
( ജോളി ചക്രമാക്കിൽ )
പൂ നുള്ളി കൈവിരൽ നോവിനാൽ ചുവന്നൊരു കഴകത്തിൻ ബാല്യമുറങ്ങുന്നുണ്ടെൻ മനസ്സിൽ
വിശപ്പുണ്ട് ,ദേവനെയുണർത്തിയ
സോപാന സംഗീതമുണരുന്നുണ്ടെൻ
ഓർമ്മശ്രീകോവിലിലിന്നും
സോപാന സംഗീതമുണരുന്നുണ്ടെൻ
ഓർമ്മശ്രീകോവിലിലിന്നും
ഇടയ്ക്ക കൊട്ടി പാടുന്നു
മനം
നിത്യവും നിനക്കായ്
പൂജാമലരുകൾ കൊരുത്ത ശ്രീദേവിയാം
പ്രാണന്റെ തുണ്ടിനായ് ...
മനം
നിത്യവും നിനക്കായ്
പൂജാമലരുകൾ കൊരുത്ത ശ്രീദേവിയാം
പ്രാണന്റെ തുണ്ടിനായ് ...
അർച്ചനയ്ക്കായ് മനമിന്നും ഓർമ്മത്താരകളിൽ കൊഴിഞ്ഞു വീണൊരാ...
സ്നേഹസുഗന്ധം പരത്തുന്ന പൂക്കളെ പെറുക്കിയെടുക്കുന്നു.....
സ്നേഹസുഗന്ധം പരത്തുന്ന പൂക്കളെ പെറുക്കിയെടുക്കുന്നു.....
21- JAN - 2019
( ജോളി ചക്രമാക്കിൽ )
( ജോളി ചക്രമാക്കിൽ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക