റാംജി..
ജോലി സ്ഥലങ്ങളിലെ സമ്മർദ്ദം,
കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകൾ
,സാമൂഹികമായ ചുറ്റുപാടുകളിൽ നിന്നുണ്ടാകുന്ന സംഘർഷങ്ങൾ അങ്ങനെ പലവിധ മാർഗ്ഗങ്ങളിലും സംഘർഷം നമ്മേ ബാധിക്കാറുണ്ട്..
ഒരുകണക്കിനുപറഞ്ഞാൽ,ജീവിതത്തിൽ ഏറിയപങ്കും സംഘർഷമായ അവസ്ഥയിലൂടെയാണ് മനുഷ്യർ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്..
അതിനാൽ ഇതിൽനിന്ന് വിട്ടകന്ന്,സാഹചര്യത്തിൽ നിന്ന് ഒളിച്ചോടാം എന്ന ധാരണ അസ്ഥാനത്താണ്. കാരണം ഒളിച്ചോടുക എന്നത് പ്രയാസകരംതന്നെയായിരിക്കും.
ആ വേളയിൽ ഇതിൽനിന്ന് മുക്തിനേടണമെന്ന ചിന്താഗതിപോലും നമ്മിൽ ഉദിക്കാതിരിക്കുമ്പോഴാണ് കൂടുതൽ സംഘർഷങ്ങളിൽ അടിപ്പെടുന്നത്.
അങ്ങനെ സമ്മർദ്ദങ്ങളുടെ പ്രേരണമൂലം ചിന്തകൾ യഥോചിതംനടക്കുന്നില്ല..ഫലമോ നമ്മേ നാംതന്നെ കുറ്റപെടുത്തുന്നു.. അത് നിരന്തരമാകുമ്പോൾ,നമ്മിലെ ആത്മവിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ട് , സ്വയമൊരു കഴിവുകെട്ടവനായി നാംമാറുന്നു..

ഇപ്പോൾ തീരെ പരിചിതമല്ലാത്ത സ്ഥലത്ത്, വലിയൊരു കുഴിയിൽ നാം അകപ്പെടുന്നു എന്നുകരുതുക ,,
അവിടെയുള്ള ഒരുവൻ നമ്മേ രക്ഷിക്കാനായി വന്നുവെന്നും കരുതുക. അത് വലിയ കുഴിയിലാണങ്കിൽ കയറോ ഏണിയോ മറ്റ്‌എന്തെങ്കിലും മാർഗ്ഗങ്ങളോ അയാൾ നമുക്ക് ഒരുക്കി തരുന്നു.

ഇനി അതിൽ നിന്ന് പുറത്തു കടക്കേണ്ട ഉത്തരവാദിത്വം നമ്മുടേതായിരിക്കുമെന്ന് മനസിലാക്കണം..
(കയർ ആയാലും,ഏണി ആയാലും നാം തന്നെ പരിശ്രമിക്കണം.
അയാൾ ഇറങ്ങിവന്ന് പൊക്കി കയറ്റും എന്നുള്ള ചിന്ത വേണ്ട)
അപരിചിതമായ ചുറ്റുപാടിലാണ് നാമെങ്കിൽ ( സംഘർഷഭരിതമായ സാഹചര്യമാണങ്കിൽ) അതിൽനിന്ന് പുറത്തുകടക്കുകയോ,
സധൈര്യം സാഹചര്യങ്ങളെ നേരിടുകയോ വേണം..

ഈ സാഹചര്യങ്ങളെ അഭിമുഖീകരിക്കുവാൻ കഴിവുള്ള വ്യക്തി, നിസ്സാരമായി അതിനെ എങ്ങനെ നേരിടാം എന്നായിരിക്കും വിശദീകരിച്ചുതരുന്നത്..
ഒന്നിൽനിന്നുരക്ഷപെട്ടാലും,തുടർന്നും സങ്കീർണ്ണമായപ്രശ്നങ്ങളുണ്ടാകും എന്നുദ്ദേശിച്ച് ആരും നിരാശരാകുന്നില.
എന്നാൽ,അനുഭവിച്ച പ്രശ്നങ്ങളിൽ നിന്ന് പുതിയ പാഠം ഉൾക്കൊണ്ടുകൊണ്ട്
വ്യക്തമായ പദ്ധതികൾതയ്യാറാക്കി, പുതിയ സാഹചര്യങ്ങളെ നേരിടുന്നതായി കണ്ടുവരുന്നില്ല.
അനുഭവങ്ങൾ ഉൾക്കൊള്ളുന്നുണ്ട് എങ്കിൽപോലും,പുതിയ ആശയത്തിന്റെ പിൻബലത്തോടെയാകും അതിനെ നേരിടുക..
കാരണം ; ഒരേ അവസ്ഥയിലുള്ള സംഘർഷങ്ങളാകില്ലല്ലോ എല്ലായ്പ്പോഴും..

ഏതു സാഹചര്യങ്ങളെ നേരിടേണ്ടിവരുമ്പോഴും, അപ്പോഴത്തെ യുക്തിക്കനുസൃതമായിട്ടായിരിക്കും മിക്കവരും നേരിടുന്നത്..
ഇനി സഹായത്തിന് ആളില്ലെങ്കിൽ കൂടി ഒന്നു മനസിലാക്കുക, ഭീമമായ എത്രപ്രശ്നങ്ങളുണ്ടായാലും അതിനെയെല്ലാം തച്ചുതകർത്ത്, പ്രസരിപ്പോടുകൂടി നമ്മെ നയിക്കാൻ പ്രാപ്തമായ ശക്തിവക്തായ ഒരു മനസ്സ് നമുക്കുണ്ടെന്നുള്ളത് നാം ഒരിക്കലും വിസ്മരിക്കരുത് .
എന്നാൽ നിഷേധാത്മകമായ കാഴ്ച്ചപാടിൽ,
ഒക്കെയും പാഴ്ചിന്തകളാണന്ന ജല്പനങ്ങളും, ആത്മവിശ്വാസമില്ലായ്മയും നമ്മെ പരാജയത്തിലേക്കായിരിക്കും കൊണ്ടെത്തിക്കുക.

അതിനാൽ മനസ്സിനെ സ്വയം അംഗീകരിച്ച്, എല്ലാവിധ കഴിവുകളുമുള്ള വ്യക്തിയാണ് നാമെന്ന് വിശ്വസിക്കുക..
ഇങ്ങനെ ആകുമ്പോൾ തന്നെ,
സാധാരണ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സംഘർഷം സാവധാനം ലഘൂകരിക്കപ്പെടുന്നതായി മനസ്സിലാക്കുവാൻ സാധിക്കും..

മനസ്സിന്റെ അസാമാന്യ ശക്തിയെപറ്റി മനസിലാക്കുക..
മുൻ സൂചിപ്പിച്ചതുപോലെ ഏതു പ്രതിസന്ധികളിൽനിന്നും നിഷ്പ്രയാസം നമ്മേ പുറത്തെത്തിക്കാൻ പ്രാപ്തിയുള്ള മനസ്സിനെ അംഗീകരിച്ചിട്ടില്ലെങ്കിൽ പരാജയങ്ങൾ ഏറ്റുവാങ്ങാൻ തയ്യാറായികൊള്ളുക..
ഓരോദിവസവും സ്വയം അംഗീകരിച്ചുകൊണ്ട് ആത്മവിശ്വാസംവളർത്തിയെടുക്കുക മാത്രമാണ് പരിഹാര മാർഗ്ഗം..
അത് മതിയാകും അത്ഭുതങ്ങൾക്ക് തുടക്കം കുറിക്കുവാൻ......

*Self Confidence is the best Confidence*
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക