Slider

പച്ചമാങ്ങ അതും മുവാണ്ടൻ

0
Image may contain: Jolly Chakramakkil, beard, eyeglasses, sunglasses and closeup
ഹേ മനുഷ്യാ ..
നിങ്ങള് രാവിലെ തന്നെ ഈ കിട്ത്താപ്പിലും.. നോക്കിയിരിക്കാതെ
ഈ സാധനങ്ങളൊക്കെ.. പോയി വാങ്ങി വാ...
ഒരു പ്രണയ ലേഖനം താമരയിതളിൽ സ്വന്തം ശകുന്തള എനിക്കു നീട്ടി... ലോട്ടസിന്റെ നോട്ട് ബുക്കിൽ നിന്നും ഇളക്കിയെടുത്ത ഏടാണ്...
ഇറച്ചി
മീൻ
പാൽ
പച്ചമുളക്, ഇഞ്ചി, ചപ്പ്
പച്ച മാങ്ങ (മൂവാണ്ടൻ ).,,
വിഭവ സമാഹരണം പെണ്ണുമ്പുള്ളയുടെ വകുപ്പാണല്ലോ
ഇത് ഡെപ്യൂട്ടേഷനാണ്...
മാസത്തിൽ വല്ലപ്പോഴും മുറതെറ്റി വന്നു ചേരുന്നത്....
വിരളമായി സംഭവിക്കുന്നത്..!
ഓ ഇനി ഇതും പിടിച്ചിരിക്കാതെ..ഒന്നു
വേഗം പോയി വാങ്ങി കൊണ്ടു വാ
അവര് വരുന്നേനു മുൻപേ എന്തെങ്കിലും ഉണ്ടാക്കണ്ടെ.. ഐസുകട്ടയ്ക്ക് കോൾഡ് പിടിച്ച പോലെ. ഇരുന്നോളും..
എനിക്ക് പറ്റാത്ത 'തോണ്ടാ അല്ലേ 'ഇതിനൊന്നും നിങ്ങളെ കാലു പിടിക്കണ്ട കാര്യമൊന്നുമില്ല....!
എണീക്ക് മനുഷ്യാ... ?
" മനുഷ്യാ " ... വിളി നമ്പർ രണ്ട് കഴിഞ്ഞു
ഇനി നമ്മൾ സ്നേഹപൂർവ്വം വളർത്തുന്ന ചില മൃഗങ്ങളെ..
സ്മരിക്കാൻ തുടങ്ങും...
അതിന് മുൻപേ പെട്ടന്നിറങ്ങാം..
എല്ലാം കൂടെ "എവരിതിങ്ങ് "സൂപ്പർ മാർക്കറ്റിൽ കിട്ടുമായിരിക്കും..
അതാണെ അടുത്താണ്.. അധികം നടക്കാനില്ല...
അതേ..?
ആ സൂപ്പർ മാർക്കറ്റിൽ ഓടി കയറണ്ടാ '.. അവിടെ ഫ്രഷ് ഒന്നും കിട്ടില്ല
അവർക്ക് ആക്രിക്കട നടത്തിയാ
ശീലം....
ഒരു നാലടി കൂടി അങ്ങോട്ടു മാറിയാൽ ഗോപാലന്റെ കടയുണ്ട്
അവിടെ ഫ്രഷും കിട്ടും വിലയും കുറവാ... പിന്നെ '...
പച്ച മാങ്ങ മൂവാണ്ടൻ തന്നെ വേണം...
എന്നാലെ സാലഡിനൊരു ഗുമ്മു ള്ളൂ..
അവളുടെ വായ്ത്താരി തുടരുന്നതിനു മുൻപ്...
ഗോപാലനെങ്കിൽ.... ഗോപാലൻ നടക്ക തന്നെ അങ്ങോട്ട്....
ഗോപാലാ..? പച്ച മാങ്ങയുണ്ടോ
മൂവാണ്ടൻ..?
ഇപ്പ മാങ്ങയുടെ സീസൺ അല്ലാ ..
എന്നാലും നോക്കട്ടെ...
ഇതേയുള്ളൂ ആന്ധ്ര...എടുക്കട്ടെ..?
അതു പോര മൂവാണ്ട്ൻ തന്നെ വേണം..
സാധാരണ മാഡം ആണല്ലോ വരാറ്...
എന്ത് പറ്റി സുഖമില്ലേ..
മൂവാണ്ടൻ... എവിടെ.കിട്ടും...?
എന്താ കാര്യം ...?
വീട്ടിലേയ്ക്ക് ..ഒരു വിരുന്നുകാരൻ... വ..
ഓഹോ അതാണോ ...
ഇത് നല്ല പുളിയുള്ളതാ... കാര്യം നടക്കും
ആന്ധ്ര അര കിലോ പൊതിഞു കയ്യിൽ വച്ച് തന്നു..
ഗോപാലൻ മൊഴിഞ്ഞു
കൺഗ്രാജുലേഷൻസ്:,,,
താങ്ക് സ്...
ശീലം കൊണ്ടു പറഞ്ഞു പോയതാണ്
മാങ്ങ വാങ്ങുന്നതിനു അനുമോദനങ്ങളോ..?
സാധാരണ മൊബൈൽ കണക്ഷൻ എടുക്കുമ്പോഴാണ് ഒരു പരിചയവുമില്ലാത്ത കമ്പനികളുടെ കൺഗ്രാറ്റ്സ് ലഭിക്കാറ്.....
ഇക്കാലത്ത് സൂക്ഷിക്കണം
ആരെയാ കാണിക്കുന്നത്...
ക്രാഡിലാണ്... നല്ലത്... നല്ല ഡോക്ടേർസാണ്...
എന്റെ മോളെ ഡെലിവറി അവിടെയായിരുന്ന്
തുടക്കം മുതലേ കാണിക്കണം...
ഗോപാലൻ വാ... പൊളിക്കയാണ് ...
അയ്യോ.. ..നൊ താങ്ക് സേ'...!..
കയ്യിലുന്ന അരക്കിലോ ആന്ധ്ര ആ വായിൽ കുത്തിക്കയറ്റി സ്ഥലം വിടാനാണ് തോന്നിയത്...
പച്ച മാങ്ങ....! അതും മൂവാണ്ടൻ... തന്നെ വേണം...!!!
1 - JAN - 2018
ജോളി ചക്രമാക്കിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo