നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദലമർമ്മരം

Image may contain: 1 person, closeup
വീണപൂവേ.,
ദലമർമ്മരംതീർത്ത് നിന്നെത്തലോടിയ
മന്ദപവനനുമിന്നെങ്ങുപോയി?
പരാഗരേണുവാൽ നിന്നിലലിഞ്ഞു
നിൻപൂന്തേൻനുകർന്നൊരാ
മധുപനുമെന്തേ പറന്നുപോയോ?
കുളിർമഞ്ഞുതുള്ളിയാൽ
നിന്നെയൊരുക്കിയ നിശയുടെ
കണ്ണീർ മെല്ലെപ്പെയ്തു നിന്നെ
ആപാദചൂഢം നനയിച്ചുവോ?
അതോ, ദലങ്ങൾ പൊഴിഞ്ഞ്
നിൻമുഖകാന്തി പോയപ്പോൾ
നിർദ്ദയംനിന്നെ വലിച്ചെറിഞ്ഞോ?
ക്ഷണികമാം ജീവിതചക്രത്തിൽ
നീയെത്ര മനസ്സുകൾക്കാനന്ദമേകിയില്ലേ?
നിന്നെക്കണികാണുംനേരത്തെ -
ന്നാത്മാവി,ലറിയാതെ ഹർഷോന്മാദങ്ങൾ
നുരപൊട്ടിയൊഴുകിയതും ഞാനറിവൂ.
ഇന്നീ വീഥിയിൽ ദലങ്ങളില്ലാത്ത നിൻ
ചിന്നിച്ചിതറിയ ഞെട്ടുകള്‍ കാണുമ്പോൾ
എന്‍റെ ദേഹത്തെയോർത്തു ഭയന്നിടുന്നു.
ബെന്നി ടി.ജെ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot