വീടിൻ്റെ തെക്ക് ഭാഗത്ത് ഒരു തെങ്ങുണ്ടായിരുന്നു.അന്നത് കായ്ച്ചിട്ടില്ലായിരുന്നു. അതിൻ്റെ ചുവട്ടിലായിരുന്നു അന്ന് അലക്കിയിരുന്നത്.
തൊട്ടടുത്തുണ്ടായിരുന്ന കിണറിൽ ഒരു ദിവസം പൂച്ച ചാടി ചത്തു.
25 കോൽ ആഴമുള്ള കിണറിൽ ധാരാളം വെള്ളവുമുണ്ടായിരുന്നു.
ഒരു കുട്ട ഉപയോഗിച്ച് പൂച്ചയെ എടുത്തതിന് ശേഷം പന്തൽ പണിക്കാരുടെ പക്കൽ നിന്ന് പമ്പ് സെറ്റ് വാടകക്കെടുത്ത് കിണറ്റിലെ വെള്ളം മേൽ പറഞ്ഞ തെങ്ങിൻ തടത്തിലേക്ക് തിരിച്ചുവിട്ടു.
നാല് മണിക്കൂർ നേരം കൊണ്ട് വെള്ളം മുഴുവൻ വാർക്കുകയും കിണർ കഴുകി വൃത്തിയാക്കുകയും ചെയ്തു.
നാല് മണിക്കൂർ നേരം കൊണ്ട് അടിച്ച വെള്ളം മുഴുവൻ ഒരൊറ്റ തെങ്ങിൻ തടത്തിൽ നിന്ന് തന്നെ വറ്റി.
എല്ലാം കഴിഞ്ഞ് തെങ്ങിന് ഒരടി കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.
" ഇനിയും നീ കായ്ച്ചില്ലെങ്കിൽ അപ്പൊ കാണാം" ന്ന്.
അൽഭുതകരമെന്ന് പറയട്ടെ രണ്ട് മാസത്തിനുള്ളിൽ തന്നെ തെങ്ങ് കായ്ചു.
ആദ്യ പൂക്കുല നെച്ചിങ്ങ കിട്ടാതെത്തന്നെ കരിഞ്ഞു എങ്കിലും ഒരൊറ്റ അടിയിൽ ഒരു തെങ്ങ് കായ്ച്ചു എന്നത് എന്നെ സംബന്ധിച്ചിടത്തോളം അൽഭുതം തന്നെയായിരുന്നു.
അപ്പൊ പറഞ്ഞു വന്നത്,,
കൊടുക്കേണ്ടത് കൊടുക്കേണ്ടവർ കൊടുത്തതിന് ശേഷം
പറയേണ്ടത് പറയേണ്ടവർ പറഞ്ഞാൽ,,,,,,
ഏതു തെങ്ങും കായ്ക്കും !.
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക