മഞ്ഞുമൂടിയ പ്രഭാതത്തിൽ
നിശബ്ദതയെ ഭഞ്ജിച്ച് കൊണ്ട് ഫോൺ കിളി ചിലച്ചു.
നിശബ്ദതയെ ഭഞ്ജിച്ച് കൊണ്ട് ഫോൺ കിളി ചിലച്ചു.
പിഎസ്സ്ജി യല്ലേ.
അയ്യോ ജീ ഒന്നും വേണ്ട, വെറും പിഎസ്സ് മതിയേ, ആരാണ് മനസ്സിലായില്ലല്ലോ,
ശബ്ദം നല്ല പരിചയമുണ്ട്.
ശബ്ദം നല്ല പരിചയമുണ്ട്.
ആർക്കും ബഹുമാനം കൊടുക്കുന്നില്ല ആചാരങ്ങൾ സംരക്ഷിക്കുന്നില്ല എന്നെല്ലാം പരാതിയുളളതുകൊണ്ട് പത്തൊമ്പതിൽ ആ പരാതി തീർക്കാം എന്നോർത്തു എന്നേയുള്ളു. പാവമീ കേരളാരാജ്യം വിജയത്തോടെ വാണരുളുന്ന ഒരു പാവം തമ്പുരാനാണേ .
മഹാനായ തിരുമനസ്സേ താങ്കൾ എന്താണാവോ എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
നമ്മൾ FB യിൽ സുഹൃത്തുക്കൾ ആണല്ലോ.
താങ്കൾ മെൻഷൻ ചെയ്ത മൗര്യസാമ്രാജ്യവും
പിള്ളയദ്ദിയവും എന്ന കഥ വായിച്ചു. പിള്ളയദ്ദേഹത്തെ ഒന്നു കാണാനും പരിചയപ്പെടാനും പറ്റുമെങ്കിൽ ഒരു സഹായം
അഭ്യർത്ഥിക്കാനും വല്ലാണ്ട്
മോഹംണ്ട്.
താങ്കൾ മെൻഷൻ ചെയ്ത മൗര്യസാമ്രാജ്യവും
പിള്ളയദ്ദിയവും എന്ന കഥ വായിച്ചു. പിള്ളയദ്ദേഹത്തെ ഒന്നു കാണാനും പരിചയപ്പെടാനും പറ്റുമെങ്കിൽ ഒരു സഹായം
അഭ്യർത്ഥിക്കാനും വല്ലാണ്ട്
മോഹംണ്ട്.
അതിനെന്താ തരപ്പെടുത്താം,
ഒരു തീട്ടൂരം അയച്ചിരുന്നെങ്കിൽ മുഖദാവിൽ എപ്പോഴോ സന്ധിപ്പിച്ചേനേ. അദ്ദേഹം തിരിച്ചെത്തിയാൽ ഉടനെ തന്നേ തമ്മിൽ കാണാനുള്ള
മാർഗ്ഗം ഉണ്ടാക്കാം.
ഒരു തീട്ടൂരം അയച്ചിരുന്നെങ്കിൽ മുഖദാവിൽ എപ്പോഴോ സന്ധിപ്പിച്ചേനേ. അദ്ദേഹം തിരിച്ചെത്തിയാൽ ഉടനെ തന്നേ തമ്മിൽ കാണാനുള്ള
മാർഗ്ഗം ഉണ്ടാക്കാം.
ഇപ്പോൾ എവിടെയാണാവോ?
കാലിഫോർണിയായിലേക്ക് ഉരുകയറ്റി കൊണ്ടുപോകുന്ന
ഒരു കപ്പലിലാണിപ്പോൾ.
ഒരു കപ്പലിലാണിപ്പോൾ.
പണ്ട് ദാസനേയും വിജയനേയും ദുബായ് കടപ്പുറത്ത് ഇറക്കിവിട്ട ആ പഴയ കപ്പലാണോ, ഇതിൽ കാലിഫോർണിയായിൽ പോയിട്ട് തിരിച്ചു വരുമ്പോഴേയ്ക്കും ഞങ്ങളുടെ ഭരണകാലം കഴിയും പിന്നെ അഞ്ചു വർഷം കഴിഞ്ഞ് ഞങ്ങൾ വരുമോ എന്ന് ആർക്കറിയാം.
ഇപ്പോൾ പിള്ളയദേഹം തന്നെ കണ്ടു പിടിച്ച അൾട്രാ സോണിക് യന്ത്രത്തിൻ്റെ സഹായത്തോടെ ദാ പോയി, ദാ വന്നു എന്ന് പറഞ്ഞ് ഉടനെ എത്തുമല്ലോ.
അവിടെ എന്താണിത്ര അത്യാവശ്വം.
അത് നമ്മുടെ ട്രംപിൻ്റെ മതിലുപണിയ്ക്ക് വേണ്ട നിയമോപദേശം കൊടുക്കണം, പിന്നെ ഇറ്റലിയിലെ ചരിഞ്ഞഗോപുരം ഒന്ന് തള്ളി നേരെയാക്കണം പിന്നെ ട്ടൊ റോന്ന് നേരിട്ടിങ്ങോട്ട്.
നമ്മുടെ മതിൽ പണിക്ക് ഒരു സഹായത്തിനും വന്നില്ലല്ലോ
പിള്ളയദ്ദേഹം.
പിള്ളയദ്ദേഹം.
അപ്പോൾ താങ്കൾക്ക് വെള്ളാ പിള്ളയദ്ദേഹം ഉണ്ടായിരുന്നല്ലോ, ഇപ്പോൾ ഇല്ലേ അദ്ദേഹം കൂടെ -
അത് അടുത്ത ദിവസത്തേ പ്രശ്‌നത്തോടെ തമ്മിൽ അടിച്ചു പിരിഞ്ചു ഇപ്പോൾ ദുശ്മൻ. അതെല്ലാം നിൽക്കട്ടെ പിള്ളയദ്ദേഹത്തിന് എല്ലാം ഭാഷയും അറിയാമോ.
അതു പിന്നെ അറിയാതെ, പ്രൊഫൈലിൽ തന്നെ കൊടുത്തിട്ടില്ലെ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, മലയാളം, ഫ്രഞ്ച്
എന്നിങ്ങനെയുള്ള ഭാഷ അറിയാമെന്ന്. പിന്നെ ഹെർമൻ ഗുണ്ടർട്ടിന് ജർമനിയും മലയാളവും വാക്കുകൾ തമ്മിലുള്ള അർത്ഥം പറഞ്ഞ് കൊടുത്ത്
ആദ്യത്തെ മലയാളം നിഘണ്ടു ഉണ്ടാക്കിയതിന് ചെയ്തു കൊടുത്ത സഹായം
ചെറുതൊന്നുമല്ല. പിന്നെ ഈയിടെ സഞ്ചാരത്തിൻ്റെ സന്തോഷ് കുളങ്ങര ഏതോ ചെറിയ രാജ്യം സന്ദർശിച്ചിട്ടു വന്നപ്പോൾ അവിടെ കൂടെയുണ്ടായിരുന്ന ഗൈഡിൻ്റെ സ്നേഹമസൃണമായ ആശംസകളുടേയും അനുമോദനങ്ങളുടേയും ഓഡിയോ ടേപ്പ് പിള്ളയദ്ദേഹത്തെ കേൾപ്പിച്ചപ്പോൾ അല്ലേ മനസ്സിലായത് അത് അനുമോദനമൊന്നുമല്ലായിരുന്നു ഗൈഡ് തന്തയ്ക്ക് വിളിയ്ക്കുകയായിരുന്നു എന്ന്. അതുപോലെ നിക്കർ ബോയ്സിൻ്റെ തലവൻ അപസർപ്പകവീരനായ അലക്സ് അച്ചായന് അമേരിക്കൻ കോപ് കഥകളുടെ അജ്ഞാത രഹസ്യങ്ങളുടെ ചുരുൾ നിവർത്തി കൊടുക്കുക. ലിൻസിയുടെ കഥകളുടെ ദുർഗ്രാഹ്യത തീർത്തുതരുക,
സ്വപ്നയുടെ സ്വപ്നകഥകൾ
വിവരിച്ച് മനശാസ്ത്രപരമായി അവം
നിർണ്ണയിക്കുക. പിന്നെ സായി മാഷിൻ്റെ സൂര്യകാന്തി പൂകൃഷിയ്ക്ക് വേണ്ട മരുന്ന് നിർദ്ദേശിക്കുക അങ്ങിനെ
സകലകലാവല്ലഭൻ അല്ലേ ഞങ്ങളുടെ പിള്ളയദ്ദേഹം.

എന്നാൽ ഞങ്ങളുടെ പ്രശ്നങ്ങൾക്കു കൂടി ഒരു പരിഹാരം നിർദ്ദേശിയ്ക്കാൻ
സന്മനസ്സ് ഉണ്ടാകണം എന്ന്
താഴ്മയായി അപേക്ഷിക്കുന്നു.
സന്മനസ്സ് ഉണ്ടാകണം എന്ന്
താഴ്മയായി അപേക്ഷിക്കുന്നു.
ലോകരാജ്യങ്ങളിലെ പ്രശ്ന പരിഹാരങ്ങൾക്കു ശേഷം മുതുകുളം കൊട്ടാരത്തിൽ
രത്നഖകവചിതമായ സിംഹാസനത്തിങ്കൽ ഉപവിഷ്ടനായി പിള്ളയദേഹം നാട്ടിലെ കത്തുന്ന പ്രശ്നങ്ങൾക്ക് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ഒരു പരിഹാരത്തിനായി അല്പം തല പുകഞ്ഞാലോചിച്ചു. അദ്ദേഹത്തിൻ്റെ തലയിൽ
അമ്പല പ്രശ്നത്തിനല്ല, പള്ളി പ്രശ്നത്തിനു വരേയുള്ള വഴി തെളിഞ്ഞു.

താങ്കൾക്ക് സ്ത്രീ പ്രവേശനത്തിന് വല്ല രഹസ്യ അജണ്ടയും ഉണ്ടോ.
ഒരജണ്ടയും ഇല്ല, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഞങ്ങൾക്ക് ഇവിടെയെങ്കിലും നിലനിൽക്കണം എന്നു മാത്രം. അല്ലെങ്കിൽ കുറ്റിയറ്റു പോകും.
ശരി എങ്കിൽ നാമൊരു തീരുമാനം പറയാം നിങ്ങളൊരു റിട്ട് ഫയൽ ചെയ്യുക വിധി പറഞ്ഞ പരമോന്നത കോടതി തന്നെ
വിധി നടപ്പാക്കുവാനും കരുണയുണ്ടാകണം. പാവം ഞങ്ങൾ എങ്ങിനെയെങ്കിലും
ഇവിടത്തെ ചെറിയ ചെറിയ പിക്കറ്റിംഗും, തുടരെ തുടരെയുള്ള ഹർത്താലും എങ്ങിനെയെങ്കിലും അടിച്ചൊതുക്കാൻ നോക്കാം.
പള്ളിയുടേയും അമ്പലത്തിൻ്റേയും പേരിലുളള വിധി പുറപ്പെടുവിക്കുമ്പോൾ അത് നടപ്പിലാക്കുകയും കൂടി ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. ഞങ്ങൾക്ക്
നടപ്പിലാക്കാനുള്ള ആളും അർത്ഥവും കായബലവും ഇല്ലാത്തതിനാൽ ഞങ്ങളോട് കനിവുണ്ടായി നല്ലൊരു തീരുമാനം കൈക്കൊള്ളണമേ.

സന്തോഷവും ലോകസമാധാനവും
പുലരുന്നതിനായുള്ള അടുത്ത യാത്രയ്ക്ക് മുമ്പുള്ള
ലഘുവിശ്രമത്തിനായ് പിള്ളയദ്ദേഹം ഒന്നു മയങ്ങി.
പുലരുന്നതിനായുള്ള അടുത്ത യാത്രയ്ക്ക് മുമ്പുള്ള
ലഘുവിശ്രമത്തിനായ് പിള്ളയദ്ദേഹം ഒന്നു മയങ്ങി.
BY PS Anilkumar Devidiya
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക