നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഹാവൃക്ഷം .

Image may contain: 1 person, outdoor
കോടാനുകോടിശാഖകളായ് ഉയർന്നുനിൽക്കുന്നൊരു ആൽമരം പോലെ,
ചില നേരങ്ങളിൽ നമ്മുടെ പ്രജ്ഞയും ത്രസിച്ചുനിൽക്കാറുണ്ട്.
പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന
പലതരം ചിന്തകളുമായി സല്ലപിക്കുമ്പോഴും,
തണലും വായുവും വാസവുമേകി അക്ഷോഭ്യരായി നിൽക്കുന്ന മഹാ വൃഷങ്ങളാകാറുണ്ട് ചിലർ.
അല്ലെങ്കിൽ
അനേകം പ്രപഞ്ചങ്ങളെയറിഞ്ഞ് അനന്തതക്കുമപ്പുറത്തെ സത്യത്തെ സ്വീകരിച്ച്
ആത്മസാക്ഷാൽക്കാരം നേടാൻ
ഭൂമിക്കടിയിലെ നനവിലേക്ക് കുഞ്ഞുവേരുകളാഴ്ത്തി ത്വരയോടെ പരതുകയാവും
കാഴ്ചക്കുമപ്പുറത്തെ അനേകായിരം വേരുകൾ.
എന്നാൽ,
വെളിച്ചത്തെ ഉൾക്കൊള്ളാൻ അതിന്റെ ഊർജ്ജം സ്വീകരിക്കാൻ കൊമ്പുകളും ഇലകളും ക്രമീകരിച്ച് നിൽക്കുന്ന തായ്ത്തടിയുമായി കാഴ്ച്ചക്കു മുന്നിൽ പ്രദർശിപ്പിക്കാറുണ്ട് ജീവിതം തേടേണ്ട വഴികൾ.
അവിശ്വാസികൾ ജനിക്കുന്നതിനു മുമ്പേ അനന്തതക്കപ്പുറത്തുനിന്നും
വിശ്വാസത്തിലൂന്നി മനനം ചെയ്തു കണ്ടെത്തിയവയാണ് പ്രപഞ്ച സത്യങ്ങൾ.
എന്നും നിലനിൽക്കുന്ന കാര്യവും കാരണവും,
ഇവിടെ ഏകാന്തതയിലിരുന്ന് നക്ഷത്രങ്ങളുടെ സഞ്ചാരവഴികളും, സമയവും.തിട്ടപ്പെടുത്തിയതും വിശ്വാസത്തിലൂന്നി അർപ്പിതമായ മനസ്സുകൾ തന്നെയാണ്.
ഏകമായ സത്യത്തിലേക്ക് അടുക്കുവാൻ എത്ര ചില്ലകളും,വേരുകളുമാണ് നമുക്ക്.
ചിന്തകൾ കൊണ്ട് ഒരിടത്തിരുന്ന് മറ്റൊന്നറിയുന്ന സുഖം അറിഞ്ഞവർ വലിയ വൃക്ഷങ്ങൾ.
Babu Thuyyam
25/01/19.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot