
വെറുതെയിരുന്നു മടുത്തപ്പോൾ ഒന്ന് സംസാരിക്കാനായി അയാൾ ഭാര്യയെ വിളിച്ചു:
"ചേട്ടാ....ഞാനൊരു കല്യാണത്തിന് പോകാനുള്ള ഒരുക്കത്തിലാണ്.. രാത്രി വിളിക്ക് ...ട്ടാ "
പിന്നെ അയാൾ ചേച്ചിയെ വിളിച്ചു.
"..ഇന്ന് ഇവിടെ അവധിയാണ്. എല്ലാവരും ഉണ്ട്. തിരക്കാണ്…."
സങ്കടത്തോടെ അയാൾ ഒരു കൂട്ടുകാരനെ വിളിച്ചു
"..ഞാൻ ഒരു മീറ്റിംഗിൽ ആണ്...രാത്രി കാണാം"
പെട്ടെന്നയാളുടെ ഫോൺ റിങ് ചെയ്തു.
"മോനെ...നീ എന്താ രണ്ടു ദിവസായല്ലോ വിളിക്കാത്തത്?! നിനക്ക് വയ്യായ്മ എന്തെങ്കിലും?!"
" ഒന്നുമില്ല അമ്മേ....ഞാൻ കുറച്ചു തിരക്കിലാ... പിന്നെ വിളിക്കാം ട്ടാ "
===ഹാരിസ് കൊയ്യോട്, നല്ലെഴുത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക