിയുടെ നിയന്ത്രണം എറ്റെടുത്ത്‌,എഞ്ചിൻ ഓഫ്‌ ചെയ്തു.
കബ്ബിന്റെ ഗർജ്ജനം നിലച്ചപ്പോൾ ചങ്കിലെ പഞ്ചാരിമേളം കുറഞ്ഞുവന്നു.
സലകാലപോതംവന്ന ഞാൻ
സഹായിക്കാൻ വന്ന ആളിനെ നോക്കി.
കൂടുതൽ ഡക്കറേഷനൊന്നുമില്ല. എന്റെ ബന്ധുവായ ഒരു ചേട്ടൻ.
ആൾ ഒന്നും മിണ്ടിയില്ല.
നിശബ്ദ ചിത്രം പോലെ
അംഗവിക്ഷേപങ്ങൾ മാത്രം.
പുള്ളി വണ്ടിതിരിച്ച്‌ വച്ച്‌ സ്റ്റാർട്ട്‌ ചെയ്തു ,
ശേഷം
പിന്നിൽ കയറിക്കൊള്ളാൻ കൈകൊണ്ട്‌ ആക്ഷൻ കാണിച്ചു.
ഞാൻ കയറിയതും പുള്ളി എന്റെ ഭവനം ലക്ഷ്യമാക്കി മുന്നോട്ട്‌ പോയി.
അധികനേരം എടുത്തില്ല,
വീട്ടിലേക്ക്‌ കയറിയതും, എന്നിലെ പഞ്ചാരി മുറുകി.
പട്ടി ചന്തക്കുപോയി വന്നതുപോലെയായിരുന്നു അപ്പോൾ ഞാൻ..
ആ ചേട്ടൻ നീണ്ട ഹോണടിച്ച്‌ വീട്ടുകാരുടെ ശ്രദ്ധ ക്ഷണിച്ചു.
അമ്മയും,പെങ്ങളും ഇറങ്ങിവന്നു.
ഈ സമയം തന്നെ പുറത്തുപോയിരുന്ന ചേട്ടനും പുറത്തുനിന്നുതന്നെ വന്നെത്തി.
കബ്ബിനുപിന്നിൽ പശതേച്ച്‌ ഒട്ടിച്ചതുപോലെ ഇരിക്കുന്ന അനിയൻ,ഉപദേശ പ്രസംഗം കാഴ്ച്ചവെക്കുന്ന ബന്ധു ചേട്ടൻ.
എതാർത്ത ചേട്ടന്റെ കിളി പ്രാണൻതല്ലിപോയതിനാലാകും പെട്ടന്നൊന്നും ചേട്ടനുകത്തിയില്ല.
അപ്പോൾ കിളിയെ തിരിച്ചുപിടിച്ചുകൊടുത്ത്‌
സഹായിചേട്ടന്റെ വക ശാസനം
"ഇന്നു തീരണ്ടതാ ഇവൻ..
ഞാനവിടില്ലേ കാണാരുന്നു..
പുള്ളാർക്കൊക്കെ വണ്ടികൊടുത്തുവിടുമ്പോൾ ശ്രദ്ധിക്കണ്ടായേ ഡാ..
നിനക്കും കുടെ അവന്റെകൂടെ കയറാൻ വയ്യാരുന്നോ..."
കബ്ബ്‌ മോലാളി ചേട്ടനെ നോക്കി പ്രസംഗം തകർത്തപ്പോൾ..
കിളിതിരിച്ചുവന്ന ചേട്ടനിൽ സന്തോഷത്തിന്റെ അലയൊലികൾ കാണാനായി..
എന്തായാലും ആ സന്തോഷാധിഖ്യത്താൽ
പുള്ളി എന്നെ തറപ്പിച്ച്‌ ഒരുനോട്ടം നോക്കിയിട്ട്‌, അതിൽനിന്ന് എന്നെ അടർത്തിയിറക്കി വണ്ടിവാങ്ങി ഷെഡിൽ കയറ്റിവെച്ചു..
ശുഭപര്യവസാനത്തോടുകൂടി കബ്ബിനെ ഞാനൊന്നുനോക്കി..
അതെന്നെയും നോക്കിയെന്നുതോന്നുന്നു.
അതിനുശേഷം കബ്ബ്‌ മുറ്റത്തിറക്കിവെക്കാൻ പോലും തരാതെ, പോളീ ടെക്നിക്കിനെ കുറിച്ചറിയാതെ വേദനയോടെ ദിനങ്ങൾ തള്ളിനീക്കുകയായിരുന്നു.
അങ്ങനെയാണു ഞാൻ ചെറുപ്പത്തിൽതന്നെ കൂമ്പടഞ്ഞുപോയ റൈഡറായത്‌..
അല്ലേൽ കാണാരുന്നു..

By Ramji

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot