വെള്ളത്തിൽ മുക്കിയ തുളസിയില കൊണ്ട് മൂന്നു തുള്ളി വെള്ളം നാവിലിറ്റിച്ചത്
മിനിയുടെ തൊണ്ടയിലൂടെ ഒരു മിടിപ്പോടെ ഇറങ്ങിപ്പോകുന്നത് അയാൾ
നിസ്സംഗനായി നോക്കി നിന്നു,
ചുണ്ടിൽ നിന്നുതിരുന്ന
അവസാന വാക്കിനായവൻ നന്നായ് ചെവിയോർത്തു പക്ഷെ അവൻ്റെ കൈയ്യിൽ മുറുക്കിപ്പിടിച്ച് അവസാനമായി മാപ്പ് എന്നാണോ പോട്ടെ എന്നാണോ പറഞ്ഞത് എന്നു മാത്രം വ്യക്തമായില്ല. കഴിഞ്ഞ നാല്പതു വർഷമായി
കാത്തിരുന്ന ഒരു വാക്ക് .
തനിക്കേതു വാക്കാണ് വേണ്ടിയിരുന്നത്?
ഒഴുക്കിൽ നിന്ന് രക്ഷപ്പെടുത്തിയ ജീവൻ വീണ്ടും കൈയ്യിൽ നിന്നു വഴുതി വെള്ളത്തിലേക്ക് പോയപോലെ വാക്കും നോക്കും കൺമറഞ്ഞു പോയി.
സീതാദേവിയെ
പണ്ടേതോ അലക്കുകാരൻ്റെ
വാക്കുകേട്ട് ശ്രീരാമചന്ദ്രൻ സംശയിച്ച് അഗ്നിശുദ്ധി വരുത്താൻ രാജശാസനമിറക്കിയതും, അമ്മയായ ഭൂമിദേവി അവളെ രക്ഷിച്ചു കൊണ്ടുപോയതും
വെറുതെ ഓർത്തു.

മറ്റൊരു സീത.
By PS Anilkumar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക