നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മതിൽ .[കവിത]

Image may contain: Azeez Arakkal, eyeglasses, sunglasses, selfie and closeup
അമ്മേ പൊറുക്കുക .
മതിലാണ് മുന്നിൽ .!
മുന്നോട്ട് പോകാൻ
കഴിയില്ല അമ്മേ...!
ചൈനയുടെ വൻമതിലല്ല .
ബർലിനിൽകെട്ടി ഉയർത്തിയ
മതിലല്ല.
ഗാസയിൽ ഇസ്രയേൽ
പണിത മതിലുമല്ല.
കല്ലും , സിമൻറും കട്ടകളും ,
കൊണ്ടു ഉയർത്തിയ മതിലല്ല.
രാഷട്രീയ താപ്പാൻമാർ
പ്രത്യയശാസ്ത്രങ്ങൾക്കർത്ഥങ്ങ
ളില്ലാതെ വന്നപ്പോൾ
"ലഹളാ "മണികളെ കൂട്ടിവെച്ച്
പണിയുന്ന " വനിതാ "മതിലാണമ്മേ!
അമ്മേ .... ഭൂമിദേവീ-...
ജനനീ .... പൊറുക്കുക .!
വാക്കുകൾ മുറിയുന്നു.
വാല്മീകങ്ങൾ തകരുന്നു.
വർഗ്ഗീയതക്ക് എതിരെ മതിൽ .
വർഗ്ഗീയ മതിലെന്നും ജനം.!
തർക്കങ്ങൾ കല്ലുകളാക്കി
രാഷ്ട്രീയം സിമൻറാക്കി പടുത്ത്
മനസുകൾ വേർപ്പെടുത്തി
മനസ്സാക്ഷിയുടെ കണ്ണുനീരു ചേർത്ത്
എന്തിനാണീമതിൽ.?
ഉത്തരമില്ല. ഉത്തരീയം ചുറ്റി
ചേകവൻമാർ കലി തുള്ളുമ്പോൾ
അമ്മേ.... മാപ്പ്.!
പുതുവത്സരത്തിന്റെ നിറവ്
മക്കൾക്ക് സമാധാനത്തിന്റെ
അപ്പമായ് ....,അമ്മേ....
വീതിച്ചു നല്കുക. !
****************
അസീസ് അറക്കൽ
ചാവക്കാട് .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot