നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചതുഷ്ക്കോണം



കണക്കിലെ കളികളോടെ മോനേ കണക്കു പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്ന സമയത്താണ് മകൻ്റെ സംശയ നിവാരണകാര്യത്തിൽ കുമാരേട്ടൻ ആകെ സംശയാലുവായത്.
പെരുമ്പാവൂർ രീതിയ്ക്ക് പറഞ്ഞാൽ ആറാം ക്ലാസ്സിൽ പഠിയ്ക്കണ പുള്ളയാണ്, നല്ല
ഒന്നിക്കൊന്നരാടംപോന്ന പുള്ളയാണ്. എന്നാലും.....
അച്ഛാ നമ്മൾ ഇന്നലെ ത്രികോണം പഠിച്ചു. സിനിമാക്കഥകളിലെല്ലാം ത്രികോണ പ്രണയകഥ എന്ന്
കേട്ടിട്ടുള്ളതിനാൽ അതറിയാം.
എതറിയാമെന്ന്.
ത്രികോണവും അറിയാം
ത്രികോണപ്രണയകഥയും
അറിയാം. എന്നാലും ഒരു സംശയം.
അറിയാമെങ്കിൽ പിന്നെന്ത് സംശയം.
അതേ അച്ചാ, നമ്മൾ ഇന്ന് പഠിച്ചത് ചതുഷ്ക്കോണമല്ലേ?
അതേ, അതിലെന്തെങ്കിലും
സംശയമുണ്ടോ?
സംശയമിതാണച്ഛാ, ഈ ചതുഷ്ക്കോണപ്രണയം
എന്നാലെന്താണച്ഛാ?
ഒരച്ഛനോട് ചോദിക്കാൻ കൊള്ളാവുന്ന ചോദ്യമാണോടാ ഇത് , ഞങ്ങളുടെ എല്ലാം കുട്ടിക്കാലത്ത് പ്രണയം എന്നു പോലും പറയാൻ പേടി ആയിരുന്നു.
കാലം മാറീല്ലേ അച്ഛാ, അച്ചനറിയാമെങ്കിൽ പറഞ്ഞു താ, അല്ലെങ്കിൽ ഞാൻ ഗ്യൂഗിളപ്പുപ്പനോട് ചോദിച്ചോളാം.
വേണ്ട ഞാൻ പറഞ്ഞു തരാം .
ചതുഷ്ക്കോണ പ്രണയം എന്നു പറഞ്ഞാൽ, എനിക്ക് ഇവളെ ഇഷ്ടമായിരുന്നു, ഇവൾക്ക് അവനെ ഇഷ്ടമായിരുന്നു, അവന് അവളെ ആയിരുന്നു ഇഷ്ടം.
അവൾക്കിഷ്ടം എന്നെ ആയിരുന്നു. മനസ്സില്ലായോ?
ഇതാണ് ചതുഷ്ക്കോണ പ്രണയം.
മനസ്സിലായി എല്ലാം മനസ്സിലായി, അവൾക്ക് നിങ്ങളോട് മുടിഞ്ഞ പ്രണയം ഉണ്ടായിരുന്നിട്ടാണല്ലേ മനുഷ്യാ നിങ്ങൾ എന്നെ പ്രണയിച്ച് വഞ്ചിച്ച് വിവാഹം കഴിച്ചത്. സ്നേഹലതയുടെ കൈയ്യിലിരുന്ന ചപ്പാത്തി വടി മൂന്നാലു പ്രാവശ്യം വായുവിലൂടെ ഉയർന്നു താണു.
അല്ലച്ഛാ ഒരു സംശയം കൂടി
ചപ്പാത്തിവടിയും ചതുഷ്ക്കോണ പ്രണയവും തമ്മിൽ എന്താണ് ബന്ധം അച്ഛാ?
തലയിൽ മരുന്നു വച്ച് താടിയും കൂടി കൂട്ടിക്കെട്ടിയിരിയ്ക്കുന്നതിനാൽ പറ്റിയ മറുപടി പറയാനാവാതെ കണ്ണിൽ നിന്ന് തീപ്പൊരി ചിതറുന്ന നോട്ടത്തോടെ പുന്നാര പുത്രനെ ഒരു നോട്ടം നോക്കി
പാവം കുമാരേട്ടൻ, ഉള്ളിൽ ഒരു തീരുമാനവുമെടുത്തു
ഇനി ഇവനെ കണക്കു പഠിപ്പിക്കുന്ന പണി ഇന്നത്തോടെ നിർത്തി. നല്ല പുള്ള, ഒന്നിക്കൊന്നരാടംപോന്ന പുള്ള.

By: PS Anilkumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot