നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മൗര്യസാമ്രാജ്യവും,പിള്ളയദ്ദിയവും

Image may contain: 1 person
----------------------------------------
*റാംജി..
ബീ സീ 320 കാലഘട്ടമാണന്നാണ് എന്റെ ഓർമ്മ.
അന്ന് ഇവിടം ഭരിച്ചിരുന്നത്‌ (എന്നുവച്ചാൽ പഴയ ഭാരതം)അശോകൻ, ചന്ദ്രൻ,ബിംബൻ എന്നിങ്ങനെ മൂന്നുപേരായിരുന്നു..
ഉള്ളത്‌ പറയാമെല്ലോ, പക്കാ മണ്ടത്തരങ്ങൾ മാത്രം തലയിൽ ഉദിച്ചവർ..
മിക്കപ്പോഴും എന്തേലും അബദ്ധം കാട്ടിയിട്ടാകും എന്നെ വിളിക്കുക..
എന്നിട്ട്‌ പറയും " പിള്ളയദ്ദിയമല്ലാതെ വേറാരാ ഞങ്ങളെ രക്ഷിക്കുന്നത്‌ " എന്ന്..
സത്യത്തിൽ ഞാനന്ന് നമ്മുടെ റോമാ സാമ്രാജ്യത്തിന്റെ ഉന്നമനത്തിനായി, അലക്സിനുവേണ്ടി തന്ത്രങ്ങൾ മെനയുന്നകാലമായിരുന്ന.
നിരന്തരം ഇവരുടെ മൂന്നുപേരുടേയും ശല്യം കാരണം, ഒരുദിവസം ഞാൻ അലക്സിനോട്‌ പറഞ്ഞു..
"ഡാ ഉവ്വേ എനിക്ക്‌ നാട്ടിൽ തന്നെ തങ്ങേണ്ടുന്ന അടിയന്തിര പ്രശ്നമുണ്ട്‌, സമയം കിട്ടുമ്പോഴൊക്കെ നിന്നെ വന്ന് സഹായിക്കാം " എന്ന് പറഞ്ഞ്‌ എടാപിടീന്ന് ഞാനിങ്ങോട്ട്‌ പോന്നു...
ഏറെ നാൾ കഴിഞ്ഞിരുന്നില്ല,
എന്റെ നോട്ടമില്ലാതിരുന്ന കാരണം അലക്സ്‌ തീർത്തും അലസനായി, അപക്വമായ പെരുമാറ്റംകൂടി ആയപ്പോൾ,
റോമാസാമ്രാജ്യത്തിന്റെ പതനം ആരഭിച്ചു...
പ്രതിസന്ധികളിൽ അകപെട്ടപ്പോൾ അവൻ പലതവണ സന്ദേശങ്ങൾ കൊടുത്തുവിട്ടതായിരുന്നു.,എന്നാൽ ഇവർ വരുത്തിവെച്ചിരിക്കുന്ന കൊള്ളരുതാഴ്മകൾ കാരണം ശരിക്കും പറഞ്ഞാൽ, എനിക്ക്‌ റോമയിലോട്ട്‌ പോകാൻ പറ്റിയില്ല..
അല്ലാരുന്നെങ്കിൽ റോമാ സാമ്രാജ്യം ഇന്നും ഒരു പടക്കുതിരയെപ്പോലെ നിലനിന്നേനേ..
ഹാ അതിന്റെ കുറ്റബോധം ഇപ്പോഴും ഇടയ്ക്കിടക്ക്‌
എന്നെ പിടികൂടാറുണ്ട്‌...
"ഒന്നു ചീഞ്ഞാലേ മറ്റൊന്നിനു വളം ആകൂ" അങ്ങനെ പറഞ്ഞങ്ങ്‌ സമാധാനിക്കും..
അപ്പോൾ മാത്രമാണ് മനസ്സിനൊരു കുളിർമ്മ വരുന്നത്‌..
നേരത്തെ പറഞ്ഞതുപോലെ 320ാം കാലഘട്ടത്തിൽ ഇവിടെ ഞങ്ങൾ നാലുപേരും തിളങ്ങിനിൽക്കുന്ന സമയം.
അക്കാലത്ത്‌ ഞങ്ങളുടെ ഈ കൂട്ടായ്മയെ പ്രജകളെല്ലാം "പിള്ളജനസഖ്യം" എന്നപേരിലായിരുന്നു വിളിച്ചിരുന്നത്‌..
വാസ്തവത്തിൽ
അതെനിക്ക്‌ ശരിക്കും ഉൾക്കൊള്ളാനായില്ല
കാരണം; പ്രശസ്തി എന്നുപറയുന്നത്‌ ചൊറിതവളയെ കാണുന്ന വെറുപ്പാണ് എനിക്കെന്ന് എല്ലാവർക്കും അറിയാമെല്ലോ.
അതുകൊണ്ട്‌
സൂത്രത്തിൽ ഞാൻ പിള്ളജനസഖ്യം പിരിച്ചുവിട്ടു,
ശേഷം ഞാൻ മുഖ്യധാരയിലേക്ക്‌ വരാതെ പിൻനിരയിലിരുന്ന് അവർക്കുവേണ്ടുന്ന രാജതന്ത്രങ്ങളും,
ഉപദേശങ്ങളും ,
കൗശലങ്ങളും എല്ലാം പറഞ്ഞുകൊടുത്തു..
അങ്ങനെ മൗര്യ സാമ്രാജ്യത്തിന്റെ വളർച്ചക്കൊപ്പം അവരും ഉയർച്ചയിലേക്ക്‌ പൊയ്ക്കൊണ്ടിരുന്നു.
കൂടുതൽ വിവരണം എന്തിനാ ! ഒറ്റവാക്കിൽ പറഞ്ഞാൽ,
എന്റെ ഒറ്റയൊരാളുടെ മിടുക്കിൽ ഈ മൂന്നുപേരും സാമാന്യം തരക്കേടില്ലാത്ത നിലയിൽ, പേരെടുത്ത ഭരണാധികാരികൾ ആയിമാറി..
ഒരുദിവസം ത്രിസന്ധ്യയോടുക്കുന്ന സമയം..
നമ്മുടെ ചന്ദ്രൻ വന്നിട്ടുപറഞ്ഞു.
"പിള്ളയദ്ദിയം ,
എനിക്കൊരു എട്ടിന്റെ പണി കിട്ടിയിട്ടുണ്ട്‌...
എങ്ങനെയേലും രക്ഷിക്കണം,മറ്റാരാ എനിക്കുള്ളത്‌ .
കൊടുക്കണ്ടായിരുന്നു
എന്റെ പിഴ എന്റെ വലിയപിഴ "എന്നൊക്കെ ഇടക്ക്‌ പിറുപിറുക്കുന്നുണ്ടായിരുന്നു..
ഇട്ട്‌ ഉരുട്ടുന്നത്‌ കണ്ട്‌ അരിശംമൂത്ത്‌ കണക്കിന് ഞാൻ രണ്ട്‌ പറഞ്ഞപ്പോൾ,
പുള്ളി ഭയഭക്തി ബഹുമാത്തോടുകൂടി
പറഞ്ഞു ,
"തമ്പുരാൻ മാപ്പാക്കണം,ഇത്രയും ബൃഹത്തായ സാമ്രാജ്യം നോക്കിനടത്തുവാൻ എന്നേകൊണ്ട്‌ പാങ്ങില്ലാത്തതിനാൽ,
നമ്മുടെ മഗധയിലെ ചില ഭാഗങ്ങൾ അവിടെയുള്ള സാധാകിട പ്രഭുക്കന്മാർക്ക്‌ ലീസിനു കൊടുത്തിരുന്നു.
രണ്ട്‌ തവണകൾ അടുപ്പിച്ചടുപ്പിച്ച്‌ മുടങ്ങിയപ്പോൾ ഞാനും,
അംഗരക്ഷകൻ നായിക്കരും കുടെ ചോദിക്കാൻ ചെന്നിരുന്നു.. അപ്പോഴാണ് സംഗതിയുടെ കിടപ്പുവശം മനസിലായത്‌ പണി
പാലുംവെള്ളത്തിലാണ് കിട്ടിയിരിക്കുന്നതെന്ന്.
കാര്യം എന്താണന്ന് വച്ചാൽ..
അവിടുത്തെ തഹസീൽദാരെ ,
ഈ പ്രഭുക്കന്മാർ സ്വാധീനിച്ച്‌ സ്വത്തുവകകളെല്ലാം കൈവശത്താക്കിയെന്ന് ചാരന്മാരാണ് പറഞ്ഞുതന്നത്‌.. ഇതിനുശേഷം,
കൊട്ടാരത്തിലാണേൽ പട്ടമഹിഷി ഇരുശരണുതരുന്നില്ല,
"ചന്ദ്രേട്ടന്റെ പിടിപ്പുകേടുകൊണ്ട്‌ സംഭവിച്ചതാണ്,
നിങ്ങളൊരു പാഴ്ജന്മമാണല്ലോ "എന്നും.
ഇത്രയും കഴിവുകെട്ട ഒരുവനെയാണെല്ലോ ഈശ്വരാ ഞാൻ വരണമാല്യം ചാർത്തിയത്‌ " എന്നൊക്കെപറഞ്ഞ്‌ എന്നെ ഭിത്തിയിൽ തേച്ചൊട്ടിച്ചു..
ഇപ്പോൾ അവളുറങ്ങിയിട്ടാ ഞാൻ അന്തപുരത്തിലേക്ക്‌ പോകാറുള്ളത്‌.
"എങ്ങനെയെങ്കിലും പിള്ളയദ്ദിയം എന്റെ അഭിമാനം വീണ്ടെടുത്തുതരണം" എന്നാർത്ത്‌ കരഞ്ഞുകൊണ്ട്‌ എന്റെചുമലിലേക്ക്‌ വീണു..
ദുർബലഹൃദയനായ ഞാനങ്ങ്‌ അലിഞ്ഞുപോയി..
ഒന്ന് ഇരുത്തിമൂളിയിട്ട്‌ ഞാൻപറഞ്ഞു.
ഇന്ന് ഇടവം ഇരുപത്തിയേഴ്‌,
മിഥുനം മൂന്നാംതീയതി എന്നെവന്ന് കാണ് എന്നുപറഞ്ഞ്‌ ചന്ദ്രനെ സമാധാനിപ്പിച്ചുവിട്ടു.
ചന്ദ്രൻ പോയിക്കഴിഞ്ഞപ്പോൾ എനിക്ക്‌ ഇരിക്കപോറുതിയില്ലാതായി..
അല്ലേലും എന്തേലും ലക്ഷ്യം മനസൽ കണ്ടാൽ അത്‌ പൂർത്തിയാക്കുന്നതുവരെ
പിള്ളയദ്ദിയത്തിന് ഇരിക്കപൊറുതി വരില്ലെന്ന് അറിയാമെല്ലോ.. അങ്ങനെ,ഞാൻ നേരെ ലായത്തിൽ ചെന്ന് എന്റെ അറബിക്കുതിരയെ അഴിച്ചു വെളിയിൽ കൊണ്ടുവന്നിട്ട്‌ അവന്റെ ചെവിയിൽ ചില കാര്യങ്ങൾ രഹസ്യമായിപറഞ്ഞുകൊടുത്തുകൊണ്ട്‌ അതിനുപുറത്തേറി..
ശരവേഗത്തിൽ എന്നേയും വഹിച്ചുകൊണ്ട്‌ ഞാൻ ചെവിയിൽ ഓതികൊടുത്തിരുന്ന ലക്ഷ്യസ്ഥാനത്തേക്ക്‌ കുതിച്ചുപാഞ്ഞു..
മുപ്പത്‌ മുപ്പത്തിയഞ്ച്‌ ഫർലൊങ്ങ്‌ പിന്നിട്ടുകാണും,പാസഞ്ചർ ട്രയിനിലെ പോലെ കുടുക്കവും ഉലച്ചിലുമൊക്കെ വന്നപ്പോൾ
ഞാനൊന്നുചെറുതായി മയങ്ങി..
പിന്നെ കണ്ണ് തുറക്കുമ്പോൾ തഹസീൽദാരുടെ മണിമേടയുടെമുന്നിൽ..
സർവ്വരോഷത്തോടെയും കൂടി അയാളുടെ കഴുത്തിനുകുത്തിപിടിച്ച്‌ കൊത്തുപണികളാൽ അലംകൃതമായ, പോർച്ചിലെ ആ തൂണിനെ ചേർത്ത്‌ പൊക്കിയെടുത്തു..
ഘടാ ഘടിയനായ അയാൾ എന്റെകയ്യിൽകിടന്ന് പിടഞ്ഞു..
പിടി വിടുവിക്കാനായി പലതും അയാൾ ചെയ്യിന്നുണ്ടായിരുന്നു.എന്നാൽ അജാനബാഹുവായ എന്റെ ശക്തിപ്രഭാവത്തിൽ,അയാളുടെ ചെയ്തികളെല്ലാം നിഷ്ഭ്രമമായി പോവുകയാണ് ഉണ്ടായത്‌..
താഴെ നിർത്തി,കുപിത ഭാവത്തിൽ അയാളോട്‌ ചോദിച്ചു
"മുൻ ആധാരപ്രകാരം എന്റെകക്ഷി കൈവശം വച്ചനുഭവിരിച്ചിരുന്ന ഭൂമി എന്ത്‌ ധൈര്യത്തിന്റെ പേരിലാണ് അവർക്ക്‌ രജിസ്റ്ററാക്കികൊടുത്തത്‌?..
മുൻപ്രമാണവും,തണ്ടപ്പേരും കാട്ടി ഒരു ഇണ്ടാസ്‌ കച്ചേരിയിൽ കൊടുത്താൽ മോനേ, നീ ആയുഷ്കാലം മുഴുവൻ തുറുങ്കിൽ ആയിരിക്കും..
വകുപ്പും ചട്ടങ്ങളും നിയമവശങ്ങളും അറിയാത്ത ചന്ദ്രനോട്‌ നീ ഇതൊക്കെ കാണിച്ചോ....
പക്ഷേ, ഇത്‌ ആള് വേറേയാ..
നിന്റെ തരികിട നമ്പരും തഹസീൽദാരുകളികളികളുമൊക്കെ ഈ പിള്ളയദ്ദിയത്തിനടുത്ത്‌ ചിലവാകില്ല .. "
അന്നേരം
അയാളുടെ മുഖമൊന്ന് കാണേണ്ട കാഴ്ച്തന്നെയായിരുന്നു..
ഞങ്ങൾ മേലാളന്മാർ അന്നൊക്കെ നിലത്തൊക്കെ ഇഴയുന്ന രീതിയിൽ ഉത്തരീയം ധരിക്കാറുണ്ടായിരുന്നു..
ന്റെ പൊന്നുകുഞ്ഞുങ്ങളേ കേട്ടോണം..
എന്റെ മാതുലൻ കഴിഞ്ഞ ചിങ്ങത്തിൽ വാങ്ങിത്തന്നതായിരുന്നു അത്‌..
അതാണേൽ നനഞ്ഞ്‌ കുതിർന്ന് മുകളിലോട്ട്‌ കയറാൻ തുടങ്ങുന്നു.
താഴേക്ക്‌ നോക്കിയപ്പോൾ എന്താ സംഗതി ; തഹസീൽദാരുടെ മൂത്രസഞ്ചി കീറി മൂത്രം പുറത്ത്‌ വന്നതാണ് കാരണം.
അയാളുടെ ശീലകളെല്ലാം നനഞ്ഞിരിക്കുന്നു.
ഇത്രയും മുത്രം തറയിലാകെ പരന്നത്‌,
അയാളുടെ പിഞ്ചിയ സഞ്ചിമൂലമാകാം ,
ഞാനൊരു നിഗമനത്തിലെത്തി..
എന്നാൽ അയാളുടെ നിസഹായാവസ്ഥകണ്ട്‌,
എന്റെ മനസ്സലിഞ്ഞു.
അല്ലേലും മൊടകാണിക്കുന്നിടത്തല്ലിയോ പിള്ളയദ്ദിയം ഇടപെടാറുള്ളത്‌.
അല്ലെങ്കിൽ വെറും ശുദ്ധനും,പാവവും
ആണീ പിള്ളയദ്ദിയം.
അത്‌ ഈ നാട്ടിലെ ള്ളാ കുഞ്ഞുങ്ങൾക്കുപോലും അറിയാം..
ഞാൻപറഞ്ഞു
"ആരെയാ കാണേണ്ടതെന്നുവെച്ചാൽ താൻ പോയി കണ്ടോ,പക്ഷെ ഞാനങ്ങ്‌ മേലാവിൽ ചെല്ലുമ്പോളേക്കും,ഇതിന്റെ കല്ലും നെല്ലും തിരിച്ചിരിക്കണം,
ഇല്ലേൽ ഞാൻ ഒരു വരവുകൂടി വരുമെന്ന് പറഞ്ഞുകൊണ്ട്‌ ബാദുഷായുടെ പുറത്തുകേറി..
എന്തായാലും ഞാനയാളുടെ മുഖത്ത്‌ നോക്കിയില്ല.വിഷാദഭാവം കണ്ടാൽ എന്റെ മനസ്സ് വിങ്ങും,
പിന്നെ ശിക്ഷിക്കാൻ തോന്നില്ല ..
ഞാൻ മേലാവിലെത്തി പാദുകം ഊരി റാക്കിലേക്ക്‌ വെക്കുമ്പോൾ പെട്ടന്നാണ് ദൂരഭാഷാ യന്ത്രത്തിന്റെ മണിയടിച്ചത്‌.
എടുത്ത്‌ സംസാരിച്ചപ്പോൾ വിറയാർന്ന ശബ്ദത്തിൽ മറുതലക്കൽ ഒരാൾ പറയുവാണന്ന് ;
"പിള്ളതമ്പുരാനേ,അങ്ങ്‌ പറഞ്ഞപ്രകാരം അവർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌,
ഞാനീ കാര്യത്തിൽ നിരപരാധിയാണ്.
അങ്ങയേപോലുള്ളവർ എന്നെ ആ കണ്ണിൽ കാണുന്നത്‌ അടിയന്റെ പതനമാണ്.
ആ പ്രഭുക്കന്മാർ
എന്നെ തെറ്റിദ്ധരിപ്പിച്ച്‌ ചെയ്യിച്ചെടുത്തതാണ്.
ഞാനിതുവരെ ഒരുതെറ്റും ചെയ്തിട്ടില്ല തമ്പുരാനേ.. ''
അയാൾ തുടർന്നപ്പോൾ ഞാൻ ഇടക്കുകയറി പറഞ്ഞു
"തന്റെ പഴംപുരാണങ്ങൾ ഒന്നും ,
വിസ്തരിച്ചിവിടെ വിളമ്പണ്ടാ കേൾക്കാൻ എനിക്ക്‌ നേരമില്ല.
എന്നാലും താൻ ശരിക്കും,അതിനേക്കുറിച്ച്‌ പഠിക്കാതെ ചെയ്തത്‌ ന്യായീകരിക്കാൻ പറ്റുന്ന തെറ്റല്ല..
ഏതായാലും ക്ഷമിച്ചിരിക്കുന്നു.
പക്ഷെ,
രാവിലെ ചന്ദ്രനെ കണ്ട്‌ മാപ്പുപറഞ്ഞേക്കണം" എന്ന്പറഞ്ഞ്‌ യന്ത്രത്തിന്റെ പ്രവർത്തനം നിർത്തി..
ക്ഷീണം കാരണം അഗാഥ മയക്കത്തിലേക്ക്‌ പോയ ഞാൻ, കാലത്ത്‌ എണിക്കാൻ വൈകിയിരുന്നു.
സുമാർ ഏഴായിട്ടുണ്ടാകും..
എന്റെ മാളികയിലെ പ്രവേശനകവാടത്തിൽ നിർത്താതെയുള്ള മണിയടി ശബ്ദം കേട്ടുകൊണ്ടാണ് ഞാനെഴുന്നേൽക്കുന്നത്‌. ഞാനിറങ്ങി ചെന്നപ്പോൾ ചന്ദ്രനും,പത്നിയും കവാടത്തിനരികിൽ വിനയാന്വിതനായി നിൽക്കുന്നു.
എന്നെ കണ്ടതും ഇരുവരും എന്റെകാലിലേക്ക്‌ സാഷ്ടാംഗം വീണു..
"അങ്ങ്‌ വലിയവനാണ്,പലപല പ്രതിസന്ധികളിൽനിന്ന് അങ്ങന്നെ പിടിച്ചുകേറ്റിയിരിക്കുന്നു.
ഈ രാജതന്ത്രങ്ങളും കുശാഗ്രബുദ്ധിയുമുള്ള അങ്ങയെ ഞാനിനിമുതൽ 'ചാണക്യൻപിള്ള 'യെന്നേ വിളിക്കു..
ഈ ദാസന്റെ എളിയ ആഗ്രഹം കൽപ്പിച്ച്‌ അനുമതി തന്നാലും.."
ഞാനെന്തെങ്കിലും പറയുന്നതിനുമുന്നേ
ഇതുകേട്ടുനിന്ന പട്ടമഹിഷി ചന്ദ്രനെ നോക്കിപറയുവാ,
പിള്ളയദ്ദിയത്തിനെ പോലെ പളുങ്ക്‌ മനസ്സുള്ളവർക്ക്‌ ഇതൊക്കെ നിരാകരിക്കുവാൻ പറ്റുമോ,
ഈ സാമ്രാജ്യത്തിന്റെ തങ്കക്കുടമല്ലേ അദ്ദിയമെന്ന്..ചെറുതായി അവരെന്നെയൊന്ന് കിളത്തിവെച്ചു..
അന്നത്‌ കാര്യമായി എടുത്തില്ലെങ്കിലും
പിൽക്കാലത്ത്‌,പിള്ളയദ്ദിയം എന്ന പേര് വിസ്മരിച്ചുകൊണ്ട്‌ എല്ലാവരും ചാണക്യൻ എന്ന് വിളിച്ചുതുടങ്ങി..
ഗൂഡമായി ഞാനൊന്നു മന്ദഹസിച്ചു.
കാരണം എന്റെ അവതാരം ഈ കാലഘട്ടത്തിൽ ഇതായിരുന്നെല്ലോ..
അങ്ങനെ ഓരോ കാലഘട്ടത്തിലും ഒരോരോ അവതാരങ്ങൾ.
ഇതിനിടക്ക്‌ വിഷ്ണുവും മഹാദേവനും കൂടി എന്നെ വന്ന് കണ്ടു.
ശേഷം പറയുവാ,പിള്ളയദ്ദിയം ഞങ്ങളെ ഒന്ന് സഹായിക്കണം.
അങ്ങും ഞങ്ങളെപ്പോലെ ചിരഞ്ജീവിയല്ലേ.
ഇതെനിക്ക്‌ തീരെ നിവർത്തിയില്ലാത്തതുകൊണ്ടാ ഞാനീ പറയുന്നത്‌.
"എന്റെ പത്താമത്തെ അവതാരം കൽക്കി വരുമെന്ന് കാത്തിരുന്ന് ജനങ്ങൾമടുത്തു."
എനിക്കാണേൽ ഇവന്മാരുടെ അടുത്തോട്ട്‌ പോകാൻ പേടിയാണ്,ഭസ്മാസുരനേക്കാളും മഹാ തൊട്ടികളാ..
അങ്ങാകുമ്പോൾ അതൊക്കെ തച്ചുതകർത്ത്‌ മുന്നേറുമെന്ന് അറിയാം."
കാര്യങ്ങൾ എനിക്ക്‌ മനസ്സിലായി വിഷ്ണുവിന് ഇപ്പോൾ കൽക്കിയാകാൻ പറ്റില്ല അതിന് എന്നെവന്ന് കണ്ട്‌ കൽക്കി അവതാരത്തിന് സമ്മതിപ്പിക്കാനായിരുന്നു അവർ വന്നത്‌.
എനിക്കതുകേട്ടപ്പോൾ കോപം ഇരച്ചുകയറി..
ഞാൻ പറഞ്ഞു.
"രണ്ടുപേരും ഇപ്പോ ഇവിടുന്ന് ഇറങ്ങിക്കോണം..
പിള്ളയദ്ദിയം ഇതുവരേയും നെറികേട്‌ കാണിച്ചിട്ടില്ല,ഉന്മൂലനം ചെയ്യുന്ന പണിയെനിക്ക്‌ പറ്റില്ല,
വിഷമഘട്ടങ്ങളിൽ ജനങ്ങൾക്ക്‌ കാവലാളായി ഓരോ അവതാരമെടുത്ത്‌ കഴിഞ്ഞുപൊയ്ക്കോളാമെന്ന് പറഞ്ഞപ്പോൾ രണ്ടുംകൂടെ കലിപ്പിൽ ഇറങ്ങിപോയി..
അതിന്റെ ചൊരുക്കിന് ഇടക്കിടക്ക്‌ മറ്റുവിധത്തിൽ ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്.
അല്ല,ഞാനതിന് മറുപണികളും അവർക്ക്‌ കൊടുക്കാറുമുണ്ട്‌..
ഇങ്ങനെ ജനങ്ങൾക്ക്‌ നന്മചെയ്ത്‌ കഴിഞ്ഞുപോകണമെന്നേ എനിക്കുള്ളു..
ദ്രോഹിക്കലൊന്നും പിള്ളയദ്ദിയത്തിനു പറഞ്ഞിട്ടുള്ളതല്ലെല്ലോ....
ഇനി ഇത്രയും കേട്ടുകഴിഞ്ഞിട്ട്‌ ,
പിള്ളയദ്ദിയത്തിനെ ചലഞ്ച്‌ ചെയ്ത്‌ ഫോട്ടോ ഇടാൻ ആർക്കെങ്കിലും ഉദ്ദേശമുണ്ടോ..
ഉണ്ടേൽ പറയണം..
പക്ഷെ,നിബന്ധനയുണ്ട്‌
മിനിമം ഒരു ആയിരം വർഷം പഴക്കമുള്ള ഫോട്ടോയുംകൊണ്ട്‌ വാളിലോട്ട്‌ വന്നാൽമതി.
ഞാനവിടെയുണ്ടാകും.
Special thanks to nikkar boys n Sajitha.

By Ramji

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot