Slider

അടയാളപ്പാറ(നുറുങ്ങ്)

0

ഖോർഫക്കാൻ ബീച്ച്.... 
ഗൾഫ്‌ മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ചിഹ്നമാണ് ഖോർഫക്കാനിലെ ഈ അടയാളപ്പാറ. മമ്മുക്കയുടെ പത്തേമാരി എന്ന സിനിമ കണ്ടിട്ടുള്ളവർക് അടയാളപ്പാറയെ കുറിച്ച് വിവരിക്കേണ്ട ആവശ്യമില്ല.1960-70 കളിൽ അനേകം ഗൾഫ്‌ പ്രവാസികൾ ഈ തീരത്ത് ഉരുകളിൽ  സ്വപ്നഭൂമി തേടി എത്തി.

 കുടുംബത്തിന് വേണ്ടി  വളരെ അധികം കഷ്ടപ്പാടുകൾ സഹിച്ചു  ജീവനെയോടെ എത്തുമോ ഇല്ലയോ എന്ന ഒരു ഉറപ്പും ഇല്ലാതെ മാസങ്ങളോളം ജയിൽവാസം പോലെ കഴിച്ചുകൂട്ടി  കടലിനെ മാത്രം കണ്ട് കരയെ അന്വഷിച്ച്  യാത്ര ചെയ്തവരെ കുറിച്ച് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു ഒപ്പം അഭിമാനവും.
 
അടയാളപ്പാറ ദൃശ്യമാകുന്നത്തോടെ  യാത്രയ്ക്കു വിരാമം ആയി  പിന്നീട് പത്തേമാരി ൽ നിന്ന് ചാടി കരയിലേക്ക്‌. നീന്തലറിയാത്തവർ മരിച്ചു പോയിട്ടുമുണ്ട്. പത്തേമാരിയിൽ ഈ തീരത്ത് എത്തി കടൽ തീരത്ത് കൂടെ കാൽനടയായും മലയിറങ്ങി വരുന്ന പിക്ക് അപ്പ് വാനുകളിലും കയറി പോലിസിന്റെ കണ്ണിൽ പെടാതെ സുരക്ഷിതമായൊരിടം,  ഭക്ഷണം, ജോലി, വിസ ഇവ കണ്ടു പിടിക്കാനുള്ള തത്രപ്പാടായി. അങ്ങനെ  വളരെ കഷ്ടതകൾ സഹിച്ചു  ദുബായിൽ എത്തി ജീവിതം പടുത്തുയർത്തിയവർ .. പ്രവാസികൾ.. 
                      
 ഞങ്ങളും പോയി പ്രവാസികൾക്ക് അടയാളം കാണിച്ച  ആ ശിലാ സുന്ദരിയെ കാണാൻ..  100 ദിർഹംസ് കൊടുത്ത് ഫാമിലി ബോട്ടിൽ  ആയിരുന്നു യാത്ര ചുരുങ്ങിയത് ഒരു 10 മിനിറ്റ് ഉണ്ട് ബോട്ട് യാത്ര. വല്ലാത്ത ഒരു കുളിർമയുണ്ടായിരുന്നു മനസിനും അവിടത്തെ കാറ്റിനും..

 അടയാളപ്പറയ്ക്കടുത്ത് എത്തി അത്രയും നേരം ഉണ്ടായിരുന്ന ചൂട് കാറ്റ് പെട്ടെന്ന് അപ്രത്യകഷമായി ഒരു തണുപ്പ് അനുഭവപ്പെടും അവിടെ മാത്രം... അന്ന് പത്തേമാരിയിൽ വരുന്നവർക്ക് അടയാളപ്പാറ ദൃശ്യമാകുമ്പോൾ  മനസ്സിൽ ഉണ്ടാകുന്ന  ആ ഒരു ആശ്വാസം നമുക്ക് അവിടെ അനുഭവിക്കാൻ പറ്റി...  തിരിച്ച് ആ ബോട്ടിന്റെ മുൻപിലെ മുനമ്പിൽ ഞാൻ  കയറി  നിന്നു എനിക്ക്  അതൊരു സഹസികത ആയിട്ടാണ് തോന്നിയത് വളരെ പേടിച്ച് ആണ് കയറിയത് ബോട്ട് വളരെ വേഗത്തിലാണ് പോകുന്നത് ധൈര്യം  സംഭരിച്ചു കയറി. ഞാൻ എന്തിന് പേടിക്കണം വീണാൽ ചാടി രക്ഷിക്കാൻ എന്തിനും പോന്ന ഒരു ഭർത്താവും ചേട്ടനും കൂടെ ഉള്ളപ്പോൾ.... 
 
 ബോട്ട്ന്റെ മുൻപിൽ പിടിച്ച് നിന്ന് കടലെന്ന സുന്ദരിയെ ഞാൻ കണ്ടു...മാലിദ്വീപുകളുടെ  ചിത്രങ്ങളിൽ കണ്ടിട്ടുള്ള തെളിഞ്ഞ കടൽ.. മീനുകളും കടൽസസ്യങ്ങളും വ്യക്തമായി കാണുന്ന കണ്ണാടി കടൽ...  ആസ്വദിച്ചു.... ദുബായിൽ ഉള്ള പ്രവാസികൾ കഴിയുമെങ്കിൽ ഒരു പ്രാവശ്യമെങ്കിലും പോയി കാണണം കണ്ട് ആസ്വദിക്കണം....

നന്ദി, 
മോൻസി 
Name:Moncy subhash


                                   
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo