
----------------------------------------
രചന : അനീഷ് സുന്ദരേശൻ
വിട ചൊല്ലാതെയൊരു ചുംബനം നൽകാതെ
ഒടുവിലെക്കിളിയും കൂടൊഴിഞ്ഞു പോകേ
കടശ്ശിയാമിലയും പൊഴിച്ചു കാക്കുന്നു ഞാൻ
കടന്നു വന്നീടുക നീയിനി ശിശിരമേ…
ഒടുവിലെക്കിളിയും കൂടൊഴിഞ്ഞു പോകേ
കടശ്ശിയാമിലയും പൊഴിച്ചു കാക്കുന്നു ഞാൻ
കടന്നു വന്നീടുക നീയിനി ശിശിരമേ…
കടുത്ത വേനലിൽ കരിഞ്ഞ മോഹങ്ങൾ തൻ
വടുക്കളൊന്നുമേ മാഞ്ഞതിലൊക്കെയും
കടന്നു പോയ ദിനങ്ങൾ തന്നോർമ്മയായ്
മൂടി വയ്ക്കാം നിൻ നനുത്ത മഞ്ഞിലായ്
വടുക്കളൊന്നുമേ മാഞ്ഞതിലൊക്കെയും
കടന്നു പോയ ദിനങ്ങൾ തന്നോർമ്മയായ്
മൂടി വയ്ക്കാം നിൻ നനുത്ത മഞ്ഞിലായ്
തുടിപ്പ് വാർന്നൊരെൻ ശുഷ്ക്കമാം ശാഖികൾ
തടുക്കുകില്ല നിൻ ശീതസമീരനെ
ഒടിഞ്ഞു വീഴിലും ഉടലോടൊടുങ്ങിടും
ഉടഞ്ഞ കനവുപോലൊടുവിലീ മണ്ണിലായ്
തടുക്കുകില്ല നിൻ ശീതസമീരനെ
ഒടിഞ്ഞു വീഴിലും ഉടലോടൊടുങ്ങിടും
ഉടഞ്ഞ കനവുപോലൊടുവിലീ മണ്ണിലായ്
മിടിക്കുവാനില്ല നെഞ്ചകമെങ്കിലും
തടിക്കുള്ളിലായിരം നോവിന്റെ നീറ്റലിൽ
പിടയുന്ന മരമാണ്; നീയെന്നെയറിയുക
മടിയാതെ വന്നെന്നെ മൂടുക ശിശിരമേ...
തടിക്കുള്ളിലായിരം നോവിന്റെ നീറ്റലിൽ
പിടയുന്ന മരമാണ്; നീയെന്നെയറിയുക
മടിയാതെ വന്നെന്നെ മൂടുക ശിശിരമേ...
©️അനീഷ് സുന്ദരേശൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക