Slider

അവൾ

0

വെളുത്തുതുടുത്ത അജാനാബാഹുവായ സുന്ദരൻ വീട്ടിലെത്തിയ ഉടനെ വിയർത്തൊട്ടിയ പാൻ്റും ഷർട്ടും മാറ്റി ലുങ്കിയുടുത്ത് പത്രം വായിയ്ക്കാനായി സോഫയിലുരുന്നു. പത്രമെടുത്ത് നിവർത്തിയിട്ട്
വിളിച്ചു ചോദിച്ചു.
കുട്ടികൾ ഉറങ്ങിയോ?
ഉറങ്ങി, ലേശം ചായയെടുക്കട്ടെ, അടുക്കളയിൽ നിന്നാണ് ഒടിയൻ കണ്ടതിനു ശേഷം
മൊത്തം ഒരു വള്ളുവനാടൻ ടച്ച്, ഇത്തിരി കഴിഞ്ഞ് കേൾക്കാം ലേശം കഞ്ഞി എടുക്കട്ടെ എന്ന്.
വേണ്ട, ഞാൻ അഞ്ജലിസ്റ്റോഴ്സിൽ നിന്നൊരു കരിക്കു കഴിച്ചു.
അതെന്താ? വൈകിട്ടൊരു കരിക്ക്
രാജേട്ടൻ പറഞ്ഞു നല്ല മധുരമുള്ള കരിക്കാണെന്ന്.
അതാണ്. ശരിയാണ്
നല്ല മധുരമുള്ള കരിക്ക്.
പത്രപാരായണത്തിലിടയിലേയ്ക് അല്പം കുസൃതിയേടെ
അവൾ ഒരു മൂളിപ്പാട്ടുമായി കടന്നെത്തി. ഇടയ്ക്കയാളെ ശുണ്ഠി പിടിപ്പിക്കാനായി ചെറു സ്പർശനങ്ങൾ, അകറ്റി മാറ്റുന്നതിനിടയിൽ വയറിൻ്റെ ഭാഗത്ത് ചെറുതായൊന്ന് കുത്തിയപ്പോൾ അറിയാതെ പുളഞ്ഞു പോയി, വെളുത്ത ശരീരത്തിൽ ചുവന്ന പാടുവീഴ്ത്തി.
ഇന്നലെ കിടപ്പറയിൽ നിന്ന് ഓടി രക്ഷപ്പെട്ട് കുട്ടികളുടെ മുറിയിലേക്ക് പോയില്ലെ ഇന്നു ഞാൻ നിന്നെ വിടില്ല. നീയുമായുള്ള ഓട്ടമത്സരത്തിനാവശ്യമായ ഒരു സാധനം കുട്ടികൾ കാണാതെ അലമാരിയുടെ മുകളിൽ ഒളിച്ചു വച്ചിരിക്കുന്നത് എടുക്കുന്നതിന് മുമ്പ് നീ ഇന്നലെ ഓടിക്കളഞ്ഞില്ലേ, ഇന്ന് എല്ലാം നേരത്തെ തയ്യാറായിരിക്കും.
അതിനൊന്നിനുമുള്ള സമയം
കൊടുക്കാതെ അവൾ അയാളെ വീണ്ടും വീണ്ടും പ്രകോപിപ്പിച്ചു കൊണ്ടിരുന്നു, സഹിക്കെട്ട് അയാൾ പത്രം മടക്കി വച്ച് അവളുടെ പിന്നാലെ കൂടി, അവൾ അയാളിൽ നിന്ന് ഒഴിഞ്ഞുമാറി. തൊട്ടു തൊട്ടില്ല എന്നാകുമ്പോൾ തെന്നി മാറി, അയാൾക്കു ചുറ്റുമൊരു മന്ദമാരുതനായി വലംവച്ചു. ഒടുവിൽ ക്ഷീണിച്ച് തളർന്ന് വെളുത്ത ഭിത്തിയിൽ ചാരിനിന്ന അവളിലേയ്ക്ക് അയാൾ മുഖം അടുപ്പിച്ചു, ഇലയനങ്ങാത്ത നിശബ്ദമായി സാവകാശം കൈകൾ ഉയർത്തി, ഭിത്തിയിൽ ചാരി നിൽക്കുന്ന
അവളുടെ അടുത്തേയ്ക്കടുത്തേക്ക് കൊണ്ടുവന്ന്, പിന്നീട് വർദ്ധിച്ച ആവേശത്തിൽ ഒറ്റയടി, അവൾ ഭിത്തിയിൽ പടമായി.
അപ്പോഴും കൊതുകിനെ കൊല്ലാനുള്ള ബാറ്റ് പിള്ളേർ കളിയ്ക്കാൻ എടുത്തു നശിപ്പിക്കാതിരിയ്ക്കാനായി
അലമാരിയുടെ മുകളിൽ ഒളിച്ചു വച്ചിരിക്കുന്നിടത്തു നിന്ന് ഒളിഞ്ഞു നോക്കി ചിരിച്ചു, താനില്ലെങ്കിലും കാര്യങ്ങൾ വിജയ പര്യവസായി ആയി തീർന്നല്ലോ എന്നോർത്ത്.
പി.എസ്.അനിൽകുമാർ,
ദേവിദിയ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo