Slider

ബല്ലാത്ത പഹയന്റെ ബല്ലാത്ത എടപെടല്

0


ഹൊ! ഓരോ എടപെടല്കളേ ...
എന്നാലും ഈ മനസ്സെന്ന പഹയൻ !
അതോ പഹച്ചിയൊ, ഇമ്മായിരി ചെയ്ത്ത് ചെയ്യുംന്ന് നിരീച്ചില്ല.
ബെള്പ്പാങ്കാലത്ത് കണ്ണ് തൊറന്ന് നേരം ആറോ, ഏഴോ മണി ആയാലും ഒന്നുങ്കൂടി മൂടിപ്പൊതച്ച് ഒറങ്ങേണ്ടതാണ്.
ശ്ശെ ! നി എന്താക്കും...?
മനസ്സ് തൊടങ്ങീലേ " ഇന്ന് പുത്വർഷാരംഭ, ചീത്ത ശീലങ്ങളെല്ലം മാറ്റിക്കോളി.
എനി മൊതല് നേർത്തെ എണീറ്റ് തൊട്ങ്ങണം"
ഇത് നല്ല കൂത്ത്!
എണീറ്റൊട് നെ ഫോണ്ല് കുത്താന്തൊട്ങ്ങ് മ്പം ശ്ശെ ! ആരാദ് പൊറ്കീന്ന് വിളിക്ക്ണ്?
പിന്നിം ഈ അലാക്കിന്റെ മനസ്സേനും ....
ശെരി, പോട്ട്. ഫോണ് തൊടണില്ല, പോരെ!
കട്ടനും കൊണ്ട് വന്ന കെട്ടിയോൾടെ മോറ് കണ്ടപ്പം ,നല്ല രണ്ടെണ്ണം പറയാൻ നാവും, ഒര് പെട പെടയ്ക്കാന്ള്ള കോള്ണ്ട്ന്ന് കൈയും ഒര്മിച്ച് തരിച്ചതേനും.
ഓ ... ദാ അവിടിം ചാടി വീണ് ഈ പഹയൻ.വെല്യ സമാധാന ദൂതനല്ലേ ....?
വിട്ടു.... പുത്വർഷം.
കട്ടൻ കഴിഞ്ഞ് ഒര് പൊകവിടാനായി കെടക്കത്തലപ്പലേക്ക് കൈ നീണ്ടോന്ന് കൈക്ക് തന്നെ ഒർപ്പില്ലാത്തേരം...
പറയേണ്ടല്ലാ....
അര്ത് ന്ന് വെല്യ വായ്ല് നെലോളിച്ചോണ്ട്...
ദായീ മനസ്സ്...
ചായിം പലഹാരോം കയ്ച്ച്ന്ന് വെര്ത്തി സ്ക്കൂട്ട്റ്മ്മെ ഒര് ബിടല് ബിട്ടത് ,ഇന്നത്തെ ഷെയറ് ല് കൂട്ടാൻ, ആ പണ്ടാരങ്ങള് ബിട്ട് പോക്വോന്ന്ളള ഒരാന്തലോടെയേനും ....
റെബ്ബേ !
ഇല്ല, അവര് എന്തോ ആക്കട്ട്.
പോണില്ലാന്ന് പർഞ്ഞില്ലെ?
ഇങ്ങനേ ഒന്നും ചെയ്യാനില്ലാണ്ട് ഇങ്ങനൊര് പുത്വർഷം എന്തിനായ്ട്ടാണ്ന്ന് ചിന്തിക്ക്മ്പേ പിന്നിം കൈമ്മല് തടഞ്ഞത് ഫോണ്...
പൊറക്ന്നാരപ്പ ന്തോ മന്ത്രം ചൊല്ലണ്?
"ന്നാപ്പിന്ന പുത്വർഷായ്റ്റ് ... ങ്ങ് ട് പോസ്റ്റ്വല്ലേ ....." ന്ന്.
ഹൊ! നീട്ടി വെലിച്ചൊന്ന് നെട്വീർപ്പ്ട്ട്. പച്ചക്കൊടി കാട്ടി പച്ചച്ചിരി ചിരിച്ച് ദാ നിക്ക്വല്ലേ .... ആ ബല്ലാത്ത പഹയൻ കണ്ണ് മ്മുമ്പില് ..
---------------------------------------------------------------
സരിത.പി.കാവുമ്പായി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo