നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രകൃതി (കവിത)പ്രകൃതി പ്രകൃതി
മനസ്സിൽ നിറയുന്ന
സ്വപ്ന സഞ്ചാരിനി !

പ്രപഞ്ച വാസിനി
സൗമ്യ സ്വരൂപിണി
വർണ്ണശലഭമായ് നീ
അവതരിച്ചു!

പ്രകൃതി പ്രകൃതി
മനസ്സിൽ നിറയുന്ന
സുഗന്ധമാണ് നീ !

സ്വപ്ന സഞ്ചാരി  നീ
സൗർണ്ണ മയൂരമായി
സൗഭാഗ്യമാണ് നീ!

ജലമായി വായുവായി
അഗ്നിയായി നീ 
അവതരിച്ചു !

ചിന്തയായി മൗനമായി
വിപ്ലവമായി
കവിതയായി നീ മാറി !

മനസ്സിൽ വിരിയുന്ന പൂവായി
ഹൃദയമായി സൗന്ദര്യ 
രൂപിണിയായി 
നിറഞ്ഞു നിന്നു!

നിൻ മടിത്തട്ടിൽ
അമ്മയായി 
ഐശ്വര്യ രൂപിണിയായി
തലോടലായി 
നിന്നുവെല്ലോ!

അന്നമായി 
സരസ്വതിയായി
നീ അവതരിച്ചു !

പ്രകൃതി പ്രകൃതി
മനസ്സിൽ നിറയുന്ന
സ്വപ്ന സഞ്ചാരിനി !

നാനാ വർണ്ണങ്ങളിൽ
ഉടുപ്പിട്ട കിളികൾ
പാടുന്ന പാട്ടുകൾ
സ്വരമായി
യെൻ കാതിൽ 
മുഴുകി നിന്നു !

സ്വർണ്ണ കതിരണിഞ്ഞ
നെൽകതിരും
പട്ടു വിരിച്ച പച്ചപ്പായി
മനസ്സിൽ നിറഞ്ഞു നിന്നു!

കർക്കിടക്കത്തിൻ 
തിളക്കത്തിൽ
മണ്ണിന്റെ മക്കളുടെ
നെൽകതിർ 
ഭക്തിയിൽ ധന്യമായി!

പുതു വർഷമായി
ആരംഭമായി 
ആഘോഷമായി
നെൽക്കതിരായി
ജീവിതം ധന്യമായി !

പ്രകൃതി പ്രകൃതി
മനസ്സിൽ നിറയുന്ന
സ്വപ്ന സഞ്ചാരിനി !

പ്രപഞ്ച വാസിനി
സൗമ്യ സ്വരൂപിണി!

അഭിജിത്ത് വെള്ളൂർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot