Slider

മൗനത്തിനപ്പുറം.

0
Image may contain: 1 person, closeup

ഹൃദയ ഭിത്തിയിലൊലിച്ചിറങ്ങിയ കരയുവാനാകാതെ കാത്തുവെച്ച,
കണ്ണീരുകൊണ്ടൊരു തടാകം
തീർത്തിട്ടുണ്ട് ഞാൻ
ഒരു വിതുമ്പലിൽ
പൊട്ടിത്തകരുമെന്നോർത്ത്
ഭയത്തോടെ നെഞ്ചിൽ പേറുന്ന
അണകെട്ടി നിർത്തിയ
ജിവിതത്തിന്റെ അവശേഷിപ്പിച്ച
ഉപ്പു ചുവയ്ക്കുന്നൊരു രക്തതടാകം.
നെഞ്ചോടു ചേർത്തുവെച്ച കനവുകളൊക്കെയും,
ആ കുത്തൊഴുക്കിൽ നഷ്ടമാകുമെന്നോർത്ത്
ആരുമറിയാതെ സഹിച്ച നോവുകൾ.
ഒരിക്കലെങ്കിലും വന്യമായ്
ആശയോടെ നീ തന്ന,
അരക്കില്ലങ്ങൾ തകർത്ത്
കുതിച്ചൊഴുകണം.
അന്ന് നിന്റെ അവശേഷിപ്പുകൾ തിരയുന്നവർക്ക്
മുഖം മൂടിയിൽ നീ പൊതിഞ്ഞുവെച്ച ജീവിതത്തിന്റെ ദുർഗന്ധം അറിയണം.
ഒരിക്കലെങ്കിലും സംതൃപ്തിയോടെ
തെളിഞ്ഞ വാനത്തെ
എന്നിലേക്ക് സ്വീകരിക്കണം.
Babu Thuyyam.
23/01/19.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo