അടുക്കളയിലെ ഇരുട്ടിൽ നിന്ന് അന്ത്രാളത്തിലെ വെട്ടത്തിലേക്ക് എത്തിച്ചൊരു മുഖം .. അത്രേ കണ്ടുള്ളു . മനസിലൊരു ചോദ്യചി ഹ്നം ഉയർന്നെങ്കിലും അപരിചിതത്വം നിറഞ്ഞഒരു പുഞ്ചിരി സമ്മാനിച്ച് ഞാൻ നടന്നകന്നു ..വൈകിട്ട് എല്ലാവരും ഇരുന്ന് സംസാരിക്കുമ്പോൾ ചേച്ചി അകത്തേക്ക് നോക്കി "ദേവിയമ്മേ "എന്ന് നീട്ടി വിളിച്ചു .എന്നിട്ട് പറഞ്ഞു ,
"ദേവിയമ്മേ ഇങ്ങോട്ടൊന്ന് വന്നേ .. ഇങ്ങക്ക ല്ലേ പുതിയ പെണ്ണിനെക്കണ്ടിട്ട് മതിയാവാ ഞ്ഞേ ?'"
എന്നിട്ട് എല്ലാരോടുമായിപ്പറഞ്ഞു ,
"പുതിയ പെണ്ണിനെ ഏറ്റവും ഇഷ്ടായത് ദേവിയമ്മയക്കാണ് .. കാണാനും നല്ലിണ്ട് പോലും തോന മുടിയും ഉണ്ടെന്ന് പറഞ്ഞു
നേരത്തേ" .
എൻ്റെയുള്ളിൽ രഹസ്യമായൊരു സന്തോഷം
വന്നു നിറഞ്ഞു .ഭർതൃഗൃഹത്തിൽ നിന്നും
കിട്ടുന്ന ആദ്യത്തെ പ്രശംസ .ഞാൻ വിനയം
നിറഞ്ഞൊരു ചിരി ചിരിച്ചു .എല്ലാവരും എൻ്റെ
നേരേ നോക്കി .. കേരളത്തിന് വെളിയിൽ നിന്ന് ഏറെക്കാലത്തിന് ശേഷം തറവാട്ടിലെ കല്യാണത്തിന് എത്തിയവരായിരുന്നു ഏറെ പ്പേരും .വല്യമ്മമാരുടെ മക്കളും അവരുടെ കുടുംബങ്ങളും അടങ്ങുന്ന ബന്ധുക്കൾ .
ആ കുടുംബസദസിലേക്ക് മടിച്ച് മടിച്ച് ദേവിയ
മ്മ വാതിൽക്കൽ വന്ന് നിന്ന് എത്തിനോക്കി
നാണത്തോടെ ചിരിച്ചു ... ആ ചിരിയിൽ പല്ലുകളേക്കാൾ കൂടുതൽ മോണയായിരുന്നു തെളിഞ്ഞ് നിന്നിരുന്നത് .ഞാൻ അടുക്കളയി ൽ നേരത്തേ കണ്ട രൂപമായിരുന്നത് .
"എന്താ ദേവിയമ്മേ ഇത്ര നാണം ?പെണ്ണി നോട് വല്ലോം ചോയ്ക്കണാ ഇങ്ങക്ക് ?"
വല്യമ്മയുടെ മകൻ്റേതായിരുന്നു ചോദ്യം . അവർ ഒന്നും പറയാതെ വാ പൊത്തിച്ചിരിച്ചു
കൊണ്ട് അകത്തേക്കോടി ..എല്ലാവരും
ദേവിയമ്മയെപ്പറ്റി ആയി ചർച്ച .ഞാൻ എല്ലാം
മിണ്ടാതെ കേട്ടുകൊണ്ടിരുന്നു .ദേവിയമ്മ വർഷങ്ങളായി തറവാട്ടിലെ പുറംജോലികൾ ചെയ്യുന്ന സ്ത്രീ ആയിരുന്നു .കരിപുരണ്ട പാത്രങ്ങൾ വ്യത്തിയാക്കുക ,മുറ്റവും അടു ക്കളയും അടുക്കള വരാന്തയും അടിച്ചു
തളിക്കുക ,മീൻ മുറിക്കുക, തേങ്ങ പറിച്ചാൽ
തേങ്ങ പെറുക്കുക തുടങ്ങിയ പണികൾ .
അടുക്കളയിലും പരിസരത്തും മാത്രമേ അവ രേ കാണുകയുള്ളൂ ... ഒന്നും ചെയ്യാത്ത നേര
ങ്ങളിൽ അന്ത്രാളത്തിൽ നിന്ന് പുറത്തേക്കു ള്ള വാതിൽപ്പടി മേൽ താടിക്ക് കൈ കൊടു ത്ത് അകലേക്ക് കണ്ണും നട്ടിരിക്കുന്നത് കാണാമായിരുന്നു ...
"എന്താ ദേവിയമ്മേ ഇത്രം വലിയ ചിന്ത ?
എന്നു ചോദിച്ചാൽ
"ഏയ് ഒന്നൂല്ല "എന്ന് കണ്ണടച്ച് കാണിക്കുമായി രുന്നു .ചിലപ്പോ പറയും ,
"അനക്ക് രാഘവൻ്റ മക്കള കാണാനോർമ്മ
യാവ്ന്നപ്പാ.. ചെറ്ത് ഓടിക്കളിക്ക്ന്ന് ണ്ടാ വും .അന്നക്കണ്ടാ അച്ഛമ്മ എന്നുവിളിച്ചോണ്ട് ഓടി വരും ."
അവരുടെ ഒരേയൊരു മകനാണ് രാഘവൻ . മകനെയും പേരക്കിടാങ്ങളെയും ഓർത്ത് തേ
ങ്ങുന്ന ഒരു അമ്മ മനസിനെ ഞാൻ അവരിൽ കണ്ടിരുന്നു .. ഇടയ്ക്ക് തറവാട്ടിലെത്തി അമ്മ യുടെ ശമ്പളം കണക്ക് പറഞ്ഞ് വാങ്ങിക്കൊ ണ്ടു പോയി ആ കാശിനു കൂടി കള്ളു വാങ്ങി ക്കുടിക്കുന്ന കുടിയനായ ഒരു മകൻ ആയിരു ന്നു രാഘവൻ .. എങ്കിലും അവരുടെ നാവിൽ
നിന്ന് രാഘവൻ എന്നുച്ഛരിക്കുമ്പോൾ തേനൂറുമായിരുന്നു ...
ഒട്ടും തന്നെ പരിചയമില്ലാത്ത അടുക്കളയിൽ
പാചകത്തിൻ്റെ ബാലപാഠം പോലും അറിയാ ത്ത എനിക്ക് ദേവിയമ്മയും അകം പണിക്ക്
വരുന്ന ചേച്ചിയും വലിയ ആശ്വാസമായി രുന്നു .ചായയുണ്ടാക്കലും അത്യാവശ്യ പാത്രം കഴുകലും മാത്രമായിരുന്നു എൻ്റെ ജോലി . ഞാൻ ചായയിടാനൊക്കെ അടുക്കളയിൽ കയറിയാൽ സാധനങ്ങൾ എടുത്തു തരാനും കാട്ടിത്ത രാനുമായി അവർ കൂടെയുണ്ടാ കുമായിരുന്നു ... കുറച്ചു ദിവസത്തിനുള്ളിൽ തന്നെ അധികാരത്തിൻ്റേതായ ചില ശാസനകളും ദേവിയമ്മയുടേതായി വന്നു തുടങ്ങിയിരുന്നു..
ഞങ്ങൾ ജോലി സ്ഥലത്തേക്ക് തിരിച്ചപ്പോഴും
അന്ത്രാളത്തിൻ്റെ വാതിൽക്കൽ നിന്ന് എത്തി
നോക്കുന്ന ആ മുഖം മാത്രം പുറത്തേക്ക് കണ്ടു .
അതിനു ശേഷം തറവാട്ടിൽ ഫോൺ ചെയ്യു
മ്പോഴോ അല്ലെങ്കിൽ അമ്മയുടെയും വല്യമ്മ
മാരുടെയും കത്തുകളിലൂടെയോ മാത്രം ദേവിയമ്മയുടെ വിവരങ്ങൾ അറിഞ്ഞിരുന്നു .
വർഷത്തിൽ ഒരിക്കൽ നാട്ടിൽ പോകുമ്പോ ദേവിയമ്മ സന്തോഷത്തോടെ അടുക്കള വാതിൽക്കൽ നിന്ന് എത്തി നോക്കുന്നുണ്ടാ
വുമായിരുന്നു .നമുക്കു കുളിക്കാനുള്ള വെള്ളം ചൂടാക്കി തന്നും കുളിമുറിയിൽ വെള്ളം കൊ ണ്ടു വെക്കാനും ഒക്കെ വളരെ ആവേശമായിരുന്നു അവർക്ക് . അപ്പോഴേ ക്കും അവർ എൻ്റെ മേലെയും അവരുടെ അധികാരം സ്ഥാപിച്ചു കഴിഞ്ഞിരുന്നു .
നാട്ടിലെത്തിയതിൻ്റെ പിറ്റേ ദിവസം അടുക്കള യിൽ എന്തോ ചെയ്ത കൊണ്ടിരുന്ന ഞാൻ
മസാലപ്പാത്രം എവിeടന്ന് ചോദിച്ച എന്നോടാ യ് മറു ചോദ്യം ഉയർന്നു ..
"അല്ലാ നീയെന്താ പുതിയ പെണ്ണിനെപ്പോലെ .
ഇന്നാണാ ഈ വീട്ടിൽ കെട്ടിക്കോണ്ടു വന്നേ ?"
ചോദ്യം കേട്ട ഞാൻ ഞെട്ടി .അടുക്കളയിലേ ക്ക് കടന്ന് വന്ന വല്യമ്മ അത് കേട്ട് ദേവിയമ്മ യോടായി പറഞ്ഞു,
"ഓളെന്താ ഈs സ്ഥിരോണ്ടാ?ബേണ്ടാത്ത ബർത്താനം പറഞ്ഞാ ഒറ്റച്ചവിട്ട് ബെച്ചു തരും
കേട്ടിനാ ?"
അവർ തലയും കുനിച്ച് പുറത്തേക്ക് പോകു ന്നത് കണ്ടപ്പോൾ സത്യത്തിൽഎനിക്കെന്തോ
ഒരു വിഷമം തോന്നി ... സ്വന്തം പോലെ
കരുതിയത് കൊണ്ടാവാം അവർ അധികാരം
എടുത്ത് സംസാരിച്ചത് .പാവം . അന്ന്
മുഴുവൻ അവർ എൻ്റ മുമ്പിൽ വന്നതേയില്ല..
അന്ന് രാത്രി വല്യമ്മയുടെ കൂടെ കഥ കേട്ടു കിടക്കുമ്പോൾ ദേവിയമ്മ ഒരു സ്ലേറ്റും പെൻസിലും ഇത്തിരി മറച്ചു പിടിച്ച് ഇളയ വല്യമ്മ കിടക്കുന്നിടത്തേക്ക് പോകുന്ന
ത് കണ്ടു .ഞാൻ ചോദിക്കും മുമ്പേ വല്യമ്മ
എന്നെ തോണ്ടിയിട്ടു പറഞ്ഞു ,
"എണ്ണാൻ പഠിക്കുന്നുണ്ട് .. അത് ദിവസവും
കേൾപ്പിച്ചില്ലെങ്കിൽ ഓക്ക് ബെല്യസങ്കടാന്ന് .."
ഇളയ വല്യമ്മ കിടക്കുന്ന മുറിയുടെ പുറത്ത് നിന്ന് ദേവിയമ്മയുടെ ശബ്ദം കേട്ടു തുടങ്ങി .
എണ്ണിയെണ്ണി നാൽപത്തഞ്ച് എത്തിയപ്പോ
വല്യമ്മ എൻ്റെ കൈയിൽ തോണ്ടിയിട്ടു പറഞ്ഞു .
"കേട്ടോളൂ .. നാൽപത്തൊൻപത് കഴിഞ്ഞാ
അറുപതെന്ന് പറയും .."
ഞാൻ കാതോർത്തു , ദേവിയമ്മ എണ്ണുന്നത് തുടർന്നു ..
"നാൽപത്തഞ്ച് ,നാൽപത്താറ്, നാൽപത്തേഴ്
നാൽപത്തെട്ട് ,നാൽപത്തൊൻപത് ,അറുപത് "
വല്യമ്മ ചിരിക്കാൻ തുടങ്ങി .. എനിക്കും കേട്ടി രിക്കാൻ നല്ല രസം ... പിന്നെയും എത്തി
അൻപത്തൊമ്പത് 'വല്യമ്മ എന്നെ വീണ്ടും
തോണ്ടി .. നേരേ പോയി എഴുപതിൽ വീണു .
ചിരി പൊട്ടി വന്നെങ്കിലും മനസിലോർത്തു
ഈ പ്രായത്തിലും അവർക്കത് പഠിക്കാൻ എന്ത് ആവേശമാണ് ..!! ആലോചിക്കും
മുൻപ് എൺപത്തൊൻപത് പോയി നൂറിൽ
എത്തി ... വല്യമ്മയുടെ ചീത്ത വിളി ഉയർന്നു .
"ഒറ്റച്ചവിട്ട് വെച്ചു തരും. എത്ര പ്രാവശ്യം പറയ
ണം നിന്നോട് ?എൺപത്തൊൻപത് കഴി ഞ്ഞാ തൊണ്ണൂറാണെന്ന് .ഇങ്ങനെ തെറ്റിക്കാ നാണെങ്കി നാളെ മുതൽ സ്ലേറ്റും പിടിച്ച് ഇ ങ്ങോട്ട് വരണ്ടാ .കേട്ടല്ലോ? ".
എണ്ണിക്കഴിഞ്ഞ് പടി മേലിരുന്ന് തന്നെ ദേവി യമ്മ പറഞ്ഞു കൊണ്ട് സ്ലേറ്റിൽ എഴുതിത്തുട ങ്ങി .അതും അവർക്ക് നിർബന്ധമായിരുന്നു .
എന്നാൽ മാത്രമേ അവരുടെ ഒരു ദിവസം അവസാനിക്കാറുണ്ടായിരുന്നുള്ളു .
__________________________________________
അന്ത്രാളം .. ഡൈനിങ്ങ് റൂം
തുടരും
നീതി
===========
അടുത്ത ഭാഗം ഇതേ പേജിൽ ഒരു മണിക്കൂറിനു ശേഷം പ്രസിദ്ധീകരിക്കുന്നതാണ്.
ഒരിക്കൽക്കൂടെ എല്ലാ ഭാഗങ്ങളും വായിക്കാൻ :-
https://www.nallezhuth.com/2020/09/Deviyamma-Part1.html
https://www.nallezhuth.com/2020/09/Deviyamma-Part2.html
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക