
••••••••••••
അച്ഛൻ മരിച്ചു.
ബന്ധുക്കളെ അറിയിക്കണം,
നാട്ടാരെ കൂട്ടണം.
ഇങ്ങകലെ ഇരുന്ന്
മുഖപുസ്തകചുമരിലൊട്ടിക്കാൻ
ഫോട്ടോ തേടി ഗാലറി അരിച്ചു നോക്കി.
സണ്ണി മുതൽ സകല നടിമാരുമുണ്ട്.
സെൽഫി എടുത്ത സകലനടന്മാരുമുണ്ട്.
ഭാര്യയുണ്ട്, മക്കളുണ്ട്.
സുഹൃത്തുക്കളുണ്ട്, അവരുടെ കുടുംബമുണ്ട്.
ബന്ധുക്കളേകദേശമെല്ലാരുമുണ്ട്.
കൂടെയൊന്നിലുമൊരു തലയായച്ഛനില്ല.
ഇട്ട ഫോട്ടോ കണ്ടാദ്യം
കമന്റിട്ടത് അടുത്ത ബന്ധു തന്നെ.
"ആരാ മരിച്ചേന്ന്?"
ഷാജി എരുവട്ടി..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക