
അളവുകൾ കൊണ്ട്
അതിരിടാനാകാത്തത്ര അനന്തമാണ്
അക്ഷര സാഗരം.
അതിരിടാനാകാത്തത്ര അനന്തമാണ്
അക്ഷര സാഗരം.
ആകാശത്തിനെക്കാളും
വലിയ അറിവുകൾ
ഉള്ളിലൊളിപ്പിച്ച അത്ഭുതസാഗരം.
വലിയ അറിവുകൾ
ഉള്ളിലൊളിപ്പിച്ച അത്ഭുതസാഗരം.
അതിൽനിന്നു ഞാനെടുക്കുന്ന,
ആശാകിരണമായ് ഉണർത്തുന്ന,
സന്ധ്യയുടെ സിന്ദൂരവും
ചാലിച്ചെടുത്ത സൂര്യനാകണം.
തൂലിക തുമ്പത്തു വിരിയുന്ന
അക്ഷരപ്പൂക്കൾ.
ആശാകിരണമായ് ഉണർത്തുന്ന,
സന്ധ്യയുടെ സിന്ദൂരവും
ചാലിച്ചെടുത്ത സൂര്യനാകണം.
തൂലിക തുമ്പത്തു വിരിയുന്ന
അക്ഷരപ്പൂക്കൾ.
കുഞ്ഞു മിന്നാമിനുങ്ങുകളെ
മനസ്സിലിട്ടൂതി പെരുപ്പിച്ച്
നിലാവിന്റെ ശോഭയേകണം.
മനസ്സിലിട്ടൂതി പെരുപ്പിച്ച്
നിലാവിന്റെ ശോഭയേകണം.
നക്ഷത്ര കണ്ണുകൾ
ഇമവെട്ടി ചിരിക്കുന്ന
കൗതുകമുണ്ടാവണം
തൂലികയിൽ.
ഇമവെട്ടി ചിരിക്കുന്ന
കൗതുകമുണ്ടാവണം
തൂലികയിൽ.
അപൂർവ്വമായ സൗഹൃദങ്ങളുടെ,
അതിശയകരമായ കൂടിച്ചേരലുകളാൽ
ധന്യമാവണം, ജീവിതവും എഴുത്തും.
അതിശയകരമായ കൂടിച്ചേരലുകളാൽ
ധന്യമാവണം, ജീവിതവും എഴുത്തും.
എല്ലാ സുഹൃത്തുക്കൾക്കും.
പുതുവത്സരാശംസകളോടെ.
പുതുവത്സരാശംസകളോടെ.
ബാബു തുയ്യം.
31/12/18
31/12/18
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക