
Book Your Copy:- KozhinjuVeena Ithalukal @ Ajmal, Marketing - Nallezhuth - mob. 9400475465
ഞാനെഴുതിയ ചെറുകഥകളുടെ ഒരു സമാഹാരം "കൊഴിഞ്ഞുവീണ ഇതളുകൾ" എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നു.
ഒരു കത്തിന് മറുപടി അയക്കാനോ, ഒരു പോസ്റ്റിന് കമന്റ് ഇടാനോ ഭയന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് എഴുത്തിന്റെ ലോകത്തേക്ക് കാലെടുത്ത് വെയ്ക്കുന്നത്, അതും അൻപതാം പിറന്നാളിന്റെ അന്ന്. അതൊരു അനുഗ്രഹമായി ഞാൻ കരുതുന്നു, ദൈവത്തിന്റെയോ, മൺമറഞ്ഞുപോയ കാരണവന്മാരുടെയോ, ഗുരുക്കളുടെയോ, ആരുടെയായാലും, ഇതൊരു വലിയ ഭാഗ്യമായി കരുതുന്നു.
ഒരുപക്ഷെ ഇന്ന് അമ്മയുണ്ടായിരുന്നെങ്കിൽ.. ലോകത്ത് മറ്റാരേക്കാളും സന്തോഷിക്കുന്നത് അമ്മയായിരുന്നേനേ.. ഫേസ്ബുക്ക് വാളിൽ ഇതുപോലെ ഒരു പോസ്റ്റ് ഇടേണ്ട ആവശ്യം തന്നെ വരില്ലായിരുന്നു.. അമ്മ തന്നെ ലോകം മുഴുവൻ പറഞ്ഞു നടന്നേനെ..!
ഈ സ്വപ്നം സാക്ഷാത്കരിക്കാൻ നല്ലെഴുത്ത് ഗ്രൂപ്പിന്റെ അഡ്മിൻ എന്നതിലുപരി ഒരു സഹോദരസ്ഥാനത്ത് നിന്ന് സഹായിച്ച ശ്രീUnni Madhavan മാഷ്‌ക്കും, ഇത്രയും തിരക്കുകൾക്കിടയിലും സമയമെടുത്ത് ഓരോ വരിയിലൂടെയും ഓരോ വാക്കിലൂടെയും സഞ്ചരിച്ച്, പാകപ്പിഴകൾ തിരുത്തി, ഇതിനെ ഒരു നല്ല സമാഹാരമാക്കി മാറ്റിയ ശ്രി Babu Paul Thuruthy സാറിനും എന്റെ ക്യതജ്ഞത രേഖപ്പെടുത്തുന്നു
ഒരു കഥ എഴുതി പൂർത്തിയാക്കിയാൽ ആദ്യം വായിച്ചുനോക്കി തിരുത്തിത്തരുന്നDamodaran Nair ( ദാമുവേട്ടനും),Remaചേച്ചിക്കും ഹ്യദയം നിറഞ്ഞ നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ.
എന്നിലെ ഒരു എഴുത്തുകാരനെ കണ്ടെത്തിയത് "നല്ലെഴുത്ത്" എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണെന്ന് പറയുന്നതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്.
എന്റെ കഥകൾ വായിച്ച് പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഹ്യദയത്തിന്റെ ഭാഷയിൽ നന്ദി...
എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും തുടർന്നും പ്രതീക്ഷിക്കുന്നു.
ഗിരി ബി വാരിയർ
09 ജനുവരി 2019
Buy KozhinjuVeena Ithalukal @ Ajmal, Marketing - Nallezhuth - mob. 9400475465
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക