ക്രൂഡോയിൽ വില താഴോട്ട് പോകുമ്പോൾ അറബികളെക്കാൾ ചങ്കിടിപ്പ് മലയാളിക്കാണ്. ഗൾഫ് എന്ന സ്വപ്നം അസ്തമിക്കുകയാണെന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയെങ്കിലും അതിന്റെ ഭീകരത പ്രവാസികൾ അനുഭവിച്ച് തുടങ്ങിയത് ഈ അടുത്ത നാളുകളിലാണ്.
എല്ലാ വിഭാഗത്തിലും പെട്ട വിദേശികളായ കച്ചവടക്കാരും തൊഴിലാളികളും പഴയ സുവർണ കാലത്തെ സ്മരണകൾ അയവിറക്കി ഒഴിഞ്ഞ് പോക്കിന്റെ വഴിയിലാണ്. കഴിഞ്ഞ കാലത്ത് പ്രവാസിക്ക് ഒരു വീട് എന്ന സ്വപ്നം പൂവണിയാൻ വലിയ പ്രയാസമുണ്ടായിരുന്നില്ല. കുടുംബത്തിലെ വിവാഹങ്ങളും മറ്റ് ചിലവുകളും വഹിച്ചിരുന്നത് പ്രവാസികളായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. അഞ്ച് സെന്റ് സ്ഥലം സ്വന്തമാക്കാൻ പോലും കഴിയാത്ത ദുരവസ്ഥയിലാണ് ഒരു സാധാരണ ഗൾഫ് കാരൻ. രൂപക്ക് വിലയിടിഞ്ഞപ്പോൾ കിട്ടുന്നത് മുഴുവൻ നാട്ടിലേക്ക് അയച്ച് കൊടുത്താലും ഒന്നിനും തികയാത്ത അവസ്ഥ. അതിനിടക്കാണ് തൊഴിൽ, കച്ചവട രംഗത്തെ അനിശ്ചിതാവസ്ഥ. സ്വദേശിവത്കരണത്തിന്റെ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത് കൂടുതലും സൗദി അറേബ്യൻ പ്രവാസികളാണ്. ചെറുകിട കച്ചവട രംഗത്ത് മുതൽ മുടക്കി അനേകായിരങ്ങൾക്ക് അന്നം നൽകിയിരുന്ന സൗദിയിലെ തൊഴിൽ മേഖല തൊണ്ണൂറ് ശതമാനവും തകർന്ന് കഴിഞ്ഞു. സൗദി അറേബ്യയിൽ നിന്ന് മാത്രം ലക്ഷക്കണക്കിന് വിദേശികളാണ് കഴിഞ്ഞ ഏതാനും മാസങ്ങളിൽ ജോലിയും ചെറുകിട കച്ചവടവും നഷ്ടപ്പെട്ടും, ഉപേക്ഷിച്ചും വെറും കയ്യോടെ സ്വദേശങ്ങളിലേക്ക് മടങ്ങിയത്. അതിൽ കൂടുതലും മലയാളികളും.
നിറമുള്ള സ്വപ്നങ്ങൾ നെയ്ത് കൂട്ടി അടുത്തിടെ എത്തിയവരാണ് ജീവിതം വഴിമുട്ടി തിരിച്ച് പോയവരിൽ ഏറെയും.
പ്രളയത്തിന്റെയും, ഹർത്താലുകളുടെയും വർഗീയതയുടെയും അഴിമതിയുടെയും പിടിയിൽപെട്ട് നാശത്തിന്റെ പടുകുഴിയിലേക്ക് പതിക്കുന്ന നമ്മുടെ സർക്കാറുകൾ ഈ പാവങ്ങളെ പുനരധിവസിപ്പിക്കാൻ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയിലുമാണ്.
സൗദിയിലെ അവസ്ഥ ഇതാണെങ്കിൽ മറ്റ് ചില ഗൾഫ്നാടുകളിലെ വിദേശികൾ പിടിച്ച് നിൽക്കാനുള്ള അവസാന ശ്രമത്തിലാണ്.
കോർപറേറ്റുകളുടെയും കുത്തക മുതലാളിമാരുടെയും കടന്ന് കയറ്റത്തിൽ ശ്വാസം മുട്ടി ഓരോ സ്ഥാപനങ്ങളും നഷ്oത്തിലേക്ക് കൂപ്പ് കുത്തി അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്നു. ഇട്ടാവട്ടത്തിലുള്ള ചെറിയ നാടുകളിൽ പോലും മൂന്നും നാലും കിലോമീറ്ററുകൾക്കുള്ളിൽ ഡസൻ കണക്കിന് ഹൈപർ മാർക്കറ്റുകളാണ് ദിനേന തുറക്കുന്നത്. ഒരു ഹൈപർ മാർക്കറ്റ് വരുന്നതോടെ അതിന്റെ പരിസരത്തുള്ള മീൻ കടകൾ മുതൽ സ്വർണക്കടകൾ വരെയുള്ള സ്ഥാപനങ്ങൾ അടച്ചു്പൂട്ടി പോകേണ്ട ഗതികേടിലാണ് പാവപ്പെട്ട കച്ചവടക്കാർ. അതോടെ ആ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന നൂറ്കണക്കിന് തൊഴിലാളികളും വഴിയാധാരമാകുന്നു.
പല വ്യഞ്ജനം, പച്ചക്കറി , ഹൗസ് ഹോൾഡ്, ഇലക്ട്രോണിക്സ്, മൊബൈൽ, ടെക്‌സ്റ്റൈൽസ്, റെഡിമെയ്ഡ്,
റെസ്റ്റോറന്റ് ,എന്നു് വേണ്ട മത്സ്യ മാംസ വ്യാപാരികൾ വരെ ഇതിന്റെ കെടുതി അനുഭവിക്കുന്നവരാണ്.
"കൊല്ലുന്ന ഓഫർ" എന്ന പേരിൽ വമ്പൻ പരസ്യങ്ങൾ നൽകി രാജ്യത്തെ തൊണ്ണൂറ് ശതമാനം കച്ചവടവും വിരലിലെണ്ണാവുന്ന വ്യക്തികൾ, കൗശലത്തിലൂടെയും തിണ്ണമിടുക്കിലൂടെയും കൈവശപ്പെടുത്തിയിരിക്കുന്നു.
കൂടാതെ കുത്തനെ വർദ്ധിപ്പിച്ചിരിക്കുന്ന
സർക്കാർ ഫീസുകളും , യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ വർദ്ധിപ്പിക്കുന്ന കെട്ടിട വാടകയും, റോക്കറ്റ് പോലെ മേലോട്ട് പോകുന്ന വൈദ്യുത വാട്ടർ ചാർജും, തൊഴിലാളികളുടെ ശമ്പളവർദ്ധനയും എല്ലാം കൂടി ചെറുകിട ഇടത്തരം കച്ചവടക്കാരുടെ നടുവൊടിക്കുകയാണ്.
അതിനും പുറമെയാണ് ഇവിടങ്ങളിലെ സർക്കാറുകൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വാറ്റ് നികുതിയും അവരുടെ ഉറക്കം കെടുത്തുന്നത്.
വിറ്റാൽ വില ലഭിക്കാത്തത് കൊണ്ടും, നാട്ടിൽ ചെന്നാലുള്ള തൊഴിലില്ലായ്മയും, ഉയർന്ന ജീവിത ചിലവു് ഭയന്നും ഭൂരിപക്ഷം സ്ഥാപനങ്ങളും നഷ്ടത്തിൽ ആയിട്ടും തട്ടി ഉരുട്ടി മുന്നോട്ട് കൊണ്ട് പോകുകയാണ് പലരും. കമ്പനികൾക്ക് കൊടുക്കാനുള്ള കടങ്ങളും, തന്നെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികളും, കുടുംബങ്ങളും ഒക്കെയാണ് എങ്ങിനെയും ഇവിടെ പിടിച്ച് നിൽക്കാൻ വ്യാപാരികളെ പ്രേരിപ്പിക്കുന്നതു്.
ചുരുക്കത്തിൽ ഇവിടങ്ങളിലെ ലക്ഷക്കണക്കായ ഇന്ത്യൻ പ്രവാസികൾ ഒരു മടക്കയാത്രയെക്കുറിച്ച വേവലാതിയിലാണ് ഒരോ ദിവസവും തള്ളി നീക്കുന്നതു്.

അവരുടെ സ്ഥാപനങ്ങളും തൊഴിൽ സാദ്ധ്യതകളും സ്വന്തമാക്കാൻ നാടും വീടുമൊന്നും പ്രശ്നമല്ലാത്ത, നിയമങ്ങൾക്കു് വില കൽപിക്കാത്ത നമ്മുടെ അയൽ രാജ്യക്കാർ തിക്കിതിരക്കി മുന്നേറി കൊണ്ടിരിക്കുന്നു.
അങ്ങിനെ മിഡിൽ ഈസ്റ്റിൽ ഒരു സമൂഹത്തിന്റെ കൊഴിഞ്ഞ് പോക്ക് മറ്റൊരു സമൂഹത്തിന് വളമായി മാറികൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. കച്ചവടമില്ലാതെ നഷ്ഠത്തിൽ പോകുന്ന ബിസിനസ്സ് പിടിച്ച് നിർത്താൻ കൊള്ളപലിശക്കാരെ സമീപിച്ച് ഗത്യന്തരമില്ലാതെ ഒരു വിഭാഗം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കുമ്പോൾ, ലാഭനഷ്ഠത്തെ കുറിച്ച ആകുലതകളില്ലാതെ വരുന്നിടത്ത് വെച്ച് കാണാമെന്ന മനസ്ഥിതിയോടെ അവർ രംഗം കയ്യടക്കിക്കൊണ്ടിരിക്കുന്നു.
ഒപ്പം ഈരാജ്യങ്ങളിൽ ഇതേ വരെയില്ലാത്ത കുറ്റകൃത്യങ്ങളും അരാജകത്വവും വർദ്ധിച്ച് കൊണ്ടിരിക്കുന്നു. കുറ്റകൃത്യങ്ങളുടെ ആധിക്യം മൂലം ഈ കൂട്ടർക്ക് പല രാജ്യങ്ങളും വിസ നിർത്തിവെച്ചിട്ടുമുണ്ട്.

നാട്ടിലെ അവസ്ഥയാണെങ്കിൽ വളരെ പരിതാപകരമാണ്. ഗൾഫിൽ കൂലിപ്പണി എടുക്കുന്നവർക്ക് നാട്ടിൽ മെയ്യനങ്ങി ജോലി ചെയ്യാൻ ദുരഭിമാനം തടസ്സമാണ്. അത് കൊണ്ട് തന്നെ അവർ അടുത്ത ഗൾഫ് ചാൻസിന് വേണ്ടി നെട്ടോട്ടമോടുന്നു.
അതേ സമയം നാട്ടിൽ നിന്ന് പണം കൊയ്ത് കൊണ്ട് പോകുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. അവരുടെ സ്വപ്ന ഭൂമിയാണ് ഇന്ന് നമ്മുടെ കേരളം .
ഏതാണ്ട് മുപ്പത്തഞ്ചു് ലക്ഷത്തോളം അന്യസംസ്ഥാനക്കാർ കേരളത്തിലുണ്ടെന്നാണ് കണക്ക്. സർക്കാറിന്റെ ഔദ്യോഗിക കണക്ക് പ്രകാരം പതിനേഴായിരത്തി അഞ്ഞൂറ് കോടി രുപയാ ണ് പ്രതിവർഷം അവർ കേരളത്തിൽ നിന്ന് കടത്തുന്നത്. എന്നാൽ അനൗദ്യോഗിക കണക്ക് പ്രകാരം അറുപത്തി മുവായിരം കോടി രൂപ പ്രതിവർഷം അന്യസംസ്ഥാനക്കാർ നാട്ടിലേക്ക് കടത്തുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.പ്രതിമാസം ലക്ഷം രൂപക്ക് മുകളിൽ സമ്പാദിക്കുന്ന ബംഗാളികളും നാട്ടിലുണ്ടെന്ന വസ്തുത നമ്മെ അമ്പരപ്പിക്കും. അവർക്ക് ജോലി ചെയ്യാൻ ദിവസം ഇരുപത്തിനാല് മണിക്കൂർ തികയാതെ വരുമ്പോൾ നമ്മുടെ മലയാളി യുവത്വം വില്ലേജോഫീസിലും പഞ്ചായത്ത് ഓഫീസിലും നൂറും ഇരുന്നൂറും രൂപ തൊഴിലില്ലായ്മ വേതനത്തിന് വേണ്ടി ദിവസങ്ങളോളം ക്യൂവിലായിരിക്കും.
കല്യാണങ്ങൾ, ആഘോഷങ്ങൾ, ജാഥകൾ, യാത്രകൾ ,സമ്മേളനങ്ങൾ, സമരങ്ങൾ, അക്രമങ്ങൾ എന്നിവക്ക് മലയാളി യുവാക്കളുടെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമായതിനാൽ അവർക്ക് ജോലി നൽകാൻ സ്വകാര്യ തൊഴിലുടമകൾക്ക് താൽപര്യമില്ല.
അഭ്യസ്തവിദ്യരായ ഒരു വിഭാഗം യുവാക്കൾ സർക്കാർ ഉദ്യോഗത്തിനുള്ള അനന്തമായ കാത്തിരിപ്പിലാണ്. ഒടുവിൽ യുവത്വം മുരടിച്ച് വാർദ്ധക്യത്തിന് വഴിമാറുന്നു.
ഉണ്ണാനും ഉടുക്കാനും എല്ലാം മറ്റ് സംസ്ഥാനങ്ങളിലേക്ക് കണ്ണ് നട്ടിരിക്കുമ്പോഴും, ഗൾഫിന്റെ സമ്പന്നതയിൽ ഇത് വരെ നമ്പർവൺ എന്ന പേര് നമുക്കുണ്ടെന്ന അഹങ്കാരത്തിലാണ് മലയാളികൾ. പോരാത്തതിന് സമ്പൂർണ സാക്ഷരരെന്ന ലേബലും..
പക്ഷെ പെട്രോ ഡോളറിന്റെ അസ്തമയത്തോടെ കേരളത്തിലേക്ക് തിരിച്ചെത്തുന്ന ലക്ഷക്കണക്കായ പ്രവാസികളെ പുരധിവസിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ പദ്ധതികൾ ആവിഷ്കരിച്ചില്ലെങ്കിൽ ദൈവത്തിന്റെ സ്വന്തം നാട്, അധികം വൈകാതെ ചെകുത്താന്റെ നാടായി മാറും . ഗൾഫ് യാത്രക്കാരില്ലെങ്കിൽ നമ്മുടെ നാലു് ഇൻറർനാഷണൽ എയർപോർട്ടുകൾ ഷട്ടിൽ സർവീസ് കേന്ദ്രങ്ങളാക്കി മാറ്റേണ്ടി വരുമെന്ന കാര്യത്തിൽ സംശയം വേണ്ട.
Written by By: Basheer Vaniyakkad, Published In Gulf Madhayamam, Republished by Author in Nallezhuth

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക