Slider

കാമം - 1

0
Image may contain: 1 person, beard
കള്ളു കുടിച്ചു കാല് തല്ലിയൊടിക്കുന്ന, ഞരമ്പുകൾ അമർന്നുപോയൊരു
കിഴവൻ ഭർത്താവിൽ നിന്നും പുഞ്ചിരിച്ചു പരിദേവനം കേൾക്കുന്നൊരു
ചെറുപ്പക്കാരനെ കാണാൻ പോയൊരു യുവതിയെ അവിഹിതം എന്നട്ടഹസിച്ചു ഞങ്ങൾ തെങ്ങിൽ കെട്ടിയിട്ടു തല്ലി.
കാമം - 2
ഇണയുടെ കണ്ണുകളിൽ മാത്രം കാമം തിരയുകയും ഇതരരെ കാണുമ്പോൾ കണ്ണുകൾ താഴ്ത്തുകയും ചെയ്യുന്ന സൗന്ദര്യമില്ലാത്ത ഭർത്താവിന്റെ സുന്ദരിയായ ഭാര്യയെ ജീവിതവും കാമനകളും അറിയാത്ത പരമ വിഡ്ഢി എന്ന് പേരിട്ടു ഞങ്ങൾ ചിരിച്ചു.
കാമം - 3
അയാൾ ഒരു ചിത്രകാരനാണ് ..അവൾ ഒരു നർത്തകിയും
അയാൾ ഒരു പെണ്ണിന്റെ ഭർത്താവാണ്, അവൾ ഒരു പുരുഷന്റെ ഭാര്യയും.
അയാളും അവളും ഗാഢമായി കാമിച്ചു.
അയാൾ ചിത്രങ്ങളിൽ അവളെ നക്ഷത്രമാക്കി
അവൾ അയാൾക്കായി പുതിയ മുദ്രകളിൽ ആടിത്തിമർത്തു
അതിരില്ലാത്ത വിശുദ്ധ പ്രണയത്തിന്റെ ആൾരൂപങ്ങളായി
ഞങ്ങൾ അവരെ എതിരേറ്റു...
(Haris)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo