നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അച്ഛനിലൂടെ

"അച്ഛൻ എന്ന പോകുക ?"
മീരയുടെ ചോദ്യം കേട്ടപ്പോൾ ആഷിക് മൊബൈലിൽ നിന്ന് തലയുയർത്തി അവളെ ഒന്ന് നോക്കി .ആ നോട്ടത്തിൽ "എന്താ അച്ഛൻ വേഗം പോകണമെന്നാണോ ?"എന്ന ഒരു ചോദ്യം നിഴലിച്ചിരുന്നു
"അയ്യോ വേഗം പോകാനുള്ള ആഗ്രഹം അല്ല "അവനെ ഉള്ളു മനസ്സിലാക്കിയിട്ടെന്ന വണ്ണം അവൾ അവനോടു മറുപടി പറഞ്ഞു പിന്നെ തുടർന്നു
"അച്ഛൻ ഇവിടെയുണ്ടെങ്കിൽ എത്ര നന്നായേനെ ,,ഇപ്പൊ രണ്ടാഴ്ചയായി എന്ത് സമാധാനമാണ് കുട്ടികളുട കാര്യത്തിൽ രണ്ടാൾക്കും ഒരു വാശിയുമില്ല വഴക്കുമില്ല ...സ്കൂൾ വിട്ടു വരുമ്പോൾ അച്ഛനുണ്ടാകുമല്ലോ എന്ന ആശ്വാസമാണ് .."
മീര അവന്റെ കൈയിലൊന്നു തൊട്ടു .
"അച്ഛനിവിടെ നമുക്കൊപ്പം നിന്നുകൂടെ ?ഈയിടെ ശ്രേയ വിളിച്ചപ്പോൾ പറഞ്ഞു അച്ഛനെ അവൾ ജർമനിയിലേക്ക് കൊണ്ട്പോകാനുള്ള ആലോചനയിലാണെന്ന്. അവിടെയും ഇതേ കുഴപ്പം ആണല്ലോ കുട്ടികൾ തനിച്ചല്ലേ?"
ആഷിക്കിന് അവൾ പറയുന്നതൊക്കെ ശരിയാണെന്നറിയാം .
അച്ഛൻ
അച്ഛനൊരു ധൈര്യം തന്നെയാണ് .എന്നുംതനിക്കും ശ്രേയയ്ക്കും . ജീവിതത്തെ ധൈര്യമായി നോക്കിക്കാണാൻ പഠിപ്പിച്ചത് അച്ഛനാണ് .അച്ഛനൊരിക്കലും ഒന്നും ഉപദേശിച്ചിട്ടില്ല .എല്ലാം കണ്ടു അച്ഛനിൽ നിന്ന്പഠിക്കുകയായിരുന്നു .
പ്രൊഫെസ്സർ ബാലഗോപാലൻ എന്ന തന്റെ അച്ഛൻ
തന്റെ അഭിമാനം .സ്വകാര്യ അഹങ്കാരം
'അമ്മ മരിച്ചിട്ടിപ്പോൾ രണ്ടു വർഷമായി .അന്ന് തൊട്ടു നിർബന്ധിക്കുന്ന്താണ് .ഫ്ലാറ്റിൽ അച്ഛനായി ഒരുക്കിയ മുറിയിൽ ഈ വരവിനാണ് അവിടെ ചലനം ഉണ്ടായത്
മകന് കാലിൽ ചെറിയ ഒരു സർജറി ഉണ്ടായതു കൊണ്ടാണ് അച്ഛന്റെ ഈ വരവുണ്ടായത്
അച്ഛനും കുട്ടികളും തമ്മിൽ എന്ത് കൂട്ടാണ് ! ഒരു പക്ഷെ തന്നെക്കാളധികം അടുപ്പമുണ്ടെന്ന് തോന്നും ..അച്ഛനവരുടെ പാഠങ്ങൾ ഒക്കെ പറഞ്ഞു കൊടുക്കുന്നത് കേൾക്കുമ്പോൾ താൻ തൻറെ ബാല്യത്തിലേക്ക് പോകാറുണ്ട് ,
"ഞാൻ ഒന്ന് നടന്നിട്ടു വരാം ആഷി " അച്ഛൻ വന്നു പറഞ്ഞപ്പോൾ അവൻ പെട്ടെന്ന് എഴുനേറ്റു
"ഞാനും വരാം ഒരു മിനിറ്റ അച്ഛാ "
അവൻ വേഷം മാറി അച്ഛനൊപ്പം ഇറങ്ങി
കടന്നു പോകുന്നവർ അച്ഛനെ നോക്കി ചിരിക്കുന്നു കൈ വീശി കാണിക്കുന്നു കുശലം പറയുന്നു ...അച്ഛനെത്ര വേഗം ആണ് ഇവരോടൊക്കെ ..എതിർ ഫ്ളാറ്റിലെ മാലതിയാന്റി അച്ഛനൊരു പുസ്തകം കൊടുക്കുന്നത് കണ്ടു അവനു അതിശയം തോന്നി
" ഭൂതാവിഷ്ടർ ." ദസ്തിയോവാസ്‌കിയുടേതാണ് .."ഞാൻ കുറെ മുൻപ് വായിച്ചതാണ് ..മാലതി ലൈബ്രേറിയൻ ആണെന്ന് പറഞ്ഞപ്പോൾ ചോദിച്ചു ..അതാണ് ..വായിച്ചിട്ട് കൊറിയർ ചെയ്യാം ' അച്ഛൻ ബുക്ക് മറിച്ചു നോക്കി വീണ്ടും നടന്നു തുടങ്ങി .
അവർ എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ഇത് വരെ ആഷിക്കിന് അറിയുമായിരുന്നില്ല .അവരെന്നല്ല പലരെയും അവനു അറിയില്ല പരിചയപ്പെടാനും തോന്നിയിട്ടില്ല
"ആഷി ഞാൻ ഇന്ന് വൈകിട്ടത്തെ ട്രെയിനിന് തിരികെ പോകും " അച്ഛൻ മെല്ലെ പറഞ്ഞു
അവന്റെ ഹൃദയത്തിലേക്കു നോവിന്റെ ഒരു തിരമാല അടിച്ചു കയറി .
"അച്ഛന് പോകണോ ?"
"പോകാതെ പിന്നെ ?"
"എന്റെ ഒപ്പം നിന്ന് കൂടെ ?""കുട്ടികൾക്ക് അച്ഛനെ വലിയ ഇഷ്ടാണ് അച്ഛാ ..മീരയ്ക്ക് അതൊരു ആശ്വാസമാണ് ..അച്ഛൻ കൂടെയുള്ളത് ...?
അച്ഛൻ മെല്ലെ ചിരിച്ചു പിന്നെ അവന്റെ തോളിലൂടെ കയ്യിട്ടു അവനെ ചേർത്ത് പിടിച്ചു .എന്നിട്ടു നടന്നു തുടങ്ങി
"ആഷി നമ്മൾ മനുഷ്യർ മാത്രമേയുള്ളു ഇങ്ങനെ ..ബന്ധങ്ങളിൽ ആശ്രയം തേടുന്നത് ..നമ്മൾ അത് ശീലിച്ചു പോയി , കുട്ടികൾ വളരും വരെ അവരെ നമ്മുട തണലിൽ വളർത്തിയെടുക്കും ..നമുക്ക് പ്രായമാകുമ്പോൾ നമ്മൾ അവരുടെ തണലിൽ ..ഒരു ഗിവ് ആൻഡ് ടേക്ക് "
ആഷിക് മൗനമായി കേട്ട് നടന്നു
"ഞാൻ എന്നും നിന്റെ അമ്മയുടെ കൂടെയായിരുന്നു ..ജീവിച്ചിരുന്നപ്പോളും അല്ലാതെയും ..നമ്മുട വീട്ടിലും തൊടിയിലും അവളുട ചുവടുകൾ പതിയാത്ത ഏതെങ്കിലും സ്ഥലം ഉണ്ടോ?..നമ്മുടെ പുഴക്കരകൾ, വയൽ വരമ്പുകൾ , കാവ് ഇടവഴികൾ , എന്തിനു നമ്മുടെ മുറ്റത്തെ മാവിന്റെ തുമ്പു വരെ അവൾ കയറിപ്പോയിട്ടുണ്ട് ചെറുപ്പത്തിൽ "
അമ്മയുടെ ഓർമകളിൽ ആ മുഖം ദീപ്തമാകുന്നു ..
"ഞങ്ങളൊന്നിച്ചുണ്ടായിരുന്നതെല്ലാം വിട്ട് ..ഞാനെങ്ങനെ മറ്റൊരിടത്തു വന്നു പാർക്കും ?"മൽസ്യങ്ങളോട് കരയിൽ ജീവിക്കാൻ പറയും പോലെ അല്ലെ അത് ?"
അച്ഛന്റെ ശബ്ദം ഒന്നിടറി
"കുട്ടികളെ വളർത്തേണ്ടത് മാതാപിതാക്കൾ ആണ് ഒരു പ്രായം വരെ .പിന്നെ അവർ സ്വതന്ത്രമായി വളർന്നോളും" നിന്റെ മക്കൾ ബുദ്ധിയുള്ളവരാണ് ..കഴിവുളളവരാണ് അവർക്കു കാവലാൾ ഒന്നും വേണ്ട "
അച്ഛൻ ചിരിച്ചു
ആഷിക് ആ ചിരിയിലേക്കു കണ്ണയച്ചു ..ഹൃദയത്തിനു ഒരു തണുപ്പ്
" മോനെ അച്ഛൻ എന്തായിരുന്നു നിനക്ക് അത് പോലെ നീയുംആകണം നിന്റെ മക്കൾക്ക് ...അപ്പോൾ എല്ലാം ശരിയാകും ..കുറച്ചു തിരക്കുകൾ ഒക്കെ കുറയ്ക്കു ...മീരയെ കുറച്ചു കൂടെ സ്നേഹിക്ക് .നിന്റെ അമ്മയുണ്ടായിരുന്നെങ്കിൽ പറഞ്ഞു തന്നേനെ ...ആകെ കുറച്ചു നാളുകൾ ...നമുക്കൊപ്പമുണ്ടാകുക നമ്മുടെ ഇണ മാത്രമാണ് "
ആഷിക് തലയാട്ടി
അച്ഛൻ നടക്കുമ്പോൾ സൂര്യതേജസ്സ് ആ മുഖത്ത് നിറയുന്നത് അവൻ കാണുന്നുണ്ടായിരുന്നു .
അതെ അച്ഛനാണ് സൂര്യൻ
ഒരു വീടിന്റെ കുടുംബത്തിന്റെ സൂര്യതേജസ്സ്

By Ammu Santhosh

2 comments:

  1. ഹൃദയത്തിൽ തൊട്ട എഴുത്ത്... നന്നായിട്ടുണ്ട് Ammu Santhosh 👍🏻

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot