.സൈദുക്ക നിങ്ങളിപ്പോൾ എവിടാ...
ദുബായിൽ ഒരു മീറ്റിങ്ങിൽ പങ്കെടുമ്പോഴാണ് സൈദുക്കാക്ക് ഒരു കാൾ വരുന്നത് ...
"ഞാനിവിടെ ഒരു മീറ്റിങ്ങിലാണ്.. എന്താണ് കാര്യം "
നമ്മുടെ ബസ് സ്റ്റേഷന്റെ അടുത്ത് ഒരാൾ മരിച്ചു കിടക്കുന്നു... ആരാണെന്ന് തിരിച്ചറിഞ്ഞിട്ടല്ല... നിങ്ങളൂടെ ഒന്ന് വന്നാൽ ആരാണെന്ന് അറിയാമായിരുന്നു..
"ശരി.. ഒരു അരമണിക്കൂറിനുള്ളിൽ ഞാൻ അവിടെയെത്താം...
ദുബായിലെ പൊതു പ്രവർത്തന രംഗത്ത് സജീവമാണ് സൈദുക്ക... മിക്ക ആവിശ്യങ്ങൾക്കും ആളുകൾ അദ്ദേഹത്തെയാണ് ആശ്രയിക്കുക...
"ആരാണെന്ന് അറിഞ്ഞോ.". വന്ന പാട് സൈദുക്ക നാസറിനോട് ചോദിച്ചു..
"ഇല്ല.. ആർക്കും ഒരു പരിചയം ഇല്ല.. മലയാളിയാണെന്ന് മാത്രമറിയാം... ബസ് സ്റ്റേഷൻന്റെ ബെഞ്ചിൽ ഇരിക്കുകയായിരുന്നു.. അവിടെ വെച്ചു തന്നെ കഴിഞ്ഞു."
കുറേ തിരിച്ചലിന് ശേഷം അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനെ കണ്ടു കിട്ടി...അദ്ദേഹത്തിൽ നിന്നും അയാളുടെ പേരും നാട്ടിലെ നമ്പറും സങ്കിടിപ്പിച്ചു..അതിനു ശേഷം സൈദുക്ക വീട്ടുകാരെ വിളിച്ചു..
അയൽ വക്കത്തെ വീട്ടിലേക്കായിരുന്നു കാൾ പോയത്..അദ്ദേഹം പറഞ്ഞതനുസരിച്ചു അവർ മരിച്ചയാളുടെ ഭാര്യയെ വിളിച്ചു...
സൈദുക്ക അവരോട് വിശേഷങ്ങൾ ചോദിച്ചതിന് ശേഷം വിവരം പറഞ്ഞു...ഒരു തേങ്ങൽ മാത്രമായിരുന്നു മറുപടി ....തന്നെയും മകളെയും പൊന്നുപോലെ നോക്കാൻ വേണ്ടി പോയ തന്റെ പാതി ....തന്നെ വിട്ട് പോയിരിക്കുന്നു...ഇനി ഒരിക്കലും തിരിച്ചു വരില്ല...ആ ഷോക്കിൽ നിന്നും തിരിച്ചു വരാൻ അവർ കുറച്ചു സമയമെടുത്തു ..
"മയ്യിത്ത് നാട്ടിൽ കൊണ്ടു വരാൻ ഒരുപാട് പൈസ ചിലവാകോ.".സങ്കടം കൊണ്ട് അവരുടെ വാക്കുകൾ ഇടറി
ഉം. സൈദ്ക്ക മൂളി...അദ്ദേഹം ചിലവിനെ പറ്റി അവരോട് പറഞ്ഞു...
"എങ്കിൽ നിങ്ങൾ അവിടെ തന്നെ മറവു ചെയ്‌തോളൂ ...കാരണം അത്രയും പൈസ ഞങ്ങളുടെ കയ്യിൽ ഇല്ല"....സങ്കടപ്പെട്ടു കൊണ്ട് ആ സ്ത്രീ പറഞ്ഞു...
"അതേയ് ഒരു കാര്യം."..പെട്ടന്ന് ഓർത്തപോലെ ആ സ്ത്രീ പറഞ്ഞ്...
"എനിക്കൊരു മോളുണ്ട് ..അവൾ ആറാം ക്ലാസ്സിലാണ് പഠിക്കുന്നത്...അവൾ വൈകീട്ടു വരും ...അവളോടും കൂടി ചോദിക്കാം ...നിങ്ങൾ വൈകീട്ട് വിളിക്കോ"... യാചനയായിരുന്നു ആ വാക്കുകളിൽ..
വിളിക്കാം എന്നും പറഞ്ഞു സെദുക്ക ഫോണ് കട്ട് ചെയ്തു...
അന്ന് വൈകുന്നേരം സെദുക്ക വിളിച്ചപ്പോൾ ആ കുട്ടിയായിരുന്നു കാൾ എടുത്തത്...വിവരം ആ കുട്ടി അറിഞ്ഞിരുന്നു...
ആ കുട്ടിയോടും സൈദുക്ക കാര്യം പറഞ്ഞു ...
"ഉമ്മാടെ കയ്യിൽ പൈസ ഇല്ലാത്തത് കൊണ്ടാണ് ഉമ്മ അങ്ങനെ പറഞ്ഞത്...എനിക്ക് അവസാനമായി വാപ്പച്ചിയെ കാണണമെന്ന് ആഗ്രഹമുണ്ട്...വാപ്പ പോയിട്ട് ഒരുപാട് വർഷങ്ങളായി...ഞാൻ എന്റെ സ്കൂളിൽ ടീച്ചറോട് പറഞ്ഞു പൈസ പിരിക്കാൻ പറയാം...എന്നിട്ട് അയച്ചു തരാം...എന്റെ വാപ്പയുടെ മയ്യത്തു നിങ്ങൾ നാട്ടിലേക്ക് കയറ്റി വിടണം"....കരഞ്ഞുകൊണ്ടായിരുന്നു ആ കുരുന്നിന്റെ വാക്കുകൾ....
അതുകേട്ട് സൈദുക്കാടെ കയ്യിൽ നിന്നും ഫോൺ താഴെ വീണു...വീണ്ടും കുട്ടിയെ വിളിച്ചുകൊണ്ട്കൊണ്ട് സൈദുക്ക പറഞ്ഞു
"മോള് പൈസ പിരിക്കാൻ നിൽക്കേണ്ട..മോളുടെ വാപ്പാടെ മയ്യത്തു ഇന്ഷാ അല്ലാഹ് നാളെ നാട്ടിൽ എത്തും"...അതു പറയുമ്പോൾ സൈദുക്കയും പൊട്ടിക്കരഞ്ഞിരുന്നു....ഇത്രയുംകാലത്തെ പൊതു ജീവിതത്തിനിടയിൽ ആദ്യമായിരുന്നു അയാൾക്ക് ഈ അനുഭവം...
പൈസ ഉണ്ടായിട്ടും ബോഡി ഇവിടെ മറവ് ചെയ്യാൻ പറയുന്ന ആളുകൾക്കിടയിൽ... പൈസ ഇല്ലാതെ കടം വേടിച്ചും അയക്കാമെന്നു പറഞ്ഞ ആ കൊച്ചു കുട്ടിയും. ഒരുപാട് വ്യത്യാസമുണ്ട്... ഈ പ്രവാസ ജീവിതം...
റഹീം പുത്തൻചിറ .....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക