Slider

ബാക്കിപത്രം

0
Image may contain: 1 person, standing, ocean and outdoor
ഹലോ
നേരത്തെ വിളിച്ചോ
അച്ചാ ഇത് ഞാനാ
അച്ചൻ്റെ ചുന്ദരി ഇന്ന് നേരത്തെ വന്നോ, എന്താണ്
നേരത്തെ വിളിച്ചത്.
അതേ അച്ചന് ഒരു സർപ്രൈസ് തരാനായിരുന്നു,
പക്ഷെ എനിക്ക് തോന്നി
അച്ചൻ ഉച്ചയുറക്കത്തിൽ ആയിരുന്നെന്ന്.
അതു ശരിയാണ്. അതല്ലേ മിസ് കാൾ കണ്ടയുടനേ തിരിച്ചുവിളിച്ചത് , എന്നിട്ട് മോൾ കാര്യം പറഞ്ഞില്ലല്ലോ.
അതല്ലേ പറയാൻ പോകുന്നത് അമ്മ പറഞ്ഞിട്ട് അച്ചൻ ആദ്യം അറിയേണ്ട എന്നോർത്താണ് ഞാൻ തന്നെ നേരത്തെ വിളിച്ചത്.
ഇപ്രാവശ്യവും എനിക്ക് ബാഡ്ജ് കിട്ടി, എത്രാം സ്ഥാനമാണ് എന്നു വല്ലതും അറിയാമോ,
കഴിഞ്ഞ പ്രാവശ്യം അഞ്ചായിരുന്നില്ലേ, ഇപ്രാവശ്യം അതു തന്നേ ആണെങ്കിലും നാലാണെങ്കിലും, ആറാണെങ്കിലും ടെൻഷൻ ഒന്നും വേണ്ടെന്ന് അച്ചൻ പറയാറില്ലേ. നന്നായി പഠിയ്ക്കുക, മനസ്സിലാക്കി പഠിയ്ക്കുക അതു കഴിഞ്ഞുള്ള സമയം മനസ്സ് ഫ്രീയായി വിടുക എന്ന് എപ്പോഴും പറയാറില്ലേ.
അങ്ങിനെ തന്നെയാണ് അച്ചാ ചെയ്യാറുള്ളത്. അച്ചൻ കഥയും പറഞ്ഞിരുന്നതതിനാൽ പറയാൻ മറന്നു, ഇപ്രാവശ്യം സെക്കൻ്റ് ബാഡ്ജ് കിട്ടി.
കൺഗ്രാജുലേഷൻസ്.
ടീച്ചേഴ്സും അമ്മയും നന്നായി
പഠിപ്പിച്ചതിനാലും, മോൾ നന്നായി പഠിച്ചതിനാലും അതുപോലെ ശ്രദ്ധയോടെ പരീക്ഷ എഴുതിയതിനാലും ആണ് സെക്കൻ്റ് ബാഡ്ജ് കിട്ടിയത്.
ഞാൻ ഫസ്റ്റിന് വേണ്ടിയാണച്ഛാ പഠിച്ചത്, എന്നാലും സെക്കൻ്റ് കിട്ടിയതിൽ വിഷമമൊന്നുമില്ല.
അച്ഛനും സന്തോഷമേയുള്ളു.
മൂന്നു മാസം മുമ്പുള്ള ഒരു ബാഡ്ജ് കഥയ്ക്ക് ഒരു ബാക്കിപത്രമാണിത്. അന്ന് ടീച്ചർ തെറ്റായ ഉത്തരത്തിന്
അറിയാതെ മാർക്ക് കൊടുത്തെങ്കിലും തെറ്റായ ഉത്തരത്തിൻ്റെ മാർക്ക് ടീച്ചറെ കാണിച്ച് തിരുത്തി മാർക്ക് കുറപ്പിച്ചതിനാൽ നഷ്ടമായ രണ്ടാം സ്ഥാനത്തിൻ്റെ ബാഡ്ജ് വീണ്ടെടുത്തതിൻ്റെ ആത്മവിശ്വാസം മോളുടെ വാക്കുകളിൽ ഉണ്ടായിരുന്നു.
അതിൻ്റെ സന്തോഷം തന്നിലേയ്ക്കും പകരുന്നത്
പ്രവാസങ്ങളുടെ പ്രയാസങ്ങൾക്കുമേലൊരു
കുളിർ തെന്നലായ് പറന്നിറങ്ങി.

By ANilkumar DeviDiya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo