നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിരൽത്തുമ്പുകൾ

Image may contain: 1 person
നീന്റെ വിരൽത്തുമ്പുകളിൽ നിന്നൂറി വരുന്ന 
അക്ഷരങ്ങളിൽ നിന്നെ അറിയുമ്പോൾ.
നിങ്ങൾ ഉൻമൂലനം ചെയ്യുന്നത്
എന്റെ വംശത്തെ ആണെന്നറിയുമ്പോൾ
പകച്ചിരുന്നു പോവുകയാണ്.
നീ എന്റെ വിരൽതുമ്പു തൊടുക.
അതിൽ നിന്നു പകരുന്ന
ചേതനയുടെ തരംഗത്തിൽ
എന്നെ വായിക്കുക.
കൊല്ലാൻ പോകുന്നതിനു മുമ്പ്
എന്റെ കണ്ണുകളിലേക്ക് നോക്കണം.
ഞാൻ നീ തന്നെയല്ലേ ?
നമ്മളൊരു പോലെയല്ലേ ?
നമുക്കിടയിൽ വ്യത്യസ്ഥമായതെന്താണ്..?
പത്മവ്യൂഹം ഭേദിച്ച് ,
ചക്രവ്യൂഹത്തിലകപ്പെട്ട,
അഭിമന്യുമാർ ശിരസു ചതഞ്ഞ്
പിന്നെയും,കണ്ണുകളടക്കാതെ
കാഴ്ചകൾ കാണുന്നു.
മറുഭാഗത്ത് ഒരു കൂട്ടരുണ്ട്.
ആത്മതാപം ഉരുക്കിയൊഴുക്കി
ലാവ പോലെ തണുത്തുറയുന്നവർ.
അച്ഛന്റെ ജഡത്തിനരികിൽ
കളിപ്പാട്ടമുരുട്ടി കളിക്കുന്ന
കുഞ്ഞിനെനോക്കി നെഞ്ചുപൊട്ടുന്നവർ.
ആജ്ഞകളുടെ വാറോലകളിൽ
ആത്മസംഘർഷമൊതുക്കാൻ
വിധിക്കപ്പെട്ട കാവലാളുകൾ.
മുഖം നഷ്ടപ്പെട്ട്
ശാപങ്ങളേറ്റുവാങ്ങുകയാണ്.
വിരൽ തുമ്പ് തരിക്കുമ്പോൾ
മനുഷ്യരാണെന്ന് പോലും
മറക്കുന്നു പലരും.
Babu Thuyyam.
4/01/19.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot