Slider

ഭയം

0
Image may contain: 1 person, eyeglasses, selfie and closeup

അലാറം കേട്ട് ഞെട്ടി ഉണർന്നു.
ലൈറ്റ്ഇട്ടു. രാവിലെ 6 മണി. പുറത്തു നല്ലതണുപ്പ്. എഴുനേൽക്കാൻ തോന്നുന്നില്ല. വെറുതെ കിടന്നു. മുൻഭാഗത്തെ വെളുത്ത ഭിത്തിയിൽ ഭയത്തിന്റെ ഒരു കുഞ്ഞു കറുത്തപൊട്ട്. ഭിത്തിയിലെ നാഴികമണിയിലെ സെക്കന്റ് സൂചി മുന്നോട്ടു പോകും തോറും ഭിത്തിയിലെ ഭയത്തിന്റെ പൊട്ട് വലുതായി വലുതായി വന്നു. ഉള്ളിലെവിടെയോ പേരറിയാത്ത ഒരു ഭീതിയും.
സമയം മുന്നോട്ടു പോയ്കൊണ്ടിരിക്കുന്നതിനൊപ്പം ഭിത്തിയിലെ ഭയത്തിന്റെ കുഞ്ഞുപൊട്ടും ഉള്ളിലെ ഭീതിയും വലുതായി വലുതായി കൊണ്ടിരുന്നു.
കറുത്തപൊട്ടു മുന്നിലുള്ള ഭിത്തിനിറഞ്ഞു വശങ്ങളിലെഭിത്തിയിലേക്കു പടർന്നുകയറിക്കൊണ്ടിരുന്നു.
പിന്നീടെപ്പോഴോ മുറിമൊത്തം കറുപ്പ്നിറഞ്ഞു. ഉള്ളിലെ ഭീതിയും ഭയത്തിന്റെകറുപ്പും ചേർന്നൊരു ചുഴലിയായ്. ചുഴലിക്കാറ്റിന്റെ ശക്തിയും വേഗവും വർദ്ധിച്ചുവർദ്ധിച്ചു ഒരു ചുഴലിക്കൊടുങ്കാറ്റായി.
മുറിയിലുള്ള എല്ലാം, മേശയും കസേരയും , അലമാരയും, കട്ടിൽ പിന്നെ ഞാനുൾപ്പെടെ കറങ്ങാൻതുടങ്ങി. എല്ലാം പരസ്പരം കൂട്ടിയിടിച്ചു ശക്തമായി കറങ്ങി കറങ്ങി, നാലുഭിത്തിയിലും ആഞ്ഞടിച്ചു ചിതറിത്തെറിച്ചു വീണ്ടും കൂട്ടിയിടിച്ചു പൊടിഞ്ഞുപൊടിഞ്ഞു വെറും ഇരുമ്പുപൊടി ആയി ഉതിർന്നു വീണു.
ഭിത്തിയിലെ പൊട്ടൊരു കാന്തമായ് പൊടികളെയെല്ലാം തന്നിലേക്ക് ആകർഷിച്ചു ആവാഹിച്ചു എല്ലാം പൊട്ടിലേക്ക് ഒതുക്കി. എല്ലാം ശാന്തം ഭിത്തിയിൽ ഒരു പൊട്ടു മാത്രം ബാക്കി

By : PS Anilkumar Devidiya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo