നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പിതൃദേവോ ഭവ:


അച്ഛനെന്ന മഹാവൃക്ഷത്തിന്റെ കുളിർത്തണൽ വർഷങ്ങൾ പിന്നിട്ടിട്ടും ജീവിതത്തിലെ ഓരോ നിമിഷത്തിലും കൊതിച്ചു പോവുന്നു.....

വടവൃക്ഷഛായയിൽ പൊട്ടിമുളച്ചൊരു-
കുഞ്ഞിളം മനസ്സിന്റെ കഥയൊന്നറിയുക.
മോഹിച്ചൂ...വളരുവാൻവിണ്ണിനെനുകരുവാൻ,
വിണ്തലപ്രഭയെ മണ്ണിലേക്കാവാഹിക്കാൻ
സമൃദ്ധമാം ബാല്യത്തിൽ കൂടെ പിറപ്പിന്റെ
തളിരിലയേന്തി തൊടാൻ മോഹിച്ചതും
വൃക്ഷത്തിലൊന്നാകെ ഗന്ധം നിറക്കുന്ന
നറുമുല്ല വള്ളിതൻ പൊൻ മടിത്തട്ടിൽ
മാതൃവാത്സല്യന്റെ നറുതേൻ നുകർന്നതും,
വളർച്ചതൻ ദശകളിൽ വളയാതിരിക്കാനായ്
ചെറുചില്ലകൊണ്ടെന്നശിക്ഷിച്ചതൊക്കെയും...
അലറുന്നകാറ്റിലുംചൊരിയുന്നമഴയിലും
കനിവിന്റെ കാവലായി നീയെനെക്കേകിയ കവചത്തെയറിയുന്നു ഞാൻ.....
സൽഗുണംനേടാൻ കീർത്തിവരിച്ചിടാൻ സദാ സാന്നിദ്ധ്യ കരുത്ത് പകർന്നതും.....
തന്നിഷ്ടം വളരുവാൻ ചില്ലകൾ മാറ്റിയും
പൊന്നുണ്ണിയായെന്നെ മനസാ വരിച്ചതും.
അറിയുക ..എന്നെ ഞാനാക്കാനായുഴറിയ,
വടവൃക്ഷത്തണലിന്റെ ശീതള ഛായയെ.
അണയുന്ന പറവകൾക്കെല്ലാം മടിയാതെ
കൂടൊന്നൊരുക്കീടുവാൻചില്ലകൾനൽകിയ
വെയിലേറ്റുവാടുന്നപാന്ഥരവർക്കെല്ലാം,
തന്നാലാവും വിധം കുളിർതണലേകിയ
സമഭാവന തൻ സന്ദേശം പകർന്നോരു
മഹാനുഭാവന്റെ മഹാ മനസ്കത.....
വീശുന്ന കാറ്റിൽ ഉയർത്തുന്ന ഹുംകാരം
മറ്റു പലരും അവഗണിച്ചീടുമ്പൊഴും
അതെന്റെ ഊർജ്ജമായ് മാറ്റിമുന്നേറിഞാൻ
അതിന്നുംമുഴങ്ങുന്നീ ശ്രവണപുടങ്ങളിൽ
അന്നൊരു വസന്തത്തിൽ മുല്ല തൻ സുഗന്ധത്തിൽ... ചേർന്നിരുന്നോരോരോ
സ്വപ്നങ്ങൾ നെയ്തീടവെ .....
അറിയുന്നു ഞാനൊരു നാദപകർച്ച...
അടങ്ങാത്ത ധാര തൻ ഭാവപകർച്ച
തിരഞ്ഞെത്തി കിങ്കരർതമസ്സിന്റെ സേവകർ,
ചുറ്റിലുംനോക്കുന്നു കുത്തിനോവിച്ചീടുന്നു.
കാഠിന്യമളക്കാനായിഒടിച്ചവർശിഖരങ്ങൾ
കണ്ടുഞാൻ ദൈന്യത ഇരുമിഴി തന്നിലും.
പുൽകിഞാൻവിറയാർന്നഹസ്തദ്വയങ്ങളെ
അറിയുന്നു ഞാൻ നിൻ മനസ്സിന്റെ വേദന
ഇതു കണ്ട് മനമുരുകി വാടിത്തളർന്നൊരു
നറുമിഴി മുല്ല തൻ ചാരത്തണഞ്ഞു ഞാൻ
വിറയാർന്നകൈകളാൽഅമ്മതൻ തോളിൽ
സാന്ത്വനവീണതൻ തന്ത്രികൾ തേടി ....
ദിനങ്ങൾ പോയിടവെ വർദ്ധിച്ചൊരാധിക്യം
തളർത്തി തരുവിനെ ശോഷിച്ചു ശിഖരങ്ങൾ
ഒടുവിലൊരു ദിനം വന്നെത്തി കിങ്കരർ
തുടങ്ങി പതിക്കുവാൻ മഴുവിന്റെ ക്രൂരത
ആർത്തനാദങ്ങളും അട്ടഹാസങ്ങളും
ഗൗനിച്ചതില്ലവർ തുടർന്നവർ ചെയ്തികൾ
ഉടയാത്ത മനസ്സിന്റെ ഉടമയാം മഹാവൃക്ഷം
അടരുവാൻ മടിയോടെയാരംഭം കുറിക്കവെ
കെട്ടിപ്പുണർന്നോരു നറുമുല്ല വള്ളികൾ '
ഇടനെഞ്ചു പൊട്ടി തടയാൻ ശ്രമിക്കവെ
പൊട്ടിച്ചെറിഞ്ഞവർ മുല്ല തൻ വേരുകൾ
ഗദ്ഗദ കണ്ഠനായി മിഴിനീർ തുടച്ചു ഞാൻ
സായന്തനത്തിലെ നിറയുന്നശോണിമ
മുറിവിന്റെ ആഴത്തിൽ മറുതല കടക്കവെ
ഭൂമിയെ ചുംബിച്ചീടാൻ ഒരുങ്ങുംവടവൃക്ഷം
നനവാർന്ന മിഴികളാൽ തേടുന്നുണ്ടുറ്റവരെ
അയ്യയ്യോ..! പതിച്ചല്ലോ ഭൂമിതൻ മാറിലവൻ
അലതല്ലി കരയുന്ന മുല്ലയെ നോക്കീടാതെ
പടർന്നുകയറിയ തായ്തടിയില്ലാതപ്പോൾ അടർന്നുവീണോല്ലോവൃക്ഷത്തിൻമാറിലൾ
അടരറ്റു വീണോരു താതന്റെ മുഖമപ്പോൾ
ആർദ്രമാംമിഴിയാലെ ദർശിച്ചീയുള്ളവൻ
ആരവം നിലയ്ക്കവെ ആളുകൾ ഒഴിയവെ
നിറയും നിശബദത തളംകെട്ടി നിന്നീടവെ
മൃദുലമാം കുഞ്ഞു ചില്ല താഴ്ത്തി ഞാൻ
പതുക്കവെ തഴുകിതലോടിയാ...
മുല്ലയാം മാതാവിനെ......
ഉരുകിയൊലിക്കുന്ന ഗ്രീഷ്മ വെയിലിൽ
തണലൊന്നുമില്ലാതെ തനുവാകെതളരവെ
കൈവിട്ടസൗഭാഗ്യകാലമോർക്കുന്നുഞാൻ...
എന്നിലെ വ്യഥ കണ്ട് മറ്റെല്ലാം മറന്നിട്ടാ
മുല്ലയാം മാതാവെന്നെ പുണർന്നു തൻ
ഹസ്തങ്ങളാൽ.........
ഇന്നിപ്പോൾകഴിഞ്ഞേറെദിനവുംവർഷങ്ളും
എങ്കിലുമോർത്തീടുന്നാ സുവർണ്ണദിനങ്ങളെ
കൊതിക്കുന്നു വീണ്ടും കേൾക്കാൻ നന്മതൻമണിനാദം മുഴങ്ങുമാ വാചാലത
ഇനി വരുംജന്മങ്ങളിൽ കുളിർ... തണലേകാനായി വരുമെന്ന പ്രതീക്ഷയാൽ
നിൽക്കുന്നീ ചെറുവൃക്ഷം.......
ശ്രീധർ .ആർ.എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot