
വരികൾക്കിടയിൽ നീ കണ്ട കനലുകൾ
വഴി നീളെ വിതറുവാൻ തൂലികയൊരുക്കി
വരിവരിയായി ഞാനസ്ത്രം തൊടുത്തു
വന്നെത്തി നീയെന്റെ വഴികാട്ടിയായി...
വിണ്ണിലെ താരവും മണ്ണിന്റെ നേരും
വഴിയറിയാതുഴറുന്ന മാനസ ലീലയും
വീഴുന്ന നൻമയും വാഴുന്ന കേളിയും
വരികളാലൊരുപാട് കഥകൾ പറഞ്ഞു..
വഴിയറിയാതുഴറുന്ന മാനസ ലീലയും
വീഴുന്ന നൻമയും വാഴുന്ന കേളിയും
വരികളാലൊരുപാട് കഥകൾ പറഞ്ഞു..
വറ്റിയമഷിയുള്ള തൂലികത്തുമ്പുമായ്
വിറയാർന്ന വിരലുകൾ തേടുന്നു നീളെ
വീണ്ടും പിറക്കുന്ന വാസന്ത രാവുകൾ
വൈകാതെവന്നെത്തുമെന്നാശിച്ചിടാം.
വിറയാർന്ന വിരലുകൾ തേടുന്നു നീളെ
വീണ്ടും പിറക്കുന്ന വാസന്ത രാവുകൾ
വൈകാതെവന്നെത്തുമെന്നാശിച്ചിടാം.
By: Sreedhar RN
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക