Slider

ലോകം മുഴുവൻ മാസ്ക്ക് എന്ന മാസ്മരികത (ലേഖനം)

2

കോവിഡ് കാലത്തേ വീട്ടിലിരിപ്പിനു വിരാമമിട്ടായിരുന്നു മറ്റൊരു ദൂരയാത്ര പോകേണ്ടിവന്നത്.പതിവായി മുമ്പ് പോകുന്ന പോലെ അത്ര എളുപ്പമായി തോന്നിയിരുന്നില്ല യാത്ര, വലിയ  ബുന്ധിമുട്ടൊന്നുമില്ലെങ്കിൽ  കൂടി എന്തോ ഒന്ന് മനസ്സിനെ വല്ലാതെ   അസ്വസ്ഥാമാക്കുന്ന പോലെ തോന്നി,കോവിഡ്  ഭീതിയാണോന്നു ചോദിച്ചാൽ അതല്ല വായും മൂക്കും ചെവിയും മൂടികെട്ടിയതു കൊണ്ടാണോന്നു ചോദിച്ചാൽ അതിനും ഉത്തരം ഇല്ല.നിറമുള്ള വസ്ത്രങ്ങൾക്കൊപ്പം നിറമുള്ള മുഖാവരണവും അണിയാൻ മറക്കാതെ യാത്ര ആരംഭിച്ചു എന്നത്തേയും പോലെ സൈഡ് സീറ്റിലിരുന്നായിരുന്നു യാത്ര ഇത്തവണ മൂടിക്കെട്ടിയ ചില്ലുകൾ ഉണ്ടായിരുന്നില്ല,കാറ്റിനും ഗന്ധത്തിനും കടന്നുവരാൻ പറ്റിയ വായു സഞ്ചാരം ഉണ്ടായിരുന്നു, ഇടയ്ക്കിടെ മൂക്കിലേക്ക് തുളഞ്ഞുകയറിയ പൊടിയും,ദുർഗന്ധവും ചെറിയ തോതിൽ അസ്വസ്ഥത ഉണ്ടാക്കി എന്നതൊഴിച്ചാൽ ബാക്കി എല്ലാ ശുഭം !!         

               കണ്ണുകൾ പുറത്തേക്കോടിച്ചു മുമ്പത്തെപോലെ എല്ലാ കാഴ്ചകളും കാണാൻ ശ്രദ്ധിച്ചു. മുമ്പൊക്കെ പുറത്തു പോകുമ്പോൾ എല്ലാ മുഖവും ശ്രദ്ധിക്കുമായിരുന്നു. എല്ലാ മുഖങ്ങളും പുതിയതും നമ്മളറിയാത്ത എത്രയോ പേർ എന്ന ചിന്തയും ഉണ്ടാകാറുണ്ടായിരുന്നു എന്നാൽ ബാക്കിയെല്ലാം പഴയതു പോലെ തോന്നിയെങ്കിലും കാണുന്ന കാഴ്ച അത്ര സുഖകരമായി തോന്നിയില്ല മനസ്സിന്റെ മൂടികെട്ടൽ ഇപ്പോൾ എല്ലാവരുടെയും മുഖത്ത് പ്രതിഫലിച്ചിരുന്നു.പലനിറം  കൊണ്ടുള്ള മൂടികെട്ടലുകൾ ആണെകിലും അതൊന്നനും ശ്രദ്ദയിൽ പെട്ടില്ല എല്ലാം ഒരേ മറകൾ പോലെ എല്ലാ മുഖംമൂടികൾക്കും പറയാനുള്ളത് ഒരേ കഥ ആയതുകൊണ്ടാവും കാഴ്ചയിലെ വിത്യാസം മനസ്സിൽ പതിയാഞ്ഞത്.                           

                       കാല്പനികതയുടെ വെള്ളപ്പൊക്കത്തിൽ ഇതൊക്കെ ഒലിച്ചു പോയെന്നു ചിന്തിക്കുമ്പോളും സത്യം സത്യമല്ലാതാകുന്നില്ലല്ലോ പണവും,പ്രശക്തിയും,ടെക്നോളജിയും മാത്രമായിരുന്നു ഇത്രയും നാള് മനുഷ്യനെ കൈവശപ്പെടുത്തി വെച്ചിരുന്നത് എന്നാൽ ആധുനികതയിൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് കടന്നുവന്ന കോവിഡിന് വലിയ കാലം ഒന്നും വേണ്ടി വന്നില്ല പെട്ടെന്ന് തന്നെ അത് എല്ലാവരെയും അതിന്ടെ അടിമകളാക്കി. ഒരു  പണത്തിനു കിട്ടാത്ത മൂല്യവും പ്രശക്തിയും അതിന്ടെ കൈവെള്ളയിലാക്കി.മുഖമാണ് സൗന്ദര്യം എന്ന് വിശ്വസിക്കുന്ന മാനവികതയുടെ സമൂഹത്തെ ഏറെ പെട്ടെന്നാണ് അത് മാറ്റിമറിച്ചത്.

                   മനഃപൂർവമെല്ലെങ്കിലും മനസ്സ്  എന്തിനോ വേണ്ടി പരതുന്നുണ്ടായിരുന്നു ചുറ്റും ചിലപ്പോൾ മുഖംമൂടി അണിയാത്ത ഒരു മുഖമെങ്കിലും ഉണ്ടോ എന്നറിയാൻ വേണ്ടി ആവും അത്. കൂടെ മനസ്സ് ചൊല്ലി നീ എന്ത് വിണ്ഡിത്തം ആണ് ചിന്തിക്കുന്നത് പ്രതിസന്ധികൾ അറിയാത്ത ആരാണ് ഇന്നുണ്ടാവുക എങ്കിലും കണ്ണുകൾ അതിന്ടെ ജോലി തുടർന്ന് കൊണ്ടേയിരുന്നു.

                   എം ടി യുടെയും മറ്റു പല മഹാൻമാരുടെയും  നോവലിൽ ഇടയ്ക്കു കടന്നു വരാറുള്ള  കീറിയ വസ്ത്രങ്ങളണിഞ്ഞവർ ആരെങ്കിലും കടന്നുവരുമോ എന്ന തോന്നൽ  മനസ്സിനെ അലട്ടി കൊണ്ടേയിരുന്നു ഒടുവിൽ എന്റെ തിരിച്ചറിയലിനറുതിയിട്ടുകൊണ്ട്  ഒരു മധ്യവസ്കൻ ഇടുങ്ങിയ ഒരു റോഡിലൂടെ ആഗമിച്ചു. കീറിയ വസ്ത്രങ്ങളല്ലെങ്കിലും പഴകിയ വസ്ത്രങ്ങളായിരുന്നു താടിക്കൊക്കെ ആവശ്യത്തിലധികം വലുപ്പം ഉണ്ടായിരുന്നു അയ്യോ  എന്റെ അന്വേഷണത്തിനൊടുവിൽ മുഖം മൂടി അണിയാത്ത ഒരാളെ കണ്ടല്ലോ എന്നുള്ള ആഹ്ളാദവും എന്തെ ഇയാളിതറിഞ്ഞില്ല  എന്ന ചോദ്യവും മനസ്സിൽ മാറിമാറി തെളിഞ്ഞു . വണ്ടി മുന്നോട്ടു നീങ്ങിയപ്പോൾ അയാൾ എന്റെ കാഴ്ചയിൽ നിന്നും വിദൂരമായി യാത്രയിലുടനീളം ചോദ്യം മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നു.എന്തെ അദ്ദേഹത്തോട് ആരും ഇത് പറഞ്ഞില്ല, 18 രൂപ മുടക്കുമുതലിൽ കിട്ടുന്ന ഒരു മാസ്ക് എന്തെ അദ്ദേഹത്തിനാരും സമ്മാനിച്ചില്ല കോവിഡ് എന്ന മഹാമാരി അദ്ദേഹത്തെ ബാധിക്കുന്ന ഒന്നല്ലേ എന്തെ എല്ലാരും കണ്ടില്ല എന്ന് നടിക്കുന്നു.ഭിക്ഷയാചിക്കുന്നവർ ഇതിനൊന്നും അർഹരല്ലേ എന്ന ഒരു നൂറു കൂട്ടം ചോദ്യങ്ങൾ.

                    എനിക്കും വേണമെങ്കിൽ വണ്ടി നിർത്താൻ പറഞ്ഞു ഇറങ്ങിപോയ്  അദ്ദേഹത്തോട് കാര്യങ്ങൾ ചോദിക്കായിരുന്നു ഒരു മാസ്ക് സമ്മാനിക്കായിരുന്നു ഞാനും ചെയ്തില്ല എന്തെ ചെയ്തില്ല ഒരു കാര്യം ചെയ്യാൻ എനിക്ക് എന്തായിരുന്നു ബുന്ധിമുട്ട് അല്ലെങ്കിൽ ഭയം.ഇവിടെ ഞാൻ ഷേക്സ്പിയർ പറഞ്ഞത് ഓർത്തു പോകുന്നു ,മനുഷ്യൻ അവനവനോട് തന്നെ നീതിയും സത്യസന്ധതയും പുലർത്തേണ്ടതുണ്ട് ,അതല്ലേ ഏറ്റവും വലിയ സത്യവും  ഞാൻ ചിന്തിച്ച പോലെ അതിലൂടെ പോയ പലരും ചിന്തിച്ചു കാണാം എന്ത് കാര്യം? പല സമരങ്ങൾക്കും പൊതുപരിപാടികൾക്കും സമയം കണ്ടെത്തുന്ന നമ്മളിൽ പലർക്കും സമയക്കുറവുണ്ടാകാം എന്തൊരു വിരോദാഭാസം ! അവനവന്റെ ചുറ്റുമുള്ളതിനെ തൊട്ടറിയാതെയും കണ്ടറിയാതെയും മറ്റെന്തിനോക്കെയേ വേണ്ടി അലമുറയിടുകയും ചെയ്യുന്ന നമ്മളോരോരുത്തരും അല്ലെ ശരിക്കും മഹാമാരിയേക്കാൾ ഭീകരൻ.

                  മനസ്സിന്റെ മറ  തന്നേയല്ലോ എന്റെ മുഖത്തും പ്രതിഫലിച്ചെതെന്നു ഞാനും തിരിച്ചറിഞ്ഞും....

Written by
Athulya R kumar
2
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo