Slider

കടലാസുപൂവ്വ്. (മിനിക്കഥ)

0
Image may contain: 1 person, eyeglasses, selfie and closeup
ശരരാന്തൽ തിരിതാണു
മുകിലിൻ കുടിലിൽ
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നു, അവളുടെ ചെറിയ വീടിൻ മുന്നിൽ ചന്ദ്രേട്ടൻ തനിച്ചു നിന്നു. റേഡിയോയിൽ നിന്ന് രാത്രി രഞ്ജിനിയിലെ മധുരമായ ശരരാന്തൽപാട്ട് ഒഴുകി വരുന്നതിനാൽ സരള ഉറങ്ങിയിട്ടില്ലെന്ന് മനസ്സിലായി. ശീമക്കൊന്നകൾ കൊണ്ട് വേലിതീർത്ത ഒറ്റപ്പെട്ടവീട്ടിലേക്ക് മുമ്പിലത്തെതോടു നീന്തിയെത്തിയ നേരം
തെങ്ങിൻചുവട്ടിൽ കിടന്ന എല്ലുന്തിയചെമ്പൻനായ ഒന്നു തലപൊക്കി നോക്കി പരിചയക്കാരനായതിനാൽ കുരയ്ക്കാനാവാതെ വീണ്ടും ഉറക്കം നടിച്ചു കിടന്നു.
പാദപതനശബ്ദവീചികൾ കേട്ട് വിളിയ്ക്കാതെ തന്നെ സരള വാതിൽ തുറന്നു. മുട്ടവിളക്ക് കൊളുത്തി. പാടത്തു ജോലി, വരമ്പത്തു കൂലി എന്ന പഴയ പരമ്പരാഗത ആചാരങ്ങളായ പതിവു രീതികൾ വിട്ട് വരമ്പത്ത് കൂലി പിന്നെ പാടത്തു പണി എന്ന രീതിയിൽ പതിവു തെറ്റിച്ച് പൈസയ്ക്ക് കൈനീട്ടി. അവളുടെ വലതുകൈയ്യിലേയ്ക്ക് ചുരട്ടിപ്പിടിച്ച നൂറിൻ്റെ നോട്ട്
ചന്ദ്രേട്ടൻ വച്ചു കൊടുത്തതിന് പുറകെ സരള
മുട്ടവിളക്കിൻ്റെ വെളിച്ചത്തിൽ നൂറുരൂപാ നോട്ട് നന്നായി പരിശോധിച്ച്
സ്വയം ബോധ്യപ്പെട്ടു.
എന്താണ് കള്ളനോട്ടാണോ എന്ന് പരിശോധിച്ചതാണോ?
അതൊന്നും തിരിച്ചറിയാനുള്ള കഴിവെനിക്കില്ലങ്ങുന്നേ നോട്ടു തന്നേയാണോ എന്ന് നോക്കി ഉറപ്പു വരുത്തിയതാണ്.
അതെന്താ അങ്ങിനെ പറഞ്ഞത്.
എങ്ങിനെ പറയാതിരിക്കും.
മിനിങ്ങാന്ന് രാത്രി കൊച്ചിനാണെങ്കിൽ തീപോലത്തെ പനി. എൻ്റെ കൈയ്യിൽ അഞ്ചു പൈസയില്ല, രാത്രി കിട്ടുന്ന പൈസ കൊണ്ടു വേണം രാവിലെ കൊച്ചിനെ ഡോക്ടറെ കാണിയ്ക്കാൻ എന്നോർത്തിരുന്നപ്പോൾ ആണ് ഏതോ ഒരുത്തൻ വന്നത്, ഇരുട്ടായതിനാൽ ആരാണെന്ന് തിരിച്ചറിഞ്ഞുമില്ല. പട്ടി കുരയ്ക്കാതിരുന്നതിനാൽ പരിചയക്കാരനാണ് എന്നു മാത്രമറിയാം. പൈസയും തന്ന് പോയതിനു ശേഷമാണ് അവൻ തന്നേ പറ്റിച്ചിട്ട് പോയതെന്നറിയുന്നത്. മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചത്തിൽ അവൻ തന്ന പൈസ കണ്ടപ്പോൾ കരഞ്ഞുകൊണ്ട് അറിയാതെ അവനെ പ്രാകിപ്പോയി, നറുക്കെടുപ്പ് കഴിഞ്ഞ ലോട്ടറി ടിക്കറ്റ് കൈയ്യിലിരുന്ന് തന്നേ നോക്കി പരിഹസിച്ചു ചിരിയ്ക്കുന്നു.
സത്യത്തിൽ താനും നറുക്കെടുപ്പിൽ സമ്മാനം കിട്ടാത്ത വെറും ലോട്ടറി ടിക്കറ്റല്ലേ, കടലാസിൻ്റെ വിലയില്ലാത്ത പഴയ ലോട്ടറിടിക്കറ്റ്. കടലാസുപൂവു പോലുള്ള ജീവിതം, ഗുണവും, മണവുമില്ലാത്ത അല്പം നിറം മാത്രമുള്ളൊരു പാഴ്ജന്മം.

By: PS Anilkumar Devidiya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo