Slider

കണ്ണടയ്ക്കുളളിലെ കണ്ണട

0
Image may contain: Shoukath Maitheen, sitting and indoor

''മുറ്റത്തെ അഴയിൽ നിന്നെടുത്ത തുണികളുമായി വീടിനകത്തേക്ക് കയറി വരുന്ന ഭാര്യയും .......
''ഐ സി യു വിൽ നിന്ന് ഡിസ് ചാർജ് ചെയ്ത രോഗിയെ പോലെ കൈയ്യിൽ മൊബൈലും, ഇയർ ഫോണിന്റെ വയർ ചെവിമുതൽ താഴേക്ക് തൂങ്ങിയാടി വരുന്ന ഞാനും,.....
മുന്നിലത്തെ വാതിൽപ്പടിയിൽ വച്ച് മുഖാമുഖം കണ്ടുമുട്ടി....
രണ്ട് പേരുടെ ശരീരങ്ങൾ ഒരുമിച്ച് കയറാനുളള വികാസമില്ലാത്ത ചെറിയ വാതിൽപ്പടിയിൽ , ഞാൻ സൈഡൊതുങ്ങി കൊടുത്തു,.....
വലിയ വാഹനത്തെ കടന്നു പോകാൻ അനുവദിച്ചു, ...
. ആഡംമ്പര വാഹനം (സ്വർണ്ണാഭരണം ധരിച്ച) .എന്റെ നേരെ നോക്കി,... ആ നോട്ടത്തെ സ്വീകരിച്ച് ഒരു കണ്ണടച്ച് ഡിമ്മടിച്ചു കാണിച്ചു ഞാൻ....
പെട്ടന്ന് ആഡംമ്പര വാഹനം വാതിൽപ്പടിയിൽ നിന്നു ,...ബാക്കിലെ വിശാലമായ സ്റ്റെപ്പിനി എന്റെ ശരീരത്തോട് ചേർത്തു വച്ചു കൊണ്ട് പറഞ്ഞു, ....
''എന്റെ വലതു കണ്ണിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിക്കേ,.....
'സൂക്ഷിച്ചു നോക്കാനെന്താ അവിടെ വല്ല നിധിയുമുണ്ടോ,...?എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു, ....
എന്നാൽ,
ആ വാചകം മനപ്പൂർവ്വം ഡിലീറ്റാക്കി കൊണ്ട് ശ്യംഗാരത്തോടെ ഞാൻ ചോദിച്ചു, ....!
''കണ്ണിനെന്തു പറ്റി കണ്ണാ.....!!
''ഡോക്ടറെ കണ്ണു കാണിക്കണം,...!!
';ഈയുളളവനെ കണ്ണും കാലും കാണിച്ച് ഈ പരുവത്തിലാക്കിയത് പോരെടി നിനക്ക്.....
''കണ്ണുകടിയാ മനുഷ്യാ എനിക്ക്,....!''
';അത് എനിക്കറിയാം, ....!
''എങ്ങനെയറിഞ്ഞു,...?!''
''എന്റെ പെങ്ങൾ പറഞ്ഞു.....
.''ചേട്ടന്റെ പെണ്ണുമ്പിളളക്ക് ഭയങ്കര കണ്ണിക്കടിയാ, .... അവളൊരു സ്വർണ്ണ വള വാങ്ങിയതിൽ പിന്നെ നാത്തൂൻ മിണ്ടാറില്ലെന്ന് അവൾ പരാതി പറഞ്ഞിരുന്നു.....!
''ദേ എന്റെ വായിലിരിക്കുന്നത് കേക്കല്ലേ.....!!''
''അതുശരി സ്കൂൾ വിട്ടു വരുന്ന മക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന കേക്കെടുത്ത് നീ വായിലും വച്ചോ, ...മക്കൾക്കിനി എന്നാ കൊടുക്കുമെടി,....!!''
'ഒരുപാട് തമാശിക്കല്ലേ,....ചിറി കോട്ടി അവളകത്തേക്ക് പോയി,...!!''
''പറഞ്ഞ് തീർന്നില്ല, മുറ്റത്ത് മക്കളെത്തി, ......!!!
സ്കൂൾ ബാഗ് ടേബിളിലേക്കിട്ട് മകൻ ചോദിച്ചു.....അച്ഛാ, അച്ഛന്റെ മൊബൈൽ ശരിയായോ,....?
''ഇല്ലെടാ....അത് ഹാങ്ങായി പോയി,....
''ലോഡ് കൂടീട്ടാ, ...ഫോർമാറ്റ് ചെയ്താൽ മതി,....മകൾ ചാടി പറഞ്ഞു, .....
''എങ്ങനെ ലോഡ് കൂടാതിരിക്കും..!!!..മുറിയിൽ നിന്ന് ഹാങ്കറിൽ ഷർട്ടും തൂക്കി വന്ന ഭാര്യ കലിപ്പോടെ സംസാരിച്ചു,...
''ഹാങ്കറിലെ ഷർട്ട് സോഫയിലേക്കിട്ട് അവൾ മൊബൈൽ വാങ്ങി, .....എന്നിട്ടു പറഞ്ഞു....
''നിങ്ങടെ ഫെയ്സ് ബുക്കെടുത്തേ....
ഞാൻ എഫ് ബി തുറന്നു,....
അവൾ ഫ്രണ്ട് ലിസ്റ്റിൽ കയറി,
''ആഹാ ,.......ഇതെന്താ വനിത മതിലോ,? ......ഒരൊറ്റ ആണുങ്ങൾ പരിസരത്ത് പോലുമില്ലല്ലോ,?.....
പിന്നെങ്ങിനെ മൊബൈൽ ഹാങ്ങാവാതിരിക്കും,....എന്റെ മനുഷ്യാ അഞ്ഞൂറിൽപ്പരം ഫ്രണ്ട്സുകളുണ്ട് നിങ്ങൾക്ക്, കൂടുതലും സ്ത്രീകൾ, ശരാശരി അമ്പത് കിലോ വെയ്റ്റ് ഒരാൾക്ക് കാണും.....അമ്പത് ഗുണം അഞ്ഞൂറ്,
എന്റെമ്മോ.....ഇത്രേം വെയ്റ്റു താങ്ങാനുളള കപ്പാസിറ്റി ഈ മൊബൈലിനില്ല മനുഷ്യാ,
''ങേ....ഞാൻ വണ്ടറടിച്ചു നിന്നപ്പോൾ അവൾ തുടർന്നു......
.....തന്നയുമല്ല കൂടുതലും പെണ്ണുങ്ങൾ, ലവളുമാര് ഗർഭിണികളുമാകുമ്പോൾ പിന്നേം ഭാരം കൂടും,.....പെണ്ണുങ്ങളെ അൺഫ്രണ്ടാക്കിയാൽ പ്രശ്നം തീരും,....അല്ലാതെ ഷോപ്പിൽ കാണിച്ച് വെറുതെ കാശ് കളയണ്ട, ....ആ പൈസയ്ക്ക് എനിക്ക് ഡോക്ടറേയും കാണാം,.....!!
''ഹൗ, ഹൗ...വച്ച് കാച്ചുന്നത് കേട്ടില്ലേ,...ശരിക്കും ഇവൾക്ക് കണ്ണിക്കടി തന്നാ ഒരു സംശയവുമില്ല....
''നിങ്ങൾ ആ ഷർട്ടിട്...ഞാൻ ഡ്രസ് മാറട്ടെ.....!!
''അമ്മ എവിടേക്കാ....! മകൾ ചിണുങ്ങി....!
''ഐ യ്ക്ക് അലർജിയാ മോളെ,!....
''ആർക്ക് അലർജി...? മകൻ ചോദിച്ചു,...
''ഐ ക്കാടാ, ... ഐ യ്യെന്നു പറഞ്ഞാൽ കണ്ണ് ...അതിനെങ്ങെനാ ഇംഗ്ളീഷ് ഒരു വക അറിയൂല,...!!
''ഓ പിന്നേ.....!!! മകൻ പുച്ഛിച്ചു,....
യൂണിഫോം ഊരുന്നതിനിടയിൽ
മകൻ പറഞ്ഞു... അമ്മേ..അമ്മ ''ഐ ഫോൺ'' യൂസ് ചെയ്യുന്നതു കൊണ്ടാ ഐ ക്ക് കേട്,....
'' പുതിയ അറിവാണല്ലോടാ,....ദേ ,കാപ്പി ഉണ്ടാക്കി വച്ചിട്ടുണ്ട് കഴിച്ചിട്ട് മര്യാദയ്ക്കിരുന്നോണം ഞാനോടി വരാം,....!!
ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഭാര്യ പറഞ്ഞു,...
''എല്ലാവർക്കും വണ്ടിയുണ്ട് ..നമുക്കൊരു ബൈക്ക് പോലുമില്ല....!
''വാഹന ലോൺ ചോദിച്ചിട്ടുണ്ടെടി...!!
''ങാഹാ.. എന്നിട്ട് മിണ്ടീലല്ലോ,...നമുക്ക് കാറ് മതി....
''ഹേയ് കാറും, ബൈക്കൊന്നും വേണ്ട,....
''പിന്നെന്താ ഓട്രസയാ,...!!
''എടി, അതിനെല്ലാം പെട്രോളും, ഡീസലും ഒഴിക്കാൻ കാശ് വേണ്ടേ,...
''പിന്നെന്തു വണ്ടിയാ മനുഷ്യാ,...
''ഒരു കുതിരയെ വാങ്ങാം, ...അതിനാണെങ്കിൽ മുതിര കൊടുത്താൽ മതി,... രാത്രി സഞ്ചരിക്കുമ്പോൾ മൊബൈലടിച്ച് പിടിച്ചൽ വെളിച്ചവുമായി റോഡും കാണാം ....!! എങ്ങനെയുണ്ടെടി എന്റെ ഐഡിയാ,....!!
''എനിക്കിപ്പോൾ കണ്ണ് മാത്രമല്ല കടിക്കുന്നത്, നാവും ചൊറിഞ്ഞു വരുന്നു കേട്ടോ... അവൾ ദേഷ്യത്തോടെ പറഞ്ഞു,
ഞാൻ ഒരക്ഷരം മിണ്ടിയില്ല
അവൾ കുതിരയുടെ വേഗത്തിൽ മുന്നെ കേറി നടന്നു.....!
ആസ്പത്രിയിലെത്തി പേര് വിളിച്ചപ്പോൾ ,ഞങ്ങൾ ഡോക്ടറുടെ റൂമിലേക്ക് കയറി....
കണ്ണിന്റെ പോളമകത്തി ഡോക്ടർ പരിശോധിച്ചു......കാഴ്ചക്കുറവുണ്ടോ,?
''ഉവ്വ് സാർ, .. ഒന്നും വായിക്കാൻ പറ്റുന്നില്ല....
ഡോക്ടർ എഴുന്നേറ്റ് റൂമിന്റെ മൂലയിൽ പോയി നിന്ന് ബോർഡിലെ ഇംഗ്ളീഷ് അക്ഷരങ്ങൾ വായിക്കാൻ പറഞ്ഞു,....
''ഇല്ല ഡോക്ടർ കാണുന്നില്ല....അവൾ പറഞ്ഞു,...
'ഡോക്ടർ അകത്തേക്ക് പോയി, വേറൊരു ബോർഡുമായി വന്നു....
തീരെ ചെറിയ ,മാല, വള, മോതിരം, കമ്മൽ, കൊലുസ്.... മുതലായവ ഘടിപ്പിച്ചിരിക്കുന്നു അതിൽ...
മാലയിൽ തൊട്ടു കൊണ്ട് ചോദിച്ചു,
''ഇതെന്താ,...?
''ഹായ് .....മാല, വള, കൊലുസ്, ...എല്ലാം കാണാം സാറെ,.... എനിക്കിതെല്ലാം ഉണ്ടായിരുന്നു ...ഇങ്ങേരുടെ ഒരു ഗൾഫിന് പോക്ക് ...സകലതും തവിടു പൊടി....!!
''ഡോക്ടർ ചിരിച്ചു,.... സീറ്റിൽ വന്നിരുന്നു,...കാഴ്ചയ്ക്ക് കുഴപ്പമൊന്നുമില്ല,...തുളളിമരുന്ന് തരാം ചൊറിച്ചില് മാറും,....!!
വീട്ടിലേക്കു നടക്കുമ്പോൾ അവൾ പറഞ്ഞു, ...
' ആ സരള കണ്ണട വച്ചു എന്ത് ഭംഗിയാ അവളുടെ മുഖം കാണാൻ..!!
'അങ്ങനെ പറ, ..സരള കണ്ണട വച്ചതിന്റെ കണ്ണിക്കടിയാണ് നിനക്ക്,
''എടി,..... കണ്ണട വയ്ക്കാൻ കണ്ണ് പരിശോധിക്കേണ്ട,...മുഖത്തിനു പറ്റിയ കണ്ണട വാങ്ങാൻ കിട്ടും,....
''എന്നിട്ടെന്താ പറയാതിരുന്നത്,...?
'അതിനു സമ്മതിക്കേണ്ടേ...അതിനു മുമ്പേ ചാടി ഇറങ്ങി
''കണ്ണുകടി...കണ്ണട...ഡോക്ടർ..സരള ...എന്നെല്ലാം പറഞ്ഞ്,....
''വീടിനുളളിലേക്ക് കയറിയപ്പോൾ
മക്കൾ ടെലിവിഷനു മുന്നിൽ,
ഏഷ്യാനെറ്റിൽ മുൻഷി ക്ളൈമാക്സിലെത്തി ...
''കാണേണ്ടതു കാണാൻ കണ്ണട വേണ്ട,
ചിലരുടെ കണ്ണിനല്ല പ്രശ്നം ...മനസിനാണ്....!!!
ഞാനവളെ പാളിയൊന്നു നോക്കി,...
അവളത് ശ്രദ്ധിക്കാതെ മുറിയിലേക്ക് കയറിയപ്പോൾ ടി വിക്കു മുന്നിലിരുന്ന മകൻ വിളിച്ചു പറഞ്ഞു,
.''എനിക്ക് വയ്യ നമ്മുടെ അമ്മയ്ക്ക് കണ്ണിക്കടി യാണെന്ന് ഈ മുൻഷിയുമറിഞ്ഞല്ലോ ഭഗവാനെ...!!!
===========
ഷൗക്കത്ത് മൈതീൻ,
കുവൈത്ത്,!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo