നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അദൃശ്യമായി നമ്മെ ഭരിക്കുന്ന സോഷ്യൽ മീഡിയ-1



°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഇത് സോഷ്യൽ മീഡിയ ചാലഞ്ചിന്റെ കാലമാണല്ലോ.
ഒരു നല്ല കാര്യത്തിന് പത്തു രൂപ സംഭാവന ചോദിച്ചാൽ രണ്ടു ചേരിയായി നിന്ന് പോരാടുന്ന നമ്മൾ ഫേസ്ബുക്കിലെ സുക്കർ അണ്ണൻ പറഞ്ഞാൽ ഏത് ആജ്ഞയും ശിരസാവഹിക്കും.
ഇപ്പോൾ പത്തു കൊല്ലം മുൻപത്തെയും ഇപ്പോഴത്തെയും ഫോട്ടോ ഇടുന്ന തിരക്കിലാണല്ലോ എല്ലാവരും.
ഒരു കാര്യം ശ്രദ്ധിക്കുക.
നമ്മൾ ഇടുന്ന ഫോട്ടോകൾ എല്ലാം ഫേസ് ബുക്ക് ആസ്ഥാനത്തെ കമ്പ്യൂട്ടറുകൾ സൂക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നുണ്ട് .
ഏയ്‌ കുഴപ്പം ഒന്നുമില്ല.
പ്രത്യേകമായ ഒരു സോഫ്റ്റ്‌വെയർ രംഗത്തു ഗവേഷണം നടത്താനാണ്
ഈ Database അവർ ഉപയോഗപ്പെടുത്തുന്നത്. കൃത്രിമ ബുദ്ധി( Artificial Intelligence) യുമായി ബന്ധപ്പെട്ട പഠനങ്ങളും ഗവേഷണങ്ങളാണ് നടക്കുന്നത്.
വർഷങ്ങൾ കൊണ്ട് മനുഷ്യ മുഖത്തുണ്ടാകുന്ന രൂപ പരിണാമങ്ങൾ പഠിക്കാൻ അവർക്കിത് കൊണ്ട് സാധിക്കും.
ചാലഞ്ച് തുടങ്ങി
ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ലോകത്തിലെ എല്ലാ ഭാഗങ്ങളിലെയും എല്ലാ തരം മനുഷ്യ മുഖങ്ങളുടെയും Samples അവർക്ക് കിട്ടിക്കഴിഞ്ഞിട്ടുണ്ടാകും. അതും ഒരു രൂപ പോലും ചെലവില്ലാതെ.😃
ഫോറൻസിക് സയൻസ്, Virtual Reality,3 D അനിമേഷൻ എന്നിങ്ങനെ അനേകം ശാസ്ത്ര ശാഖകളിലെ സോഫ്റ്റ്‌വെയർ വികസനത്തിൽ ഈ Data വളരെ ഉപയോഗപ്രദമാണ്.
നമ്മുടെ സുന്ദരമായ മുഖങ്ങൾ എല്ലാം ആ കമ്പ്യൂട്ടറുകൾക്ക് വെറും Samples ആണ്.. !! 😃
മനുഷ്യനെ പോലെ സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പെരുമാറുന്ന, പ്രതികരിക്കുന്ന റോബോട്ടുകളും
(യന്തിരന്മാർ),ക്യാമറകളും, മെഡിക്കൽ ഉപകരണങ്ങളും സൂപ്പർകമ്പ്യൂട്ടറുകളും
ഒക്കെ നിർമിക്കുന്നതിന് ഇതു പോലെ വിപുലമായ Database (വിവര ശേഖരം) ശേഖരം ആവശ്യമാണ്. ഫേസ് ബുക്കിലും മികച്ച പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്താനും, പുതിയ അപ്ഡേറ്റുകളിലൂടെ അവ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ഇത് അവർക്ക് സഹായകമാവുന്നു..
ഈയിടെ ശബരിമലയിൽ മുഖങ്ങൾ തിരിച്ചറിയുന്ന ക്യാമറകൾ സ്ഥാപിച്ച വാർത്തകൾ ഓർമയുണ്ടാകുമല്ലോ.അത്തരം ക്യാമറകൾ പ്രവർത്തിക്കുന്നതിന് അവശ്യമായ സോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കുന്നത് ഇത്തരം അതി വിപുലമായ പഠനങ്ങളിലൂടെയാണ്.
ആശുപത്രികളിൽ, ശസ്ത്രക്രിയാ മുറികളിൽ ഡോക്ടർമാരുടെ സംഘത്തിന് പകരം റോബോട്ടുകൾ സ്ഥാനം പിടിച്ചിരിക്കുന്നു.
Robotically-Assisted surgery എന്നാണ് ഇത്തരം ശസ്ത്രക്രിയകളുടെ പേര്.മനുഷ്യർ ചെയ്യുന്നതിനേക്കാൾ കൃത്യതയോടെ റോബോട്ടുകൾ Operation നടത്തും.ഇതെല്ലാം സാധ്യമാകുന്നത് അനേകം അനേകം മനുഷ്യ ശരീരങ്ങളും അവയുടെ പ്രത്യേകതകളും കമ്പ്യൂട്ടറിനെ പറഞ്ഞു പഠിപ്പിക്കുന്നതിലൂടെയാണ്. അത്തരം പഠിപ്പിക്കലിന്റെ പേരാണ് Machine Learning.
പണ്ട് ലൈക്ക് ബട്ടൺ മാത്രമുണ്ടായിരുന്ന സ്ഥാനത്തു Love, Wow, Anger, Sad എന്നീ Expression ബട്ടണുകൾ നിലവിൽ വന്നത് ഈയിടെയാണല്ലോ.
ജനങ്ങളുടെ സ്വഭാവ സവിശേഷതകൾ, സാമൂഹ്യ വിഷയങ്ങളോടുള്ള അവരുടെ പ്രതികരണങ്ങൾ എങ്ങനെ ആയിരിക്കും,
ഒരു പൊതു തെരഞ്ഞെടുപ്പിൽ (Election) ഈ വിവരങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നൊക്ക പഠിക്കുന്ന ഒരു Social Survey യ്ക്ക് അവർ ഈ വിവരങ്ങൾ കൈമാറി എന്നോ പിന്നീട് ഫേസ് ബുക്ക്‌ അതിന് മാപ്പ് പറഞ്ഞുവെന്നോ ഒക്കെ ഈയിടെ എവിടെയോ വായിച്ചിരുന്നു.
ഇത്തരം നിരവധി ഗവേഷണങ്ങൾക്കുള്ള വിവരങ്ങൾ, സാമ്പിളുകൾ എന്നിവ സൗജന്യമായി സംഘടിപ്പിക്കാനുള്ള എളുപ്പപ്പണിയാണ് ഈ ചലഞ്ചുകൾ.
ചുരുക്കം പറഞ്ഞാൽ നമ്മൾ ആവേശപൂർവ്വം പങ്കു വെക്കുന്ന വിവരങ്ങൾ അവർ പണമാക്കി മാറ്റുന്നുണ്ട്.
ഇത് അധാർമ്മികം അല്ലേ...? അതേ. സംശയം ഒന്നുമില്ല.. ഒരു ഒത്തുതീർപ്പെന്ന നിലയിൽ, അവർ സമ്പാദിച്ച കോടികളിൽ നിന്ന് ഒരഞ്ഞൂറു രൂപ വീതമെങ്കിലും നമുക്ക് കിട്ടിയാൽ Net റീചാർജിനെങ്കിലും ഉപകരിക്കുമായിരുന്നു. കിട്ടും... കിട്ടാതിരിക്കില്ല... അല്ലേ 😃😃😁😀
°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot