Slider

തിരശ്ശീല

0

°°°°°°°°°°°
ആരാധകർ
ഗംഭീര ചടങ്ങിൽ,
ആദരപൂർവ്വം ചാർത്തിത്തന്ന
പൊന്നാടകളിൽ,
തരിപോലും പൊന്നില്ലായിരുന്നെന്ന്
തിരിച്ചറിയാൻ
വൈകിപ്പോയി.
എങ്കിലും
കസവു നൂലുകളുടെ ശോഭയിൽ
എന്റെ മുഖത്തെ
കണ്ണീർച്ചാലിന്റെ പാടുകൾ
മറച്ചു തന്ന
രക്ഷയാടയാണെനിക്കിന്നീ പൊന്നാട.
°°°°°°°°°°°°°°°°°
സായ് ശങ്കർ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo