Slider

ആര്യക

0

 


'ദേവിയമ്മ' എന്ന തുടർക്കഥ എഴുതിയ നീതിച്ചേച്ചിയുടെ പുസ്തകം "ആര്യക" വായിക്കണേ. 

ആ നിമിഷം, ഇദ്ദ, പാവം അയ്മൂട്ടിക്ക, വിശ്വാസത്തിന്‍റെ നടയില്‍, അനുപല്ലവി, കനവുകള്‍ പൂക്കുന്നിടം, . ലോനപ്പേട്ടനും മക്കളും, നന്മച്ചെപ്പ്, വിരലടയാളം, നീലാകാശം നഷ്ടപ്പെട്ടവര്‍, നീര്‍ക്കുമിളകള്‍, മറുപുറം, പാളങ്ങള്‍, കര്‍ക്കിടകം പെയ്യുമ്പോള്‍, ഒരു പേരിലെന്തിരിക്കുന്നു, ആര്യക എന്നീ പതിനാറു കഥകൾ ഉൾപ്പെടുത്തിയ നല്ലൊരു കഥാസമാഹാരമാണ് ആര്യക .

ഗ്രന്ഥപരിശോധകക്കുറിപ്പിൽ ശ്രീ ബാബുപോൾ തുരുത്തി  ഇങ്ങനെ പരാമർശിച്ചിരിക്കുന്നു. 

"ഉദാത്തമോ  ഇതുവരെപ്പറയാത്ത ഇതിവൃത്തമോ ആണ് എന്നതുകൊണ്ടല്ല, മറിച്ചു, ജീവിതയാഥാർത്ഥ്യസ്പർശിയായി നില്ക്കുന്നു എന്ന ഭാവതലത്തില്‍നിന്നുകൊണ്ടാണ് ‘ആര്യക’യിലെ കഥകള്‍ വായനക്കാരോടു സംവദിക്കുന്നത്. ക്ലിഷ്ടതയില്ലാതെ, വിഷയത്തിന്‍റെ അതിരുകളില്‍നിന്നു വിട്ടുപോകാതെ, ബോധപൂര്‍വ്വമായ കൈയടക്കം പാലിച്ചുകൊണ്ട് എഴുതപ്പെട്ടിരിക്കുന്നു എന്നതിനാലാണ് ‘ആര്യക’യിലെ ഓരോ കഥയും ശ്രദ്ധേയമാകുന്നത്. കഥയ്ക്കു വേണ്ട ഇതിവൃത്തം സ്വന്തം  ജീവിതപരിസരങ്ങളില്‍നിന്നു കണ്ടെത്തിയിരിക്കുന്നു. കഥകളിലൂടെ കഥാകാരി  മുന്നോട്ടുവയ്ക്കുന്ന കഥാപാത്രങ്ങള്‍ നമുക്ക് അപരിചിതരല്ല. നമ്മെ ഉള്‍ക്കൊള്ളുന്ന ആവാസവ്യവസ്ഥയിലെ സാധാരണക്കാരായ സഹജീവികളുടെ നൊമ്പരങ്ങളെയാണ് ഈ കഥകളില്‍ കാണുവാന്‍ കഴിയുന്നത്‌. ലഘുവായി വായിച്ചുപോകാമെങ്കിലും ഗഹനമായ ചിന്തകളും ഈ കഥകള്‍ ഒളിപ്പിച്ചുവെക്കുന്നുണ്ട്. വിസ്മയിപ്പിക്കുന്ന നാടകീയമുഹൂര്‍ത്തങ്ങളല്ല, സാധാരണമനുഷ്യരുടെ മനോവ്യാപാരങ്ങളും ജീവിതമുഹൂര്‍ത്തങ്ങളുമാണ് നീതിബാലഗോപാലിന്‍റെ കഥയുടെ ജീവന്‍."

പുസ്തകം പുറത്തിറക്കിയിരിക്കുന്നത്  നല്ലെഴുത്താണ്.  നീതിച്ചേച്ചിക്ക് ഒരു മെസ്സേജിട്ടാൽ ഈ പുസ്തകം വീട്ടിലെത്തും. വായിക്കുക, പ്രോത്സാഹിപ്പിക്കുക 

പുസ്തകം വാങ്ങാൻ ഈ നമ്പറിൽ വിളിച്ചാലും - 9811436858.

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo