
മൂകമായെന്നിൽ നിറയുന്ന ഭക്തിയാൽ
നൈവേദ്യമാക്കുന്നിതെൻ പ്രാർത്ഥന.
കൈകൂപ്പിനിൽക്കവേ കവിൾ നനച്ചൊ-
ഴുകുന്ന കണ്ണുനീരാണെൻ്റെ അർച്ചനകൾ.
കലിയുഗക്കടലിൽ കരതേടിയലയുന്ന
ഗദ്ഗദം തിരമാലപോലെയെന്നും, എൻ്റെ
കദനങ്ങളൊഴിയുന്ന നേരമില്ലെന്നുമേ,
കരുണാമയനാം കൃഷ്ണാ കൺതുറക്കൂ.
ദുരിതകാണ്ഡങ്ങളിൽ മുക്തിയായും
പുണ്യപാപങ്ങൾക്കു മോക്ഷമായും
കനിവേറുമെൻ നിറക്കണ്ണനല്ലേ
കാരുണ്യമോടെന്നെ ചേർക്ക വേഗം.
അവസാനശ്വാസം ഹരിക്കുന്ന നേരത്ത്
ശ്രീ ഹരിയായി നീ കൂടെ വേണം.
ഇഹലോകമോഹങ്ങളെല്ലാമുടച്ചു നീ
വൈകുണ്ഠമേകുമോ പരംപൊരുളേ
നാരായണാ ഹരി നാരായണാ..
നാരായണാ ഹരി നാരായണാ..
സൂപ്പർ.. ഹൃദയ സ്നേഹം
ReplyDelete