മഞ്ഞിന്റെ കുളിരുള്ള സുന്ദരസുരഭിലപ്രഭാതം പുതുവർഷത്തിലേക്ക് പൊട്ടി വിടർന്നു. ചില്ലുവാതിലുകൾ നന്നായി അടച്ചിട്ടിട്ടും വാതിലിന്റെ വിടവിലൂടെ നനുനനുത്ത കുളിർക്കാറ്റ് കടന്നു വരുന്നതിന്റെ സുഖത്തിലിരുന്നൊരു സുലൈമാനിയും ഊതിക്കുടിച്ച് ഫേസ് ബുക്കിലെ പുതുവർഷ പോസ്റ്റുകളിലുടെ ഒഴുകി നീങ്ങി. ആശംസകൾക്ക് മറുപടിയും മറുപടികൾക്ക്
ആശംസകളും ആയി ഇന്നത്തെ ദിവസം സമ്പന്നമാക്കാനുള്ള വൃഥായത്നം.
ആശംസകളും ആയി ഇന്നത്തെ ദിവസം സമ്പന്നമാക്കാനുള്ള വൃഥായത്നം.
മുൻഭാഗത്തുള്ള നിരത്തിലും, കടകളുടെ മുൻഭാഗവും വൃത്തിയാക്കുന്ന മുനിസിപ്പാലിറ്റി ജീവനക്കാരൻ തണുപ്പിനെ തൃണവൽഗണിച്ച് കയ്യിലെ കറുത്തകീസിലേക്ക് ഗ്ലൗസണിഞ്ഞ കൈകളാൽ കാലിയായ ശീതളപാനീയ ബോട്ടിലുകളും, പറന്നു കിടക്കുന്ന കാലികവറുകളും, കടലാസുകളും പെറുക്കി നിറയ്ക്കുന്നു. വഴിയിലൊന്നും കച്ചറ ഇടരുതെന്നും, കച്ചറ ഡ്രമ്മുകളിൽ തന്നെ ഇടണമെന്ന് നിയമം ഉണ്ടെങ്കിലും, മെയിൻ റോഡിൽ നിയമം പാലിക്കുകയും സർവീസ് റോഡുകളിൽ വണ്ടിയിൽ ഇരുന്ന് പുറത്തേക്ക് കച്ചറ ഇടുന്നത് ഇവരുടെ ഒരു ശീലമാണ്. എന്നാലും നമ്മുടെ ശീലങ്ങളേക്കാൾ നൂറുഭേദം.
തൊട്ടടുത്ത നിമിഷം വിദേശ നിർമ്മിതമായ ഒരു ആഡംബരക്കാർ അവന്റെ
സമീപത്ത് കൊണ്ടുവന്ന് നിർത്തി ഗ്ലാസ്സ് താഴ്ത്തി
അവന്റെ കൈയ്യിലേക്ക് ഒരു പാക്കറ്റ് നീട്ടുന്നത് കണ്ടു.
സമീപത്ത് കൊണ്ടുവന്ന് നിർത്തി ഗ്ലാസ്സ് താഴ്ത്തി
അവന്റെ കൈയ്യിലേക്ക് ഒരു പാക്കറ്റ് നീട്ടുന്നത് കണ്ടു.
അതു കണ്ട നേരം ഉള്ളിൽ ഉയർന്ന വികാരം ഒമാനിയോടുള്ള പുച്ഛഭാവം ആയിരുന്നു. ഏതെങ്കിലും കച്ചറ ഡ്രമ്മിൽ കളയാതെ
ഒമാനി കൈയ്യിലുള്ള കച്ചറ, പാവം മുനിസിപ്പാലിറ്റി ജീവനക്കാരനെ ഏല്പ്പിക്കുന്ന അവന്റെ അഹന്ത എന്നെല്ലാം ഞൊടിയിടയിൽ രോഷത്തോടെ ചിന്തിച്ചു കൂട്ടി.
ഒമാനി കൈയ്യിലുള്ള കച്ചറ, പാവം മുനിസിപ്പാലിറ്റി ജീവനക്കാരനെ ഏല്പ്പിക്കുന്ന അവന്റെ അഹന്ത എന്നെല്ലാം ഞൊടിയിടയിൽ രോഷത്തോടെ ചിന്തിച്ചു കൂട്ടി.
മുനിസിപ്പാലിറ്റി ജീവനക്കാരൻ തന്റെ കൈയ്യിലുള്ള കച്ചറ പ്പെറുക്കിയിടുന്ന കറുത്ത കീസ് താഴത്തു വച്ച് കൈയ്യിലണിഞ്ഞിരുന്ന ഗ്ലാസ്സും ഊരി അതിന്റെ മീതെ വച്ച്
വളരെ സന്തോഷത്തോടെ
ഒമാനിയുടെ കൈയിൽ നിന്ന് പാക്കറ്റ് ഏറ്റുവാങ്ങി
തിരിച്ചു നന്ദി പറയുന്നു.
വളരെ സന്തോഷത്തോടെ
ഒമാനിയുടെ കൈയിൽ നിന്ന് പാക്കറ്റ് ഏറ്റുവാങ്ങി
തിരിച്ചു നന്ദി പറയുന്നു.
ദൈവമേ എന്റെ കാഴ്ചകൾക്കാണ് തകരാറു പറ്റിയത്. എന്റെ പിഴ, എന്റെ വലിയ പിഴ. ഞാൻ ചിന്തിച്ച് കൂട്ടിയതെല്ലാം തെറ്റായിരുന്നു.
തണുപ്പത്ത് നിന്ന് തന്റെ നാടിനെ വൃത്തിയാക്കുന്ന വിദേശിയെ കണ്ട നേരം അടുത്ത കോഫീ ഷോപ്പിൽ പോയി അവനുളള പ്രഭാത ഭക്ഷണം വാങ്ങി നൽകിയ കാഴചയാണ് താൻ തെറ്റിദ്ധരിച്ചത്. അതും കൂടാതെ അഞ്ചു റിയാലിന്റെ പുതിയ ഒരു നോട്ടും മുനിസിപ്പാലിറ്റി ജീവനക്കാരന്റെ കൈയിൽ നിർബന്ധിച്ച് ഏല്പിക്കുന്നതും കണ്ടു. അവൻ അത് സന്തോഷത്തോടെ സ്വീകരിച്ചു, അതിനും നന്ദി
പറഞ്ഞു.
പറഞ്ഞു.
ഇത് എഴുതാൻ വേണ്ടി
എഴുതിയുണ്ടാക്കിയതല്ല.
ഇതിൽ കഥയില്ല, കാര്യം മാത്രം. പുതുവർഷത്തിലെ
ആദ്യ നന്മയുള്ള കാഴ്ച കണ്ടപ്പോൾ അതിന്റെ ചൂടാറാതെ എഴുതിയതാണ്. കണ്ട കാഴ്ച എന്റെ മനസ്സിനെ സന്തോഷിപ്പിച്ചു. നന്മ മരിയ്ക്കാത്ത ഒത്തിരി നല്ലിടങ്ങൾ രാജ്യങ്ങൾക്കും
ഭാഷകൾക്കും ജാതികൾക്കും മതങ്ങൾക്കും അതീതമായ്
ഉണ്ടല്ലോ എന്നൊരു തണുപ്പ്
ഒത്തിരി പ്രതീക്ഷകൾ ഉണർത്തുന്നു.

By: PS Anilkumar Devidiya
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക