ഇന്നലെ കണ്ട ഭീകരമായ
ഒരു സ്വപ്നത്തിൽ,
ഒരു യാത്രയുടെ അവസാനം
ഞാനെത്തിപ്പെട്ടത്
ശബ്ദമില്ലാത്ത ജീവികളുടെ നാട്ടിലാണ്...
ഒരു സ്വപ്നത്തിൽ,
ഒരു യാത്രയുടെ അവസാനം
ഞാനെത്തിപ്പെട്ടത്
ശബ്ദമില്ലാത്ത ജീവികളുടെ നാട്ടിലാണ്...
മർദ്ദിക്കപ്പെടുമ്പോഴും,
മുറിവേറ്റു
രക്തമൊഴുകുമ്പോഴും,
കഴുത്തു ഞെരിക്കപ്പെടുമ്പോഴും
ഉയരുന്നില്ല
ഒരു രോദനം പോലും...
മുറിവേറ്റു
രക്തമൊഴുകുമ്പോഴും,
കഴുത്തു ഞെരിക്കപ്പെടുമ്പോഴും
ഉയരുന്നില്ല
ഒരു രോദനം പോലും...
മറ്റൊരു ജീവിയാൽ
വിഴുങ്ങപ്പെടുമ്പോഴും,
ഉയരുന്നില്ല
ഒരപസ്വരം പോലും...
വിഴുങ്ങപ്പെടുമ്പോഴും,
ഉയരുന്നില്ല
ഒരപസ്വരം പോലും...
അവസാനം
മണ്ണിൽ ജീവനോടെ
കുഴിച്ചുമൂടപ്പെടുമ്പോഴും
ഉയരുന്നില്ല
ഒരു ദീർഘ നിശ്വാസം പോലും.
മണ്ണിൽ ജീവനോടെ
കുഴിച്ചുമൂടപ്പെടുമ്പോഴും
ഉയരുന്നില്ല
ഒരു ദീർഘ നിശ്വാസം പോലും.
അങ്ങനെ,
പ്രതികരണങ്ങളുടെ
അവസാന സ്വരങ്ങളും മണ്ണിനടിയിലായിപ്പോയ
ശവങ്ങൾ നിറഞ്ഞ ഒരു നാട്.
പ്രതികരണങ്ങളുടെ
അവസാന സ്വരങ്ങളും മണ്ണിനടിയിലായിപ്പോയ
ശവങ്ങൾ നിറഞ്ഞ ഒരു നാട്.
സ്വപ്നത്തിൽ നിന്നുണർന്നെഴുന്നേറ്റപ്പോൾ,
ഒരുൾക്കിടിലത്തോടെ
ഞാൻ ചിന്തിച്ചു,
ഞാൻ കണ്ട നാട്,
ഈ നാട് തന്നെയായിരുന്നോ..?
ഒരുൾക്കിടിലത്തോടെ
ഞാൻ ചിന്തിച്ചു,
ഞാൻ കണ്ട നാട്,
ഈ നാട് തന്നെയായിരുന്നോ..?
°°°°°°°°°°°°°°°
സായ് ശങ്കർ
°°°°°°°°°°°°°°©®
സായ് ശങ്കർ
°°°°°°°°°°°°°°©®
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക