നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അകലം

Image may contain: 1 person, eyeglasses, selfie and closeup
അഴുക്ക് നല്ലതാണ്
അഴുക്കിൻ്റെ എതിരാളികൾ
പറഞ്ഞതോർക്കുന്നു
അതവരുടെ പരസ്യതന്ത്രമായിരുന്നു
അകലം നല്ലതാണ്
അടുപ്പമില്ലായ്മകളുടെ
ഇടയിലുള്ള അകലം
ഒന്നോർത്താൽ നല്ലതാണ്.
അകന്നിരുന്നിട്ട് പിന്നീട്
അടുത്തിട്ട് വീണ്ടും
അകലുന്നതിനേക്കാൾ
നല്ലതല്ലേ
അകന്നു നിൽക്കുന്നവർ
അകന്നുതന്നേ നിൽക്കുന്നത്
അകലം വേദനയാണെങ്കിലു
മിടയ്ക്കാശ്വാസവുമാണ്.
അടുത്തിരിയ്ക്കുമ്പോൾ
അകന്നിരിയ്ക്കുന്നതിലും
അധികം നല്ലതല്ലേ
അകലത്തിരുന്ന്
അകന്നിരിയ്ക്കുന്നത്.
അങ്ങിനെ പറയുമ്പോൾ
അകലം നല്ലതല്ലേ
അടുപ്പം ചിലപ്പോൾ
അടുപ്പത്തെ കുറയ്ക്കുന്നു
അകലം ചിലപ്പോൾ
അകലത്തെ കുറയ്ക്കുന്നു
അടുത്തിരുന്ന് അകലത്തേ
കൂട്ടാതേയും
അകലേയിരുന്നടുപ്പത്തെ
കുറയ്ക്കാതെയുമിരിയ്ക്കാം
അകലങ്ങൾ
അകതാരിൽ
അനന്തമായ
ആദ്യ തിരിച്ചറിവുകളാകട്ടെ.

By AnilkUmar PS

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot