Slider

ഹാപ്പി ഹര്‍ത്താല്‍ ന്യൂ ഇയര്‍

0
Image may contain: Shoukath Maitheen, sitting and indoor
''നേരം പര പരാ വെളുത്തു ചൊമന്ന് തുടുത്തു സുന്ദര കുട്ടപ്പനായി വന്നപ്പോഴാണ് , പാർട്ടി ആപ്പീസിലെ ഫോൺ ശക്തമായി അടിച്ചു പൊളിച്ച് നിലവിളിച്ചത്,
തറയിൽ പാ വിരിച്ച് ഉടുതുണിയും പുതച്ച് കിടന്നുറങ്ങുകയായിരുന്നു ആപ്പീസിലെ മാനേജർ'''സുന്ദരൻ'' ലുങ്കി മാറ്റി തല വെളിയിലേക്കിട്ട്,
ആത്മഗതം പറഞ്ഞു,
'' ദൈവമേ, പണ്ട് കോഴികൾ കൂകി വെളുപ്പിച്ചിരുന്ന വെളുപ്പാൻ കാലം,, ഇന്ന് ഫോണുകൾ കൂകി വെളുപ്പിക്കുന്നു, ..... കോഴികളേയും മനുഷ്യരേയും കീഴടക്കി ഫോണുകൾ ലോകം പിടിച്ചടുക്കി കൊണ്ടിരിക്കുന്നു, ........പുതുവത്സര ത്തിലെ .ഈ കൊച്ചു വെളുപ്പാൻ കാലത്ത് ഏതവനാണ് പോലും, !!
ലുങ്കി ധരിച്ച് എഴുന്നേറ്റ സുന്ദരൻ റിസീവർ ചെവിയിലേക്ക് വച്ച് ആദ്യം ഒരു കോട്ടു വാ വിട്ടു, ശേഷം ,
'' ഹാപ്പി ന്യൂ ഇയര്‍, !, '' ഹലോ, ആരാണ്,?
''ചേട്ടാ, ഇത്,
ചേട്ടനോ, ? ആരാടാ തന്റെ ചേട്ടൻ, തനിക്കെത്ര വയസായി, പറയെടോ,?
എനിക്ക് മുപ്പത്,
അതുശരി എന്നിട്ടാണോ എന്നെ ചേട്ടാന്ന് വിളിക്കുന്നത്, തനിക്കൊന്നും ഒരു ഉളുപ്പില്ലേടാ കൂവ്വേ,! തനിക്കറിയോ, എനിക്ക് മുപ്പതാകാൻ ഇനിയും കുറെ മണിക്കൂര്‍ ബാക്കിയുണ്ട്, പുതുവത്സര ത്തിലെ നട്ടുച്ഛ നേരത്ത് ഊണ് സമയത്ത് ജനിച്ചവനാ ഈ ഞാന്‍, ... !!
''അതേയ്,ഞാൻ വിളിച്ചത് നിങ്ങടെ പ്രായം തിരക്കാനല്ല,! ഇത് ഹർത്താൽ പാർട്ടി കമ്പനിയല്ലേ,?
''അതെയതെ, കേരളത്തിൽ എവിടെ ഹർത്താൽ നടത്തണമെന്ന് പറഞ്ഞാൽ മതി,ഞങ്ങൾ ഉത്തരവാദിത്വത്തോടെ നടത്തി തരും,
2019 ല്‍ ആരംഭിച്ച പുതിയ പാര്‍ട്ടി സേവക കമ്പനിയാണ്,
ഓൺലൈനിൽ ബുക്ക് ചെയ്യാനുളള സൗകര്യവുമുണ്ട്,
തലസ്ഥാനം മുതൽ കാസർഗോഡ് വരെ ഞങ്ങൾക്ക് ബ്രാഞ്ചുകളുണ്ട്, പഞ്ചായത്തു മുതൽ സംസ്ഥാനം വരെ ഞങ്ങൾ സ്തംഭിപ്പിച്ചു തരും, !!
ഏത് തരം ഹർത്താലാണ് ആവശ്യമെന്ന് പറഞ്ഞാൽ മതി ഞങ്ങൾ അടിപൊളി ഹർത്താലാക്കി കൈയ്യില്‍ തരും,.....!
കസ്റ്റമറുടെ സംതൃപ്തിയാണ് ഈ കമ്പനിയുടെ സന്തോഷം, പറയൂ, ഈ വര്‍ഷത്തെ ആദ്യത്തെ ഹര്‍ത്താല്‍ ഏത് കോത്താഴത്താണ് നടത്തേണ്ടത് പറയൂ ബ്രോ, ?!''
''എന്റെ ജില്ലയിലാണ്, ഇടുക്കിയിൽ,
വരുന്ന പത്താം തിയതി, !!
''വരുന്ന പത്താം തിയതി എന്നു പറയുമ്പോള്‍....നോ, ...അന്ന് പറ്റില്ല,...
''അതെന്താ,.....?
''അന്ന് അട്ടപ്പാടിയില്‍ ഹര്‍ത്താലാണ്,..
''അന്നെന്തിനാണു സര്‍ അട്ടപ്പാടിയില്‍ ഹര്‍ത്താല്‍, ..?
''അട്ടപ്പാടിയുടെ പേരിലെ ''അട്ട''യെ മാറ്റണം എന്നാവശ്യപ്പെട്ട് ജന്തുസ്നേഹികള്‍ നടത്തുന്ന ഹര്‍ത്താലാണ്,.....!!
'ഓകെ ....സാരമില്ല ...പരിഹാരമുണ്ടാക്കാം, ....ഇടുക്കിയിലല്ലേ ഹർത്താൽ നടത്തേണ്ടത് ...?
''അതെ ,...!
'' ഓകെ രണ്ട് ഓപ്ക്ഷനുണ്ട്,?
''എന്താണ്, ?''
'മിന്നൽ വേണോ, ?
'മിന്നൽ വേണ്ട, ചെറിയ ഇടിയാണെങ്കിലും മതി,!! '
'' എന്തുവാടേ ഇടിയും, മിന്നലും, മഴയും നടത്താൻ ഞാനാര് പ്രകൃതി ദേവനോ,?
എടോ, മിഷ്ടർ , മിന്നലെന്നു പറഞ്ഞത് ആകാശത്തെ മിന്നലല്ല,
.''മിന്നൽ പണിമുടക്ക് , എന്നാണുദ്ദേശിച്ചത്, !!?
' ഓഹോ....അതിനെങ്ങനെ റേറ്റ് ?
'ഇത്തിരി കൂടുതലാ, !സംഗതി മിന്നിക്കും, !!
'ഓ അതുവേണ്ട, .... പരമ്പരഗത ആചാരം മതി,
''ഓകെ .....ആറുമുതൽ ആറ് വരെ അല്ലേ, ...?
''അതെ ,...!''
ഓകെ ,...ആറിനും ആറിനുമിടയിൽ. എം ജി ആർ ''.....എന്നു പറയുന്നതു പോലെ,
രാവിലെ ആറ് മുതല്‍ വൈകിട്ടാറ് വരെ ....
''യെസ്, !!''
''ബൈ ദ ബൈ ഈ ഹർത്താലിന്റെ കാരണം കൂടി പറയൂ, .?..... കാരണം പറഞ്ഞാലേ മുദ്രാവാക്യം എഴുതി ചാനലുകാരുടെ മുന്നിൽ ഞങ്ങൾക്ക് തകർക്കാൻ
പറ്റുകയുളളു, ............!
കൂട്ടത്തിൽ പറയട്ടെ ,...!
''മുദ്രവാക്യമെഴുതുന്നത് ഓൺലൈൻ കവി ,''..... ഓനച്ചൻ ഓന്തും തുരുത്താണ് ''....
അങ്ങേർക്ക് രണ്ടായിരം രൂപ ഫീസുണ്ട്, !!
''അയ്യോ, ഈ കവിയെ എനിക്കറിയാം ,
അങ്ങേരുടെ കവിതകൾ എഫ് ബിയിൽ കാണാറുണ്ട്,.... കിടിലന്‍ , ...തകര്‍പ്പന്‍ ... തക്കുടു കവിയല്ലേ, ....!!
''ദൈവമേ, സന്തോഷമായി .....ഞാന്‍ കൃതാങ്കപുളകിതനായി,....
''അതെന്താ ചേട്ടാ,.....!!
''എന്റെ ഡിയറസ്റ്റ് ഫ്രണ്ടേ, .......ആരോടും പറയരുത് ,
.......ആ കവി ഞാനാണ്, ഈ സുന്ദരൻ '' എന്നു പേരായ എന്റെ തൂലികാ നാമമാണ് സ്നേഹിത
''ഓനച്ചൻ ഓന്തും തുരുത്ത്, !! ഇനി പറയു ബ്രോ ഹർത്താലിനുളള കാരണമെന്താ, ?''!
''കാരണം മറ്റൊന്നുമല്ല ചേട്ടാ, ! എന്റെ പേര് '' അന്തപ്പൻ ആമക്കണ്ണ്, ''
''ആമക്കണ്ണോ, ?
''ആമ സാർ, !
''ഇതെന്തൊരു പേരുവാടേ കാമക്കണ്ണേ, !!? ഈ പേരാണോ ഹര്‍ത്താലിന് കാരണം, !!
'' കാമ ക്കണ്ണല്ല സർ, ആമക്കണ്ണ് , നാട്ടിലെ ജനങ്ങളുടെ കണ്ണിലുണ്ണിയും ,ബഹുജന പ്രസ്ഥാനത്തിന്റെ നവോത്ഥാന പരാക്രമ നേതാവുമാണ്, ഞാൻ,
' ഓഹോ, !!...
'' പ്രശ്നമെന്താന്നു വച്ചാൽ, ആമക്കണ്ണിലെ സുന്ദരിയും, ഇന്ത്യൻ യുവാക്കളുടെ ''ഫോളോ '' റാണിയുമായ എന്റെ മകൾ '' അച്ചാമ ആമക്കണ്ണ് '' ഈ പുതുവത്സര ദെവസം എഫ് ബിയിലിട്ട കവർ ഫോട്ടോയ്ക്ക് ലൈക്ക് കുറഞ്ഞു പോയി, !
''അച്ചോടാ, കഷ്ടം ,എന്നിട്ട് ?!''
''അന്നേ ദെവസം മറ്റേ പാർട്ടിക്കാരുടെ ഒരു ലോക്കൽ ലേഡി നേതാവിന്റെ കവർ ഫോട്ടോയ്ക്ക് അട്ടിമറിയിലൂടെ 25 K ലൈക്കുകൾ കിട്ടി, അതും ഒരു മണിക്കൂറിൽ, ..... തനിക്കറിയോ ബോധരഹിതയായ എന്റെ പൊന്നുമോൾ മൂന്നാറിലെ റിസോർട്ടിൽ റെസ്റ്റിലാണ് സഹോദരാ, റെസ്റ്റോറന്‍ഡില്‍ റെസ്റ്റിലാണ്,....!
''ഹൊ, ദൈവമേ ,കേട്ടിട്ട് എനിക്ക് സഹിക്കാന്‍ പറ്റണില്ല, !!..
''പിൻവാതിലൂടെയുളള ഈ ലൈക്കുക=
ൾക്കെതിരെയാണ് ,ആമക്കണ്ണിലെ ജനാധിപത്യ ,എഫ് ബി വിശ്വാസികൾ ഹർത്താലിന് ആഹ്വാനം ചെയ്യാൻ തീരുമാനിച്ചത്, !!!
''വെരി ഗുഡ്, കേരളത്തിലെ മനുഷ്യ മനസാക്ഷിയെ പിടിച്ചുലച്ച ഈ ക്രൂരതയ്ക്കെതിരെ ഒരാഴ്ച ഹർത്താൽ നടത്തണം ,അതാണ് എന്റെ ഒരിത് കാമക്കണ്ണേ,!!
''അയ്യോ കാമക്കണ്ണല്ല, ആമക്കണ്ണ്, ആമക്കണ്ണ് !!
'ഓകെ കണ്ണേ, !!! ഈ ഹർത്താൽ ഞങ്ങൾ വിജയിപ്പിക്കും,...... ഇടുജില്ല സ്തംഭിപ്പിക്കും, ......വേണ്ടി വന്നാൽ തൊട്ടടുത്ത ജില്ലകളും സ്തംഭിപ്പിക്കും, ,അതിരിക്കട്ടെ , ഹർത്താലിൽ എന്തെല്ലാം വിനോദങ്ങളാണ് ഉദ്ദേശിക്കുന്നത്, ......മീൻസ്
, കടകൾ അടപ്പിക്കുക......, വാഹനങ്ങൾ തല്ലിപ്പൊളിക്കുക, .....പോലീസിനു നേരെ കല്ലെറിയുക, സർക്കാർ ബസുകൾ എറിഞ്ഞു തകർക്കുക,...... എന്നിവയാണ് നിലവിലുളള പരമ്പരാഗത വിനോദങ്ങള്‍ , ഇതിലേതാണ് വേണ്ടത്, !......കടകൾ അടപ്പിക്കുവാൻ ഒരു ഗ്രൂപ്പുണ്ട്, !!
''അതേതു ഗ്രൂപ്പാണ്, ?!!
''അതായത് ...കച്ചേടം ചെയ്ത് പൊട്ടിപ്പൊളിഞ്ഞ് പാളീസായവരും, ....കടകളിൽ പറ്റ് ചോദിച്ചിട്ട് കിട്ടാത്തവരുമായ ദാരിദ്രവാസികളായ ആളുകള്‍ ചേര്‍ന്നു രൂപീകരിച്ച ''കട്ടീം ത്രാസും,''ഗ്രൂപ്പ്,....
,ഇവരുടെ വാട്സാപ്പ് ഗ്രൂപ്പിലെ അഡ്മിനാണ് ഞാൻ, !!
''ഓഹോ, !!
''പിന്നെയുളളത്, ബസ് തല്ലിപ്പൊളിക്കുന്ന ഗ്രൂപ്പാണ്,
'' കെ എസ് ആർ ടി സി യിൽ ജോലി തരാമെന്നു പറഞ്ഞ് പറ്റിക്കപ്പെട്ട പി എസ് സി ഉദ്യോഗാർത്ഥികളും, ടിക്കറ്റിന്റെ ബാക്കി പണം കിട്ടാത്ത , പ്രതികാര ദാഹികളായ പൗരന്മാരും ചേര്‍ന്ന് രൂപീകരിച്ച, '' മാരണ വണ്ടി '' ഗ്രൂപ്പ്,...
''അതുശരി, !!
''പിന്നെയുളളത് ......പോലിസിനു നേരെ കല്ലെറിയുന്നവരുടെ വാട്സാപ്പ് ഗ്രൂപ്പാണ്,
ചെറിയ ചെറിയ പോക്കറ്റടിക്കാരായ ചെറുപ്പക്കാരാണ്
ഈ ഗ്രൂപ്പിലുളളവര്‍,...
വലിയ കളളന്മാരെ പിടിക്കാതെ പാവപ്പെട്ട പോക്കറ്റടിക്കാരെ ഉപദ്രവിക്കുന്ന പോലിസുകാരോട് പ്രതികാര ദാഹവുമായി നടക്കുന്നവര്‍ ചേര്‍ന്ന് രൂപീകരിച്ച '' ......''ഛി പന്ന റാസ്ക്കല്‍,...''
'' പോടാ പട്ടി.....ദേ മാന്യമായി സംസാരിക്കണം ,!!
''എടോ, അത് ഗ്രൂപ്പിന്റെ പേരാ,...''ഛി പന്ന റാസ്ക്കല്‍,'' എന്ന ഗ്രൂപ്പ്,..!
''ഓ അതുശരി, ..!
''ഇവരില്‍ ഏത് ഗ്രൂപ്പുകാരുടെ സേവനമാണ് ഉദ്ദേശിക്കുന്നത്, ?....
''ഇതൊരു രാഷ്ട്രീയ പാർട്ടിയുടെ ഹർത്താൽ അല്ലാത്തതു കൊണ്ട് കടകൾ അടപ്പിക്കാനുളളവരുടെ സേവനം മാത്രം മതി, .....!!
''ഓകെ, ഈ ഹർത്താൽ ഞങ്ങൾ ഏറ്റെടുക്കുന്നു, ജില്ലയുടെ പ്രധാന ടൗണുകളിൽ മാത്രമേ സേവനം ലഭിക്കുകയുളളു, , ജില്ലാ ഹർത്താലിന് ചാർജ് ഒരു ലക്ഷമാണ്,
പണം കമ്പനി അക്കൗണ്ടിലേക്ക് വന്നാൽ ഞങ്ങൾ സടകുടഞ്ഞെണീക്കും, !!
''വട കുടഞ്ഞോ, ?
'വടയല്ലെടാ മഠയാ, സടകുട,....!!
''അതെന്തോന്നു കുടയാണ് സാറെ ഈ ,സട കുട, '',... പോപ്പി കുട പോലെയുളള വല്ല കുട''യുമാണോ , ഈ സട കുട,... !!!
''മലയാള പദങ്ങളുടെ അര്‍ത്ഥമറിയാത്ത എടാ മണ്ടന്‍ കൊണാപ്പാ, .... സടകുടാന്നു പറഞ്ഞാല്‍ ''വളരെ വേഗം '' എന്നാണ്
അര്‍ത്ഥം, മനസിലായോ, ?..
''അതുശരി , താങ്ക്യൂ , വളരെ വേഗത്തില്‍ സടകുടയുടെ അര്‍ത്ഥം സടകുടയായി ഞാനും പഠിച്ചു, ....!!
''എടോ ഓൺലൈൻ വഴിയും പണമടക്കാം,
'ഉവ്വോ, ?!
''യെസ് , www ''ഹർത്താൽ ലേബർ കമ്പനി ''എന്ന സൈറ്റിൽ കയറി ''കരിങ്കൊടി ''ലിങ്കിൽ ക്ളിക്ക് ചെയ്താൽ മതി,!!
ഈ കമ്പനിയുടെ സേവനങ്ങളെ കുറിച്ചുളള =
പൂർണ്ണ വിവരങ്ങൾ ലഭിക്കും!!
'' ഓകെ ചേട്ടാ, പിന്നേയ് ഒരു സംശയം,!?''
''ചോദിക്കു, !?
''ഈ കമ്പനിയിൽ ചേരണമെന്നുണ്ട് അതിന്റെ നിയമാവലികൾ പറയാമോ, ?''
''ഇതൊരു ''വിരട്ടി നാഷണൽ മസിൽ പവർ കമ്പനിയാണ്,''
''മള്‍ട്ടി നാഷണലല്ലേ, ?''
''അല്ല,...... 'വിരട്ടി ' നാഷണല്‍ കമ്പനിയാണ്, !!....
ഇതിൽ എല്ലാവർക്കും ഷെയർ എടുക്കാൻ പറ്റില്ല, !!
';അതെന്താ, ?!''
''ഹർത്താൽ ദിനത്തിൽ ജനിച്ച ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഇതിൽ അംഗത്വം നല്കു, ....... ദേശിയ ഹർത്താൽ മുതൽ പഞ്ചായത്ത് ഹർത്താൽ വരെയുളള ദിവസത്തിൽ ജനിച്ച ഏതൊരാൾക്കും ഇതിൽ അംഗത്വമെടുക്കാം, ............ ഈ കമ്പനിയുടെ എം ഡി ദേശിയ ഹർത്താല്‍ ദിവസമാണ് ജനിച്ചത്......,ആസ്പത്രിയിലേക്ക് പോകും വഴി ഓട്ടോറിക്ഷയില്‍ വച്ച് അമ്മ പ്രസവിക്കുകയായിരുന്നു, !!
'' അതുശരി , അമ്മ പ്രസവിച്ചതാണല്ലേ....?
''അല്ല അമ്മായിയമ്മ പ്രസവിച്ചത്, ...!ദേ പുതുവത്സര ത്തില്‍ ....വത്സാ ...എന്റെ വായില്‍ നിന്ന് കേള്‍ക്കല്ലേ....!!
മുംമ്പൈ സ്വദേശിയാണ്, ..മിഷ്ടര്‍ എം ഡി,
''ഹര്‍ത്താലന്‍ കപൂര്‍ ഖാന്‍, '' എന്നാണ് അദ്ദേഹത്തിന്റെ പേര്,
''അതുശരി, !!
''കേരളത്തിൽ ഇതിന്റെ ചാർജ് വഹിക്കുന്നത് 'ആരാണ്,!?''
'ഭര്‍ത്താവിനൊപ്പം,=
'ഹർത്താലിനെതിരെ ഹർജി നല്കാൻ ഹൈക്കോടതിയിലേക്ക് പോയ ദിവസം ഹർത്താലിൽപ്പെട്ട് കർത്താവിൽ നിദ്ര പ്രാപിച്ച ഭർത്താവിന്റെ ഭാര്യാ സഹോദരൻ '' ഹരിഹരനാണ് കേരളത്തിലെ ഹർത്താലിന്റെ കർത്താവ്, !!
''എന്റെ കര്‍ത്താവേ, ..!!
''ഇദ്ദേഹത്തിന്റെ ഭാര്യ ഹർഷ ജനിച്ചതും, ഇവരുടെ മകനായ ഹർത്തൂസ്, ജനിച്ചതും കറുത്ത വാവിലെ ഹര്‍ത്താലിലാണ്..., ഇവർ ഹരിദ്വാറിലാണ് ഇപ്പോൾ, !!
ഇവരുടെ വീട്ടുപേര്
,''ഹരോഹരോ ഹർത്താലയം '' എന്നാണ്,!
''ഓകെ സർ, ഈ ഹർത്താൽ വിജയിപ്പിക്കണം പണം ഉടനെ അക്കൗണ്ടിൽ ഇടാം, !!!
''ഓകെ ഡിയർ, ഏത് തരം ഹർത്താലിനും ഞങ്ങളെ വിളിക്കുക,
മതപരമായ ഹര്‍ത്താലിന് ഡിസ്ക്കൗണ്ട് ഉണ്ടായിരിക്കുന്നതാണ്,!!
ഞങ്ങളുടെ വിശപ്പ് സൈറ്റ് സന്ദര്‍ശിക്കുക,
,'വിശപ്പ് സൈറ്റോ, ...?
''സോറി വെബ്സൈറ്റ്....!!
''ഓകെ സർ, ജയ് ഹർത്താൽ പാർട്ടി,!!

' താങ്ക്സ് ഡിയർ, നന്മയും സന്തോഷവും നിറഞ്ഞ നല്ലൊരു ഹർത്താൽ ആശംസിക്കുന്നു !!
ഹാപ്പി ഹര്‍ത്താല്‍ ന്യൂ ഇയര്‍, !!
സെയിം ടൂ ,.....ഹാപ്പി ഹര്‍ത്താല്‍ ന്യൂ ഇയര്‍,!!!''
ഫോൺ കട്ട്, !!
==========
ഷൗക്കത്ത് മൈതീൻ,
കുവൈത്ത്,!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo