Slider

നേടേണ്ടിയിരുന്നത് ‌

0
 Image may contain: Giri B Warrier, closeup and outdoor
രചന : ഗിരി ബി വാരിയർ
~~~~~~
ആ ഒരു വോട്ട് ...??
നല്ലത് ചെയ്തതിനാലാവാം
രക്ഷിച്ചതിനാലാവാം
സഹായിച്ചതിനാലാവാം
മനുഷ്യത്വം കാട്ടിയതിനാലാവാം
സാഹോദര്യത്തിനാവാം
വാക്ക് പാലിച്ചതിനാലാവാം
പറഞ്ഞത് ചെയ്യാത്തതിനാലാവാം
ചതിച്ചതിനാലാവാം
കൊതിപ്പിച്ചതിനാലാവാം
മനുഷ്യരെ ഭിന്നിപ്പിച്ചതിനാലാവാം
കള്ളന് കഞ്ഞിവെക്കാൻ
കൂട്ടുനിന്നതിനാലാവാം
നീതി കിട്ടാത്തതിനാലാവാം ....
കിട്ടിയതാണെങ്കിലും
നഷ്ടപ്പെട്ടതാണെങ്കിലും
കാരണമെന്തായിരുന്നാലും
അതാരുടെയാവാം ?
മക്കൾ നഷ്ടപ്പെട്ട
അമ്മയുടെയോ
രക്തസാക്ഷിയുടെ
പിതാവിന്റെയോ
പിച്ചിച്ചീന്തപ്പെട്ടവളുടെ
സഹോദരന്റെയോ
ജോലി കിട്ടാതലയുന്ന
അഭ്യസ്ഥവിദ്യന്റെയോ
കടക്കെണിയിൽ പെട്ട
കൃഷിക്കാരന്റെയോ
അവന്റെ വിധവയുടെയോ
ദുരന്തത്തിൽ വീടും കുടിയും
നഷ്ടപ്പെട്ടവന്റെയോ
വിശന്ന വയറിന്റെയോ
പട്ടാളക്കാരന്റെയോ
നീതിപാലകന്റെയോ
ദരിദ്രന്റെയോ
ധനികന്റെയോ ...
അതാരുടെയുമാവാം...
നേടേണ്ടിയിരുന്നത്
വില കൊടുക്കാതെ
തള്ളിക്കളഞ്ഞ
അമൂല്യമായ ആ
ഒരു വോട്ട് ആയിരുന്നു.
*****
ഗിരി ബി വാരിയർ
14 ഡിസംബർ 2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo